കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാടിയുടേയും ഓപിഎസ്സിന്റേയും അടിവേര് മാന്തും...! ചിന്നമ്മയുടെ തന്ത്രം വേറെ.. തീപാറും...

  • By Anamika
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാവി തുലാസില്‍ തൂങ്ങിയാടുകയാണ്. ഭരണപക്ഷത്തും വിമത പക്ഷത്തും ആശങ്കകള്‍ സജീവം. സര്‍ക്കാര്‍ താഴെ പോകുമോ എന്ന ആശങ്കയാണ് എടപ്പാടി- ഓപിഎസ് ക്യാമ്പിന്. ജയിലില്‍ കിടക്കുമ്പോഴും കാര്യങ്ങള്‍ ഇപ്പോഴും ശശികലയുടെ റിമോര്‍ട്ട് കണ്‍ട്രോളില്‍ തന്നെയാണ്. പക്ഷേ എല്ലാവരും കരുതുന്നത് പോലെ സര്‍ക്കാരിനെ വലിച്ച് താഴെയിടാനല്ല ശശികലയുടെ ഉദ്ദേശം. അത് വേറെയാണ്.

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു... കളി നടന്നത് പുറത്ത്... പൊളിച്ചടുക്കി രാമൻപിള്ള...!ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു... കളി നടന്നത് പുറത്ത്... പൊളിച്ചടുക്കി രാമൻപിള്ള...!

സർക്കാർ താഴെ പോകുമോ

സർക്കാർ താഴെ പോകുമോ

ശശികല-ദിനകരന്‍ ക്യാമ്പിന് തമിഴ്‌നാട് സര്‍ക്കാരിനെ നിലത്തിറക്കാന്‍ നിലവില്‍ വലിയ പാടൊന്നുമില്ല. 19 എംഎല്‍എമാര്‍ ദിനകര പക്ഷത്തുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ അത് 23 ആയിട്ടുണ്ട്.

കളി വേറെ

കളി വേറെ

എന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടൊരു കളി കളിക്കാനല്ല ചിന്നമ്മയും അനന്തിരവനും ഉദ്ദേശിക്കുന്നത്. എടപ്പാടി സര്‍ക്കാരിനെ വീഴ്ത്താതെ പാര്‍ട്ടിക്കകത്ത് പിടിമുറുക്കാനാണ് നീക്കം നടക്കുന്നത്.

മറുകണ്ടം ചാട്ടം ഇനിയും

മറുകണ്ടം ചാട്ടം ഇനിയും

നേരത്തെ ഇത്തരത്തില്‍ ഭരണപ്രതിസന്ധി ഉണ്ടായപ്പോള്‍ എംഎല്‍എമാര്‍ ഔദ്യോഗിക പക്ഷത്ത് നിന്നത് ശശികലയെ കണ്ടിട്ടാണ്. അല്ലാതെ എടപ്പാടി പളനിസ്വാമിയെ കണ്ടിട്ട് ആയിരുന്നില്ല. പലര്‍ക്കും എതിര്‍ക്യാമ്പിലേക്ക് താല്‍പര്യമുണ്ടാവുക സ്വാഭാവികം.

ചാക്കിട്ട് പിടുത്തം തുടരും

ചാക്കിട്ട് പിടുത്തം തുടരും

കൂടുതല്‍ എംഎല്‍എമാരേയും, മന്ത്രിമാരെ തന്നെയും തങ്ങളുടെ പക്ഷത്തേക്ക് മറിക്കാന്‍ ദിനകരന്‍ ശ്രമം നടത്തുന്നുമുണ്ട്. ദിനകര പക്ഷത്തുള്ള 17 എംഎല്‍മാരെ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

സർക്കാരിൽ അവിശ്വാസം

സർക്കാരിൽ അവിശ്വാസം

കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജയിലില്‍ കിടക്കുന്ന ശശികല തന്നെയാണ് എന്ന് ഈ എംഎല്‍എമാര്‍ തന്നെ പറയുന്നു. ദിനകര പക്ഷത്തെ എംഎല്‍എമാര്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് സര്‍ക്കാരിലുള്ള അവിശ്വാസം അറിയിച്ചിരുന്നു.

ഭൂരിപക്ഷം തെളിയിക്കാൻ

ഭൂരിപക്ഷം തെളിയിക്കാൻ

പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയും കോണ്‍ഗ്രസും സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

അടുത്ത നീക്കം

അടുത്ത നീക്കം

നിലവിലെ സ്ഥിതിയില്‍ വിശ്വാസ വോട്ടെടുപ്പില്‍ എടപ്പാടി സര്‍ക്കാര്‍ പാസ്സാകാന്‍ സാധ്യത കുറവാണ്. 19 പേര്‍ പിന്തുണ പിന്‍വലിച്ചതോടെ തന്നെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും അടുത്ത രാഷ്ട്രീയ നീക്കം എന്താവും എന്നാണ് ഇനി അറിയേണ്ടത്.

English summary
Sasikala faction of AIADMK is not going to sabotage Edappadi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X