കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല അമൃതാനന്ദമയിയെ കണ്ടു..മുഖ്യമന്ത്രിയാവാന്‍ ഈ അമ്മ' സഹായിക്കുമോ..നിഗൂഢതകള്‍ ബാക്കി..!!

തമിഴ്നാട് മുഖ്യമന്ത്രിക്കസേര കയ്യടക്കാൻ പലവഴികൾ തേടി ശശികല

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ ശശികല നടരാജന്‍ പലവിധത്തിലാണ് കരുക്കള്‍ നീക്കുന്നത്. ശശികലയ്ക്ക് മുന്നില്‍ അനുകൂല സാഹചര്യമല്ല നിലവിലുള്ളത്. ജയലളിതയുടെ മരണം സംബന്ധിച്ചും ശശികല സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അടക്കമുള്ളവര്‍ ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ അങ്കം മുറുകുന്നതിനിടെ ശശികല അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അമൃതാനന്ദമയി മഠത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തമിഴ് രാഷ്ട്രീയത്തില്‍ അമൃതാനന്ദമയിക്ക് എന്താണ് റോള്‍ എന്നാണ് അറിയേണ്ടത്.

 നീണ്ട ചർച്ച

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കൂടിക്കാഴ്ച നടന്നത്. രാത്രി 11 മണിക്ക് ചെന്നൈയിലെ വിരുഗുംമ്പാക്കത്തുള്ള അമൃതാനന്ദമയി മഠത്തില്‍ ശശികലയെത്തി. ഒരു മണിക്കൂറോളമാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

ലക്ഷ്യം മോദിയെ ചാക്കിടൽ

കേന്ദ്രസര്‍ക്കാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുത്ത ബന്ധമാണ് അമൃതാനന്ദമയിക്ക് ഉള്ളത്. ശശികലയുടെ മുഖ്യമന്ത്രിപദവിയും സത്യപ്രതിജ്ഞയും അനിശ്ചിതത്വത്തില്‍ ആയ സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് പലമാനങ്ങളും ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടച്ച മുറിയിൽ ചർച്ച

മഠത്തില്‍ ഭക്തര്‍ക്ക് തുറന്ന വേദിയില്‍ ദര്‍ശനം നല്‍കിക്കൊണ്ടിരുന്ന അമൃതാനന്ദമയി ശശികല എത്തിയതോടെ അടുത്തുള്ള മുറിയിലേക്ക് മാറി. മുറിയിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെന്ന് ഉറപ്പാണ്.

എതിർനീക്കങ്ങൾ തടയാൻ

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് തടയിടുക എന്നതാണ് ശശികല ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഇതിനായി അമൃതാനന്ദമയിയെ പോലുള്ള കേന്ദ്രത്തില്‍ സ്വാധീനമുള്ള പ്രമുഖരെ ശശികല സമീപിക്കാനും സാധ്യതയുണ്ട്.

തെറ്റുകള്‍ ആവര്‍ത്തിക്കരുത്

ഇനി തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ശശികലയെ അമൃതാനന്ദമയി ഉപദേശിച്ചു എന്നാണ് വിവരം. ശശികലയുടെ സന്ദര്‍ശനം അമൃതാനന്ദമയി മഠം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും വിവരമുണ്ട്.

English summary
Sasikala Natarajan met Mata Amritanandamayi in Chennai amid of political war in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X