ശശികല ഇന്നു ചെന്നൈയില്‍, എതിര്‍പക്ഷത്തിന് ഭയം...?
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല വെള്ളിയാഴ്ച ചെന്നൈയിലെത്തും
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല വെള്ളിയാഴ്ച ചെന്നൈയിലെത്തും. അസുഖ ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കാനാണ് ശശികലക്ക പരോള്‍ അനുവദിച്ചത്. 15 ദിവസത്തെ പരോളാണ് ശശികലക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍ സംബന്ധമായ രോഗത്തിന് ചെന്നെയിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നടരാജനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാര്യ ശശികലയ്ക്ക് ജാമ്യം അനുവദിച്ചത്.

പരപ്പന അഗ്രഹാര ജയിലില്‍ ശശികല സുഖജീവിതം നയിക്കുകയാണ് എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ശശികല ജയിലിനകത്ത് നിന്നും പുറത്ത് പോയി ഷോപ്പിംഗ് നടത്തുന്നതായും എംഎല്‍എമാരെ വരെ കാണുന്നതായും റിവാര്‍ത്തകളുണ്ടായിരുന്നു. ശശികലക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുന്‍ ജയില്‍ ഡിഐജി ഡി രൂപയാണ് സിസിടിവി ദൃശ്യങ്ങള്‍ പുുറത്തുകൊണ്ടുവന്നത്. ശശികല ജയിലിലായതിനു ശേഷമാണ് എടപ്പാടി പളനിസ്വാമി പക്ഷവും പനീര്‍ശെല്‍വം പക്ഷവും ഒന്നിച്ചതും ശശികലയെയും ദിനകരനെയും പുറത്താക്കുകയും ചെയ്തത്.












Click it and Unblock the Notifications