ചുരിദാറിട്ട്, വീട്ടിലെ ഭക്ഷണം കഴിച്ച് ശശികല!! ജയിലില്‍ നടക്കുന്നത്..ഞെട്ടിക്കും
പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയുള്ളത്
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്കെതിരേ ഗുരുതര ആരോപണം. ശശികല തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലെ സഹതടവുകാരാണ് ശശികലയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത്.

ജയിലില്‍ ശശികലയ്ക്കു പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ടു സഹതടവുകാരാണ് ജയില്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്.

ജയിലില്‍ സ്ത്രീകള്‍ക്കു വെള്ള സാരിയും ബ്ലൗസുമാണ് വേഷം. എന്നാല്‍ ശശികലയുടെ കാര്യത്തില്‍ ഇതു വ്യത്യസ്തമാണ്. ചുരിദാറാണ് ശശികല ജയിലില്‍ ധരിക്കുന്നതെന്ന് സഹതടവുകാര്‍ പറയുന്നു.

ജയിലിലെ ഭക്ഷണമല്ല ശശികല ഇപ്പോള്‍ കഴിക്കുന്നത്. ഇവര്‍ക്കായി വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓരോ ദിവസവും ജയിലില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മറ്റു തടവുകാര്‍ വ്യക്തമാക്കുന്നത്.

ജയിലില്‍ ഭാരിച്ച ജോലികളൊന്നും ശശികലയ്ക്കു നല്‍കിയിട്ടില്ല. ഒഴിവു സമയങ്ങളില്‍ തോട്ടം നനയ്ക്കലാണ് ശശികലയുടെ പ്രധാന ജോലിയത്രേ.

ജയിലിനകത്തേക്കു പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും മറ്റു തടവുകാരെപ്പോലെ ഉയരം കുറഞ്ഞ ബി ഗേറ്റുകളല്ല ശശികല ഉപയോഗിക്കുന്നത്. ഇവയ്ക്കു പകരം ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഗേറ്റിലൂടെയാണ് ശശികല പുറത്തേക്കു കടക്കുന്നത് എന്നും ആരോപണമുണ്ട്.

എന്നാല്‍ ശശികലയ്ക്ക് ജയിലില്‍ യാതൊരു വിധ പ്രത്യേക പരിഗണനയും നല്‍കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നു. ഇത്തരം ഇളവുകള്‍ നേരത്തേയും പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഇതില്‍ അസ്വാഭാവികയമായി ഒന്നുമില്ലെന്നും അവര്‍ വിശദമാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications