കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചത് ഏതു ദിവസം? പുതിയ വെളിപ്പെടുത്തലുമായി ദിവാകരൻ, ആശുപത്രി പറഞ്ഞത് കള്ളമോ?

ജയലളിത മരിച്ചത് ഡിസംബർ നാലിനാണെന്നാണ് ദിവാകരൻ പറയുന്നത്.

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ശശികലയുടെ സഹോദരനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇവരെ കണ്ടെത്തും വരെ ഷെയർ ചെയ്യുക! വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് ചീറിപ്പായുന്ന ബൈക്ക് യാത്രികർ, വീഡിയോഇവരെ കണ്ടെത്തും വരെ ഷെയർ ചെയ്യുക! വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് ചീറിപ്പായുന്ന ബൈക്ക് യാത്രികർ, വീഡിയോ

സൂര്യനെല്ലി മോഡൽ പീഡനം; റിസോർട്ടിൽ മസാജിങെന്ന് ആതിര! അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്ക്...സൂര്യനെല്ലി മോഡൽ പീഡനം; റിസോർട്ടിൽ മസാജിങെന്ന് ആതിര! അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്ക്...

ജയലളിത മരിച്ചത് ഡിസംബർ നാലിനാണെന്നാണ് ദിവാകരൻ പറയുന്നത്. ജയലളിതയുടെ മരണം ഡിസംബർ അഞ്ചിനാണെന്ന അപ്പോളോ ആശുപത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചു. 'അമ്മ'യുടെ ചികിത്സയെക്കുറിച്ചുള്ള മുഴുവൻ രേഖകളും അപ്പോളോ ആശുപത്രി കഴിഞ്ഞയാഴ്ചയാണ് ജുഡീഷ്യൽ കമ്മീഷന് മുന്നിൽ സമർപ്പിച്ചത്.

 ശശികലയുടെ സഹോദരൻ...

ശശികലയുടെ സഹോദരൻ...

ജയലളിതയുടെ മരണത്തെചൊല്ലി ദുരൂഹതകളും വിവാദങ്ങളും തുടരുന്നതിനിടെയാണ് ദിവാകരന്റെ വെളിപ്പെടുത്തൽ. ജയലളിത മരിച്ചത് ഡിസംബർ നാലിനാണെന്നും, അപ്പോളോ ആശുപത്രിയുടെ വാദം തെറ്റാണെന്നുമാണ് ദിവാകരൻ പറയുന്നത്.

പുരോഗമിക്കുന്നതിനിടെ...

പുരോഗമിക്കുന്നതിനിടെ...

ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദിവാകരൻ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാത്രമല്ല, ജയലളിതയുടെ മുഴുവൻ ചികിത്സാ രേഖകളും അപ്പോളോ ആശുപത്രി കഴിഞ്ഞയാഴ്ച ജുഡീഷ്യൽ കമ്മീഷന് മുന്നിൽ സമർപ്പിച്ചിരുന്നു.

പ്രവേശിപ്പിച്ചത് മുതൽ....

പ്രവേശിപ്പിച്ചത് മുതൽ....

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2016 സെപ്റ്റംബർ 22 മുതൽ ഡിസംബർ അഞ്ചാം തീയതി മരിക്കുന്നത് വരെ നടത്തിയ മുഴുൻ ചികിത്സാ നടപടികളുടെ വിശദാംശങ്ങളും ആശുപത്രി അധിക‍ൃതർ കമ്മീഷന് നൽകിയിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് എ അറുമുഖസ്വാമിയാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

അന്നു മുതലേ...

അന്നു മുതലേ...

ജയലളിതയുടെ ശവസംസ്കാര ചടങ്ങുകൾ സമാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്ക് നേരെയായിരുന്നു ആരോപണങ്ങളുയർന്നിരുന്നത്.

ശശികല...

ശശികല...

മരണം സംഭവിച്ച ശേഷമാണ് ജയലളിതയെ ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങളെക്കുറിച്ചെല്ലാം ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ്...

തിരഞ്ഞെടുപ്പ്...

അതിനിടെ ആർകെ നഗർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവന്നതും വലിയവിവാദമായിരുന്നു. പോളിങ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ദിനകരപക്ഷം ഈ വീഡിയോ പുറത്തുവിട്ടത്.

 ദൃശ്യങ്ങൾ...

ദൃശ്യങ്ങൾ...

ആശുപത്രി കിടക്കയിൽ ഇരുന്ന് ജ്യൂസ് കുടിക്കുന്ന ജയലളിതയുടെ 20 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരം ഈ വീഡിയോ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി.

English summary
Sasikala's brother Diwakaran Says that Jayalalithaa had died on Dec 4 and not on Dec 5.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X