മോദിക്ക് കത്തെഴുതി ശശികല!! മോദിയുടെ ഇടപെടല്‍ വേണം, ഭരണത്തിലോ?
നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ അധ്യക്ഷ ശശികല പ്രധാമന്ത്രി മോദിക്ക് കത്തയച്ചു.
ചെന്നൈ: തലൈവിയുടെ മരണത്തോടെ തമിഴക രാഷ്ട്രീയം ഏറെ ചര്‍ച്ചാ വിഷയമായതായിരുന്നു. തമിഴകം പിടിച്ചെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചരടുവലി നടത്തിയതും കണ്ടു. തമിഴകത്ത് പുതിയ രാഷ്ട്രീയ സമവായങ്ങള്‍ക്ക് സാധ്യതയും പ്രവചിക്കപ്പെട്ടു. എന്നാല്‍ വികെ ശശികല പാര്‍ട്ടി തലപ്പത്തേക്ക് വന്നതോടെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി എത്തിയിരിക്കുകയാണ് ശശികല. ഇത് ഭരണത്തിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശികല മോദിയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.

നീറ്റില്‍ നിന്ന് ഒഴിവാക്കണം
നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശശികല മോദിക്ക് കത്തയച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മോദിയുടെ പിന്തുണ ആവശ്യമുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

അടിയന്തര പ്രാധാന്യം
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുന്നുണ്ടെന്നും ശശികല കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം പ്രധാനമന്ത്രി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് ശശികലയുടെ ആവശ്യം.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി
നീററില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായി ശശികല കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു.

സിബിഎസ്ഇ സിലബസ്
നഗരത്തില്‍ നിന്നുള്ള കുട്ടികളെപ്പോലെ കോച്ചിങ് ക്ലാസിന് സൗകര്യം തമിഴ്‌നാടിന്റെ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കില്ലെന്ന് അവര്‍ പറയുന്നു. മാത്രമല്ല, നീറ്റ് പരീക്ഷയിക്കുള്ള സിലബസ് സിബിഎസ്ഇ ആണെന്നും ശശികല കത്തില്‍ വ്യക്തമാക്കുന്നു. ഇത് തമിഴ്‌നാട്ടിലെ കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണെന്നും അവര്‍ അറിയിക്കുന്നു.

ശശികലയുടെ ആവശ്യം
മെഡിസിന്‍ , ഡെന്റല്‍ എന്നിവിയിലെ പിജി കോഴ്‌സുകളിലും മോദിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ശശികല പറയുന്നു. പൊതു പരീക്ഷ നടത്തുകയാണെങ്കില്‍ ഗ്രാമീണ മേഖലയില്‍ സേവനം അനുഷ്ടിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന തമിഴ്‌നാട്ടിലെ രീതി പിന്തുടരാനാകില്ലെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

എതിര്‍പ്പ്
നീറ്റ് വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്. 2017-18 എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്. മെയ് ഏഴിനാണ് പരീക്ഷ. ഓണ്‍ ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് ഒന്നുവരെ അപേക്ഷ സമര്‍പ്പിക്കാം.

സംസ്ഥാനങ്ങളുടെ പരീക്ഷ ഇല്ല
2017-18 മുതല്‍ മെഡിക്കല്‍ പ്രവേശനം നീറ്റിനെ അടിസ്ഥാനമായിട്ടായിരിക്കും. വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങള്‍ നടത്തിയിരുന്ന സംസ്ഥാനതല മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഉണ്ടാകില്ല.












Click it and Unblock the Notifications