ചിന്നമ്മയ്ക്ക് 130 എംഎല്‍എമാരുടെ പിന്തുണ; കത്ത് ഗവര്‍ണര്‍ക്ക് കൊടുത്തു,
എംഎല്‍എമാരുടെ പിന്തുണക്കത്ത് ശശികല ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു
ചെന്നൈ: പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടതിന് ശേഷം ശശികലയും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. തനിക്കൊപ്പം എത്ര എംഎല്‍എമാരുണ്ടെന്ന് തെളിയിക്കാന്‍ ശശികലയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പനീര്‍ശെല്‍വം കണ്ടു, പറഞ്ഞു... ഇനി ഗവര്‍ണര്‍ തീരുമാനിക്കും; ശശികലയെ കാണുമ്പോള്‍ എന്ത്?
130 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ശശികല ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കണം എന്നും ശശികല ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്ന് ശശികല ആവശ്യപ്പെട്ടത് ഭീഷണിയുടെ സ്വരത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അല്ലാത്ത പക്ഷം എംഎല്‍എമാരുമായി ദില്ലിയില്‍ പോയി രാഷ്ട്രപതിയെ കാണും എന്നാണത്രെ ഭീഷണി.
നേരത്തെ മറീന ബീച്ചില്‍ ജയലളിതയടെ ശവകുടീരം സന്ദര്‍ശിച്ചതിന് ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്. ജയ് വിളികളോടെയാണ് ശശികലയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ശശികലയ്‌ക്കൊപ്പം അഞ്ച് മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കളും ഗവര്‍ണറെ കാണാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications