കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മയെ ബന്ധുക്കളുമായി അടുക്കാന്‍ ശശികല സമ്മതിച്ചിരുന്നില്ല' ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...

ആശുപത്രിയിലിരിക്കെ ജയലളിത ഏറെ ദുഃഖത്തിലായിരുന്നുവെന്നുമാണ് സഹോദര പുത്രിയുടെ വെളിപ്പെടുത്തല്‍

  • By Sandra
Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയെ ബന്ധുക്കളുമായി അടുക്കാന്‍ ശശികല അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. ജയലളിതയുടെ സഹോദരന്റെ മകള്‍ അമൃതയാണ് തോഴിയായിരുന്ന ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

പാര്‍ട്ടിയുടെ തലപ്പത്തേയ്‌ക്കെത്തുന്ന ശശികലയ്ക്കാണ് കോടിക്കണക്കിന് വരുന്ന ജയലളിതയുടെ സ്വത്തുക്കളുടെ അവകാശമെന്ന വിവാദങ്ങള്‍ക്കിടെയാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിതയെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ലെന്നും ആശുപത്രിയിലിരിക്കെ ജയലളിത ഏറെ ദുഃഖത്തിലായിരുന്നുവെന്നുമാണ് സഹോദര പുത്രിയുടെ വെളിപ്പെടുത്തല്‍.

ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്

ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്

ജയലളിതയുടെ എല്ലാ സ്വത്തുക്കളും തമിഴിനാട് സര്‍ക്കാരിന് കൈമാറണം, സര്‍ക്കാര്‍ അത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കൈമാറണം, എന്തെന്നാല്‍ അതില്‍ ശശികലയ്ക്ക് യാതൊരു അധികാരവുമില്ല. സഹോദരന്റെ മകള്‍ അമൃത പറയുന്നു.

സന്ദര്‍ശകരെ അനുവദിക്കാത്തതില്‍

സന്ദര്‍ശകരെ അനുവദിക്കാത്തതില്‍

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിതയെ കാണാന്‍ ശശികല ആരെയും അനുവദിക്കാതിരുന്നതില്‍ അവര്‍ ഒരുപാട് വേദനിച്ചിരുന്നതായും അമൃത പറയുന്നു.

ബന്ധുക്കളെ വിലക്കി!!!

ബന്ധുക്കളെ വിലക്കി!!!

മൂന്നുതവണ ജയലളിതയെ സന്ദര്‍ശിയ്ക്കാന്‍ ആശുപത്രിയിലെത്തിയിരുന്നുവെങ്കിലും ചികിത്സയ്ക്കായി മറ്റൊരിടത്തേയ്ക്ക് മാറ്റിയതാണെന്ന കാരണം പറഞ്ഞ് പൊലീസ് ജയലളിതയെ കാണാന്‍ അനുവദിച്ചില്ലെന്നും അമൃത പറയുന്നു.

 മരണവാര്‍ത്ത അറിഞ്ഞത് ടിവിയില്‍ നിന്ന്

മരണവാര്‍ത്ത അറിഞ്ഞത് ടിവിയില്‍ നിന്ന്

ജയലളിതയുടെ മരണവാര്‍ത്ത അറിഞ്ഞത് ടെലിവിഷനിലൂടെ ആണെന്നും. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ക്ക് മരണശേഷവും കാണാനുള്ള അനുവാദം ലഭിച്ചില്ലെന്നും അമൃത ആരോപിയ്ക്കുന്നു.

അമ്മ വേദനിച്ചിരുന്നു

അമ്മ വേദനിച്ചിരുന്നു

തന്റെ ബന്ധുക്കളെക്കുറിച്ച് മാധ്യമങ്ങള്‍ അറിയുന്നത് ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ ഫോണില്‍ തന്നെ വിളിച്ച് ജയലളിത സങ്കടം പറഞ്ഞ് കരഞ്ഞിരുന്നുവെന്നും ആരോ മുറിയിലേക്ക് കടന്നുവന്നപ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും ശശികല പറയുന്നു. മുറിയിലേക്ക് കടന്നുവന്നത് ശശികലയായിരുന്നുവെന്നാണ് അമൃത സംശയിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പിന്നീട് അമ്മ വിളിച്ചത്.

English summary
Joining the controversy about who would own what of the late chief minister's property, cash and jewellery and now joining the controversy is Jayalalithaa's estranged younger sister's daughter Amrutha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X