കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ ശശികലയുടെ ആദ്യത്തെ രാത്രി ഞെട്ടിക്കും!! ജയിലില്‍ ലഭിച്ച ജോലി ഇതാണ്!!

ജയിലില്‍ മെഴുകുതിരി നിര്‍മാണമാണ് ശശികലയ്ക്കു ലഭിച്ച ജോലി

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേര മോഹിച്ച എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ഇനി ജയിലില്‍ നഷ്ടസ്വപ്‌നങ്ങളെയോര്‍ത്ത് കഴിഞ്ഞുകൂടാം. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങിയ ശശികല ചില ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും അവയൊന്നും അനുവദിക്കപ്പെട്ടില്ല.

ആദ്യരാത്രി കാളരാത്രി

ജയിലിലെ തന്റെ ആദ്യ രാത്രി ശശികല സെല്ലിലെ സിമന്റ് തറയില്‍ കിടന്നാണ് ഉറങ്ങിയത്. സഹോദരഭാര്യയും കൂട്ടു പ്രതിയുമായ ഇളവരശിക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ശശികല ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിക്കപ്പെട്ടു. മറ്റു രണ്ടു വനിതാ പ്രതികളാണ് സെല്ലില്‍ ഒപ്പമുള്ളത്.

രാവിലത്തെ ഭക്ഷണം

ജയിലില്‍ ആദ്യദിനം രാവിലെ ശശികലയുടെ ഭക്ഷണം പുളിയരിച്ചോറും ചട്‌നിയുമായിരുന്നു. ശശികലയുടെ ഇഷ്ടപ്പെട്ട ഭക്ഷണം കൂടിയാണിത്. ഭക്ഷണശേഷം ഇവര്‍ കുറച്ചു സമയം ധ്യാനിക്കുകയും ചെയ്തു.

സാധാരണ സെല്ലില്‍

ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നെങ്കിലും സാധാരണ സെല്‍ മാത്രമേ ശശികലയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളൂ. എസിയുള്‍പ്പെടെയുള്ള സൗകര്യങ്ങളും ശശികല ആവശ്യപ്പെട്ടെങ്കിലും ടേബിള്‍ ഫാന്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. നല്ല നടപ്പിന് ശിക്ഷ ഇളവ് ലഭിച്ചില്ലെങ്കില്‍ നാലു വര്‍ഷവും ശശികലയ്ക്കു ജയിലില്‍ തുടരേണ്ടിവരും.

ജയിലിലേക്ക് കയറിയത് വൈകീട്ട്

വൈകീട്ട് അഞ്ചു മണിക്കാണ് ശശികല ജയിലിനുള്ളിലേക്കു കയറിയത്. കോടതിക്കു പുറത്തുവച്ച് ഭര്‍ത്താവ് നടരാജനെ കണ്ടപ്പോള്‍ ശശികല കണ്ണീര്‍ വാര്‍ത്തു. ജയിലിലെ വനിതാ ബ്ലോക്കിലേക്ക് ശശികലയെയും ഇളവരശിയെയും ഒരുമിച്ചാണ് കൊണ്ടുവന്നത്. 9234ാം നമ്പറാണ് ജയിലില്‍ ശശികലയുടെ നല്‍കിയിരിക്കുന്നത്. ജയിലില്‍ പ്രവേശിക്കുന്നതിനു മുമ്പ് മൂന്നു വീതം സാരികളും ബ്ലൗസുകളും അധികൃതര്‍ നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധന നടത്തി

കൈവശമുണ്ടായിരുന്ന വാച്ചും സ്വര്‍ണ മാലയും ജയിലില്‍ പ്രവേശിക്കുന്നതിനു മുമ്പ് ശശികല അധികൃതര്‍ക്കു കൈമാറി. തുടര്‍ന്നു മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയായി. ദീര്‍ഘദൂരം യാത്ര ചെയ്തതിനാല്‍ ശശികലയുടെ രക്തസമ്മര്‍ദ്ദം അല്‍പ്പം കൂടുതലായിരുന്നു.

രാത്രിയിലെ ഭക്ഷണം

രാത്രിയില്‍ ചോറും സാമ്പാറുമാണ് ശശികല കഴിച്ചത്. ജയിലിലേക്ക് വരുമ്പോള്‍ കൊണ്ടുവന്ന പഴവര്‍ഗങ്ങളും കഴിച്ചു. തുടര്‍ന്നു സ്ഥിരമായി കഴിക്കാറുള്ള ആയുര്‍വേദ മരുന്നുകളും കഴിച്ച ശേഷമാണ് ശശികല ഉറങ്ങാന്‍ കിടന്നത്.

ലഭിച്ച ജോലി

മെഴുകുതിരി നിര്‍മാണമാണ് ശശികലയ്ക്കു ജയിലില്‍ ലഭിച്ചിരിക്കുന്ന ജോലി. ദിവസവും കൂലിയായി 50 രൂപ ലഭിക്കും. ഇതേ ജോലി ദിവസവും ചെയ്യുകയും ശിക്ഷാ കാലാവധി പൂര്‍ത്തിയാവുന്നതു വരെ ജയിലില്‍ തുടരുകയും ചെയ്താല്‍ മോചിതയാവുമ്പോള്‍ ശശികലയ്ക്കു 65,700 രൂപയാണ് ലഭിക്കുക.

ഈ ജയിലില്‍ ഇതു രണ്ടാം വട്ടം

പരപ്പന അഗ്രഹാര ജയിലില്‍ ഇത് ആദ്യമായല്ല ശശികലയ്ക്കു കഴിയേണ്ടിവരുന്നത്. 2014ല്‍ വിചാരണക്കോടതി കുറ്റക്കാരിയായി വിധിച്ചപ്പോള്‍ 20 ദിവസം ഇവര്‍ ഈ ജയിലില്‍ താമിസിച്ചിട്ടുണ്ട്. അന്ന് സഹോദരഭാര്യ ഇളവരശിയാണ് ഒപ്പം സെല്ലിലുണ്ടായിരുന്നത്.

English summary
VK Sasikala slept on the floor of her prison cell on the first night of a four-year jail term in Bengaluru as prisoner number 9234, without any of the facilities she had requested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X