കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ കസേര സ്വന്തമാക്കാന്‍ ശശികല ചെയ്തത്...!! സര്‍ക്കാരിന്റെ അടിത്തറയിളക്കുന്ന വെളിപ്പെടുത്തൽ!!

  • By Anamika
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണശേഷം തമിഴ്‌നാടിന്റെ ഭരണവും പാര്‍ട്ടിയിലെ അധികാരവും തനിക്കൊപ്പം ചേര്‍ക്കാന്‍ ശശികല ചെറിയ കളികളൊന്നുമല്ല കളിച്ചത്. അധികാരം തിരികെ പിടിക്കാനുള്ള പനീര്‍ശെല്‍വത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായത് കൂവത്തൂരിലെ റിസോര്‍ട്ടില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളാണ്. ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്.

പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!

പിന്തുണയ്ക്ക് വേണ്ടി

പിന്തുണയ്ക്ക് വേണ്ടി

അധികാരത്തിലിരിക്കേ മരണപ്പെട്ട ജയലളിതയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി പനീര്‍ശെല്‍വവും ശശികലയും നേര്‍ക്ക് നേര്‍ പോരടിച്ചപ്പോള്‍ വിജയം ചിന്നമ്മയ്‌ക്കൊപ്പം നിന്നു. ദിവസങ്ങളോളം തമിഴ്‌നാട് രാഷ്ട്രീയം കോവത്തൂരിലെ ആഢംബര റിസോര്‍ട്ടിന് പുറത്ത് ചുറ്റിത്തിരിഞ്ഞു. വിശ്വാസവോട്ടെടുപ്പില്‍ കൂടുതല്‍ എംഎല്‍എമാര്‍ പളനിസ്വാമിക്കൊപ്പം നിന്നത് വെറുതേ അല്ല.

കോടികൾ കോഴ

കോടികൾ കോഴ

രണ്ട് കോടി മുതല്‍ പത്ത് കോടി വരെയാണ് ശശികല ഇവര്‍ക്ക് കോഴ നല്‍കിയത്. മാത്രമല്ല കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും. ടൈംസ് നൗ-മൂണ്‍ ടിവി ചാനലുകള്‍ ഒരുമിച്ച് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

കൂവത്തൂരിൽ നടന്നത്

കൂവത്തൂരിൽ നടന്നത്

എംഎല്‍എമാരുടെ പിന്തുണ ശശികല പക്ഷം നേടിയത് നേരായ വഴിക്കല്ലെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പുറത്ത് നിന്നുള്ള ബന്ധം നിഷേധിക്കപ്പെട്ട് തടവിലെന്ന പോലെ ആയിരുന്നു എംഎല്‍എമാരെ പാര്‍പ്പിച്ചത്. മാത്രമല്ല വെള്ളപ്പേപ്പറില്‍ ഒപ്പിടുവിച്ചതായും പരാതി ഉയര്‍ന്നിരുന്നു.

ഒളിക്യാമറാ കെണി

ഒളിക്യാമറാ കെണി

ഇപ്പോള്‍ പളനിസ്വാമി പക്ഷത്തുള്ള അണ്ണാ ഡിഎംകെ സുളൂര്‍ എംഎല്‍എ കനകരാജ്, പനീര്‍ശെല്‍വത്തിന് ഒപ്പമുള്ള സൗത്ത് മധുര എംഎല്‍എ എസ്എസ് ശരവണന്‍ എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വോട്ടിന് കോഴ

വോട്ടിന് കോഴ

വിശ്വാസ വോട്ടെടുപ്പില്‍ എടപ്പാടി പളനിസ്വാമിയെ പിന്തുണച്ച് വോട്ട് ചെയ്യുന്നതിന് എഐഎഡിംകെ എംഎല്‍എമാര്‍ക്കും സഖ്യകക്ഷി എംഎല്‍എമാര്‍ക്കും കോടികളാണ് നല്‍കിയത്. തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എല്‍എമാര്‍ക്ക് 10 കോടി വീതമാണ് നല്‍കിയതെന്ന് ശരവണന്‍ വെളിപ്പെടുത്തുന്നു.

നോട്ടില്ലാത്തതിനാൽ സ്വർണം

നോട്ടില്ലാത്തതിനാൽ സ്വർണം

കൂവത്തൂരിലെ റിസോര്‍ട്ടില്‍വെച്ച് 130ഓളം എംഎല്‍എമാര്‍ക്ക് വേണ്ടി വന്‍തോതിലുള്ള വിലപേശലാണ് നടന്നത്. കൂവത്തൂരിലെ റിസോര്‍ട്ടിലേക്കുളള ബസ്സില്‍ കയറിയപ്പോള്‍ 2 കോടി ആയിരുന്ന കോഴ വാഗ്ദാനം റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ 6 ആയി ഉയര്‍ന്നുവെന്ന് ശരവണന്‍ പറയുന്നു. നോട്ടുകള്‍ ലഭ്യമല്ലാത്തതിനാല്‍ സ്വര്‍ണം നല്‍കാമെന്നും വാഗ്ദാനം ചെയ്യപ്പെട്ടു.

ഓപിഎസും കോഴ നൽകി

ഓപിഎസും കോഴ നൽകി

അതേസമയം വാഗ്ദാനം ചെയ്യപ്പെട്ട തുക എല്ലാവര്‍ക്കും ലഭിച്ചില്ലെന്നും കിട്ടാത്തവരാണ് പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറിയതെന്നും എംഎല്‍എ വെളിപ്പെടുത്തുന്നു. തനിക്കൊപ്പം നില്‍ക്കാന്‍ 1 കോടിയും മന്ത്രിസ്ഥാനവും ആയിരുന്നേ്രത പനീര്‍ശെല്‍വത്തിന്റെ വാഗ്ദാനം എന്നും ശരവണ്‍ വെളിപ്പെടുത്തുന്നു.

രക്ഷപ്പെട്ട ശരവണൻ

രക്ഷപ്പെട്ട ശരവണൻ

കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും രക്ഷപ്പെട്ട് പനീര്‍ശെല്‍വം ക്യാമ്പിലെത്തിയ എംഎല്‍എ ആണ് ശരവണന്‍. എഐഎഡിഎംകെ എംഎല്‍മാര്‍ പനീര്‍ശെല്‍വത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവരെ ശശികല റിസോര്‍ട്ടില്‍ ബന്ധികളാക്കിയിരിക്കുകയാണ് എന്നുമാണ് അന്ന് ശരവണന്‍ ആരോപിച്ചത്.

അന്വേഷണം വേണം

അന്വേഷണം വേണം

കോഴ സംബന്ധിച്ച വെളിപ്പെടുത്തലിനെതിരെ നിഷേധക്കുറിപ്പുമായി എംഎല്‍എമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാരോ പനീര്‍ശെല്‍വം വിഭാഗമോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം കോഴ ആരോപണം അന്വേഷിക്കണം എന്ന് പ്രതിപക്ഷവും പനീര്‍ശെല്‍വം വിഭാഗവും ആവശ്യപ്പെടുന്നു.

വീഡിയോ

ഒളിക്യാമറ ദൃശ്യങ്ങൾ

English summary
AIADMK MLA Saravanan and Kanakaraj confessed on spy cam that Sasikala camp promised gold and money to support Edapadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X