കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടരാജന്റെ സംസ്‌കാരം; ശശികല തഞ്ചാവൂരിലേക്കെത്തും, 15 ദിവസത്തെ പരോളിന് അപേക്ഷ

  • By Ashif
Google Oneindia Malayalam News

ചെന്നൈ: ഭര്‍ത്താവ് നടരാജന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല എത്തും. 15 ദിവസത്തെ പരോള്‍ വേണമെന്ന് അവര്‍ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നടപടികള്‍ വേഗത്തിലാക്കി.

മുഖം മറച്ച്, മാറിടംമാത്രം കാണിക്കുന്നവരുടെ പ്രതിഷേധം; മുഖമുള്ളസ്ത്രീമാറിടം അപമാനമോ? രശ്മിയുടെ ചോദ്യം

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണിപ്പോള്‍. പരോളിലിറങ്ങുന്ന ശശികല റോഡ്മാര്‍ഗം നേരിട്ട് തഞ്ചാവൂരിലേക്കാണ് വരികയെന്ന് അവരുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നടരാജന്‍ മരുതപ്പ അന്തരിച്ചത്.

sasikala4565

നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന നടരാജന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷീണിതനായിരുന്നു. ഈ സാഹചര്യത്തില്‍ തന്നെ ശശികല പരോളിന് അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം നില്‍ക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പരോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കവെയാണ് അന്തരിച്ച വിവരം അറിഞ്ഞത്.

ഭര്‍ത്താവിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ജയില്‍ അധികൃതര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ശശികല, ഭര്‍ത്താവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെയും പരോളിലിറങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീംകോടതി ശശികലയുടെ ശിക്ഷ ശരിവച്ചത്.

 ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി... ഗാനമേള വേദിയിൽ കുഴഞ്ഞുവീണ യുവ ഗായകൻ ഷാനവാസ് മരണത്തിന് കീഴടങ്ങി...

ജയലളിതയുടെ മരണ ശേഷം എഐഎഡിഎംകെയുടെ എല്ലാ അധികാരങ്ങളും ശശികലയില്‍ വന്നു ചേര്‍ന്ന വേളയിലാണ് കേസില്‍ അന്തിമ വിധി വന്നതും ജയിലിലായതും. അവര്‍ ജയിലിലേക്ക് പോകുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല തമിഴ്‌നാട്ടില്‍ നിലവിലുള്ളത്. ബന്ധു ടിടിവി ദിനകരനെ എഐഎഡിഎംകെയിലെ പ്രബല വിഭാഗങ്ങള്‍ ചേര്‍ന്ന് പുറത്താക്കി. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചു. കൂടാതെ നടന്‍ കമല്‍ ഹാസന്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തി. രജനികാന്തും പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങിക്കഴിഞ്ഞു.

 മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു.. മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..

English summary
Sasikala seeks 15 days parole to attend husband Natarajan's funeral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X