അമ്മ ആശുപത്രിയിൽ ടിവി കാണുന്ന വീഡിയോ ഉണ്ട്; പുറത്ത് വിടാത്തത് നൈറ്റി ധരിച്ചിരിക്കുന്നത് കൊണ്ട്
ജയലളിത ആശുപത്രി കിടക്കയിൽ ടിവി കാണുന്നതിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നാണ് ടിടിവിയുടെ വെളിപ്പെടുത്തൽ.
ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കുറിച്ചുള്ള മരണത്തെ കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. അണ്ണാഡിഎംകെ നേതവിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
എന്നാൽ ഈക്കൂറി അണ്ണാഡിഎംകെ നേതാവിന്റെ പ്രസ്താവന ഖണ്ഡിക്കുന്ന തരത്തിലാണ് ടിടിവി ദിനകരന്റെ പ്രസ്താവന. ജയലളിത ആശുപത്രി കിടക്കയിൽ ടിവി കാണുന്നതിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നാണ് ടിടിവിയുടെ വെളിപ്പെടുത്തൽ. എന്നാൽ വീഡിയോ പുറത്ത് വിടാനാകില്ലെന്നും ദിനകരൻ പറയുന്നു. ജയലളിതയുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു മുന്നിൽ വീഡിയോ ഹാജരാക്കുമെന്നും ദിനകരൻ അറിയിച്ചു. വികെ ശശികലയാണ് ച വീഡിയോ ചിത്രീകരിച്ചത്, അമ്മ നെറ്റി ധരിച്ചിരിക്കുന്നതുകൊണ്ടാണ് വീഡിയോ പുറത്ത് വിടാത്തതെന്നും ടിടിവി പറയുന്നുണ്ട്.

വീഡിയോയിൽ അമ്മ വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ അമ്മയുടെ അമ്മയുടെ അന്തസിന് കോട്ടം തട്ടാതിരിക്കാൻ കൂടി വേണ്ടിയാണ് വീഡിയോ പുറത്ത് വിടാത്തത്. കുടുംബാംഗങ്ങളായ ഞങ്ങൾ മാത്രമാണ് അമ്മയെ നെറ്റി ധരിച്ച് കണ്ടിട്ടുളളത്. 1989 ൽ വാഹനാപകടം പറ്റി ചികിത്സയിൽ കഴിയവെ രാജീവ് ഗാന്ധി സന്ദർശിക്കാനെത്തിയിരുന്നു. അന്നും അവർ ശരീരം മറച്ചാണ് കിടന്നത്. ആന്തസ് കാത്തു സൂക്ഷിക്കുന്ന ആളാണ് ജയലളിതയെന്നും അതു മരണത്തെ തുടർന്നും അങ്ങനെയായിരിക്കുമെന്നും ദിനകരൻ പറയുന്നു.












Click it and Unblock the Notifications