ശശികലയും മരുമകനും പാർട്ടിക്ക് പുറത്ത്.. അണ്ണാ ഡിഎംകെയിൽ അവസാന ചിരി ഒപിഎസിന്!!
ചെന്നൈ: ജനറൽ സെക്രട്ടറി വി കെ ശശികലയെ എ ഐ എ ഡി എം കെയിൽ നിന്നും പുറത്താക്കി. അണ്ണാ ഡി എം കെയുടെ അമ്മ വിഭാഗമാണ് ശശികലയെയും മരുമകൻ ടി ടി ദിനകരനെയും പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 20 മന്ത്രിമാരാണ് നിർണായകമായ ഈ തീരുമാനം എടുത്ത യോഗത്തിൽ പങ്കെടുത്തത്. ധനമന്ത്രി ജയകുമാറാണ് തീരുമാനം അറിയിച്ചത്.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു ശേഷം രണ്ടായി പിളര്‍ന്ന എഐഡിഎംകെയിലെ പ്രതിസന്ധിയാണ് ഇപ്പോൾ ആൻറി ക്ലൈമാക്സിൽ എത്തിയിരിക്കുന്നത്. ജയയുടെ മരണത്തിന് പിന്നാലെ അധികാരം പിടിക്കാൻ ശ്രമിച്ച ശശികലയുടെ പക്ഷത്തിലാണ് പ്രശ്നങ്ങള്‍ കൂടുതൽ ഉടലെടുത്തിരിക്കുന്നത്. ആര് കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല ലക്ഷം പണമൊഴുക്കിയതും തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചതുമെല്ലാമാണ് പ്രശ്നങ്ങളുടെ തുടക്കം.
എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപിഎസുമായി ഒന്നിച്ചുപോവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പേരു വെളിപ്പെടുത്താത്ത മന്ത്രിമാർ പറഞ്ഞിരുന്നു.
പാര്‍ട്ടി സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനും എത്രയും പെട്ടെന്നു സ്ഥാനങ്ങള്‍ ഒഴിയണെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ശശികലയും കുടുംബവും പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവണമെന്നും ഒപിഎസ് വീണ്ടും പാര്‍ട്ടിയുടെ അരത്തേക്കു തിരിച്ചെത്തണമന്നെുമാണ് പാർട്ടിയിലെ ഭൂരിഭാഗം എം എൽ എമാരും ആഗ്രഹിക്കുന്നതത്രെ.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications