ശശികല ഒരുങ്ങി തന്നെ!! പനീർസെൽവത്തിന്റെ വിശ്വസ്തരെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു... !!!
ഐ ടി വിഭാഗം സെക്രട്ടറി ആയിരുന്ന ജി രാമചന്ദ്രനെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്
ചെന്നൈ: പനീര്‍സെല്‍വം പരസ്യമായി വെല്ലുവിളിച്ചെങ്കിലും, വിട്ട് കൊടുക്കാന്‍ ചിന്നമ്മയ്ക്ക് മനസ്സില്ല. പാര്‍ട്ടിയിലെ തന്‌റ് സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ശശികല. ഇതിന്‌റെ ഭാഗമായി പനീര്‍സെല്‍വുമായി അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ശശികല പുറത്താക്കി. ഇതില്‍ പ്രധാനിയാണ് എഐഡിഎംകെ പ്രചാരണ വിഭാഗം തലവനായിരുന്ന ജി രാമചന്ദ്രന്‍

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് രാമചന്ദ്രനെ പുറത്താക്കിയിരിക്കുന്നത്. ശശികലയുടെ വിശ്വസ്തന്‍ വിവി രാജിനാണ് പകരം ചുമതല.

പനീര്‍സെല്‍വത്തിന് എതിരെയും ശശികല പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് ഒപ്പം ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതി. എംഎല്‍എമാരെ കൂറ്മാറ്റനിയമ പ്രകാരം പനീര്‍സെല്‍വത്തിന് ഒപ്പം പോകുന്നതില്‍ നിന്ന് തടയാനും ശശികല ശ്രമിക്കുന്നുണ്ട്.
നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം ഉണ്ടെന്നാണ് പനീര്‍സെല്‍വം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ആവിശ്യമായ എംഎല്‍എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നും പനീര്‍സെല്‍വം അവകാശപ്പെടുന്നു. എന്നാല്‍ ഇത് തടയാനായി എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications