കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപിഎസിന്റെ വിരട്ടലില്‍ വീഴാതെ ചിന്നമ്മ? മുഖ്യമന്ത്രിയാകാന്‍ ഉറപ്പിച്ചിറങ്ങുന്നു, തമിഴകം കത്തും...

മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ പിറകോട്ടില്ലെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു ശശികല മാധ്യമങ്ങളെ കണ്ടത്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിറകില്‍ ഡിഎംകെ ആണെന്നാണ് ശശികലയുടെ ആരോപണം

Google Oneindia Malayalam News

ചെന്നൈ: ഒ പനീര്‍ശെല്‍വം ഉന്നയിച്ച ആരോപണങ്ങളെ തൃണവല്‍ഗണിച്ച് തമിഴകത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ശശികല നടരാജന്‍. പനീര്‍ശെല്‍വം പറഞ്ഞതെല്ലാം നുണയാണെന്നാണ് ഇപ്പോള്‍ ശശികല പറയുന്നത്.

പനീര്‍ശെല്‍വത്തെ ആരും നിര്‍ബന്ധിച്ച് രാജിവപ്പിച്ചിട്ടില്ലെന്നാണ് ശശികല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഡിഎംകെയ്‌ക്കൊപ്പം ചേര്‍ന്ന് എഐഎഡിഎംകെയെ നശിപ്പിക്കാനാണ് പനീര്‍ശെല്‍വം ശ്രമിക്കുന്നത് എന്നും ശശികല ആരോപിച്ചു.

എംഎല്‍എമാര്‍ യോഗം ചേര്‍ന്നത് താന്‍ അറിഞ്ഞിരുന്നേ ഇല്ലെന്നാണ് ശശികല ഇപ്പോള്‍ പറയുന്നത്. നിയമസഭ കക്ഷിനേതാവായി തന്നെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമാണ് താന്‍ അക്കാര്യം അറിഞ്ഞതെന്നും ശശികല പറഞ്ഞു. അപ്പോള്‍ എന്താണ് സത്യം. ശശികലയുടെ ചോദ്യങ്ങള്‍ത്ത് പനീര്‍ശെല്‍വത്തിന് എന്താണ് ഉത്തരം.

വഞ്ചന വച്ചുപൊറിപ്പിക്കില്ല

വഞ്ചന വച്ചുപൊറുപ്പിക്കില്ലെന്നാണ് ശശികല മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞത്. വഞ്ചിച്ചത് ഒ പനീര്‍ശെല്‍വം ആണെന്നും ശശികല പറയുന്നു.

പനീര്‍ശെല്‍വം നുണയന്‍

ഇല്ലാക്കഥകളാണ് പനീര്‍ശെല്‍വം പറഞ്ഞു പരത്തുന്നത് എന്നായിരുന്നു ശശികലയുടെ അടുത്ത ആരോപണം. എന്ത് മൂല്യങ്ങള്‍ക്ക് വേണ്ടിയാണോ ജയലളിത നിലകൊണ്ടത്, അതിനെ നശിപ്പിക്കുകയാണ് പനീര്‍ശെല്‍വം ചെയ്തത്

ചതിയന്‍മാര്‍ ഒരിക്കലും ജയിക്കില്ല

പനീര്‍ശെല്‍വത്തെ ചതിയന്‍ എന്നാണ് ശശികല വിളിക്കുന്നത്. ചതിയന്‍മാര്‍ ഒരിക്കലും വിജയിക്കില്ല. ഇത്തരം വൃത്തികെട്ട തന്ത്രങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല.

തമിഴ് ജനതയോട് പെരും നുണ പറഞ്ഞു

പനീര്‍ശെല്‍വം തമിഴ് ജനതയോട് മുഴുവന്‍ നുണപറഞ്ഞു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ശശികല പറയുന്നു.

കഴിഞ്ഞ 48 മണിക്കൂര്‍ ആര്‍ക്കൊപ്പം

പനീര്‍ശെല്‍വം ഡിഎംകെയുമായി ചേര്‍ന്ന് കളിക്കുകയാണെന്നാണ് ശശികലയുടെ ആരോപണം. കഴിഞ്ഞ 48 മണിക്കൂര്‍ പനീര്‍ശെല്‍വം ആരോടൊക്കെയാണ് ആശയവിനിമയം നടത്തിയിരുന്നത് എന്ന ചോദ്യവും ശശികല ചോദിക്കുന്നു.

പനീര്‍ശെല്‍വവും പറഞ്ഞിട്ട്

പനീര്‍ശെല്‍വവും കൂടി പറഞ്ഞിട്ടാണ് താന്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത് എന്നാണ് ശശികല പറയുന്നത്. എഐഎഡിഎംകെയുടെ ശക്തി ആര്‍ക്കും ക്ഷയിപ്പിക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പനീര്‍ശെല്‍വവും ആവശ്യപ്പെട്ടു എന്നാണ് ശശികല വ്യക്തമാക്കിയത്.

ശത്രുക്കളെ ചെറുത്ത് തോല്‍പിക്കണം

ശത്രുക്കളെ ചെറുത്ത് തോല്‍പിക്കണം എന്ന ആഹ്വാനമാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ശശികല നടത്തിയത്. എംജിആറിനെ ഉദ്ധരിക്കാനും അവര്‍ മറന്നില്ല.

ഇത്രകാലം എന്തുകൊണ്ട് മിണ്ടിയില്ല

ഇപ്പോള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പനീര്‍ശെല്‍വം എന്തുകൊണ്ട് ഇത്രനാളും മിണ്ടാതിരുന്നു എന്ന ചോദ്യവും ശശികല ഉന്നയിക്കുന്നുണ്ട്. അമ്മ കാണിച്ച വഴിയേ പാര്‍ട്ടിയെ നയിക്കും എന്നും അവര്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി എന്ന നിലക്ക്

ഒറ്റുകൊടുക്കുന്നവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരും. പാര്‍ട്ടിയ്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തടയുക തന്നെ ചെയ്യും എന്നും ശശികല വ്യക്തമാക്കി.

ദിവസങ്ങള്‍ക്കകം

നിലവിലെ ആശയക്കുഴപ്പങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ് ശശികല പറയുന്നത്. ഗവര്‍ണര്‍ സ്ഥലത്തെത്തിയാല്‍ അദ്ദേഹത്തെ കാണും എന്നും അവര്‍ പറയുന്നു.

English summary
Addressing the media after meeting AIADMK legislators at the party headquarters party general secretary Sasikala Natarajan accused Chief Minuister O Panneerselvam of being in cahoots with the DMK to destroy the AIADMK as well as all values that Jayalalithaa stood for.
Read in English: Why was OPS quiet: Sasikala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X