കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് ഗവര്‍ണര്‍ ഉടന്‍ ചെന്നൈയിലെത്തും; സത്യപ്രതിജ്ഞ നടക്കും? ഭരണപ്രതിസന്ധിക്ക് പരിഹാരമാവും!!

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഗവര്‍ണര്‍ ചെന്നൈയിലേക്ക് പോവുമെന്ന് മഹാരാഷ്ട്ര രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

മുംബൈ: തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാ സാഗര്‍ റാവു ഉടന്‍ ചെന്നൈയിലെത്തും. പനീര്‍ശെല്‍വം മുഖ്യമന്ത്രി പദം രാജിവയ്ക്കുകയും അണ്ണാഡിഎംകെ നിയസഭാ കക്ഷി നേതാവായി പാര്‍ട്ടി അധ്യക്ഷ വി കെ ശശികലയെ തിരഞ്ഞെടുക്കുകയും ചെയ്ത ശേഷം അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ വരവ്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഗവര്‍ണര്‍ ചെന്നൈയിലേക്ക് പോവുമെന്ന് മഹാരാഷ്ട്ര രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ശശികലക്കെതിരേ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അടുത്താഴ്ച വിധി വരാനിരിക്കെ, തിടുക്കത്തില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കില്ലെന്നായിരുന്നു റിപോര്‍ട്ടുകള്‍. ഈ റിപോര്‍ട്ടിന് ബലമേകി ഗവര്‍ണര്‍ ചെന്നൈയിലേക്ക് വരുന്നതിന് പകരം അദ്ദേഹം ന്യൂഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്ക് തിങ്കളാഴ്ച രാത്രി തിരിക്കുകയും ചെയ്തു.

പൊതുതാല്‍പര്യ ഹര്‍ജി മറ്റൊരു തടസം

ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സുപ്രിംകോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും സുപ്രിംകോടതി വിധി ശശികലക്ക് എതിരാവുകയും ചെയ്താല്‍ രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടാവുമെന്നും അത് തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

 നാഥനില്ലാത്ത തമിഴ്‌നാട് ഭരണകൂടം

നിലവില്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്. ഭരണപ്രതിസന്ധിക്ക് പരിഹാരമാവണമെങ്കില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ സ്ഥാനമേല്‍ക്കണം. ശശികല മുഖ്യമന്ത്രിയാവുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് പ്രധാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോവുകയോ അവധിയെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയില്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണറുടെ കോര്‍ട്ടിലാണിപ്പോള്‍ പന്ത്.

സത്യപ്രതിജ്ഞക്ക് വേദി ഒരുങ്ങുന്നു

ഇങ്ങനെയൊക്കെയാണെങ്കിലും സത്യപ്രതിജ്ഞ നടത്താന്‍ നിശ്ചയിച്ച മദ്രാസ് സര്‍വകലാശാല ഓഡിറ്റോറിയം അലങ്കരിക്കല്‍ തുടരുകയാണ്. ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇവിടെ വച്ചായിരുന്നു. ശശികലയുടെ സത്യപ്രതിജ്ഞ ഇവിടെ തന്നെയാവുമെന്നാണ് കരുതുന്നത്. ശശികലയല്ല വേറെ ആരെങ്കിലുമാണെങ്കിലും സത്യപ്രതിജ്ഞാ വേദി മാറില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ശശികലക്കെതിരായ വികാരം

ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ ശശികലയ്ക്കായിരുന്നതിനാല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശശികല തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ പോകുന്നുവെന്നറിഞ്ഞതോടെ എതിര്‍പ്പുകള്‍ വീണ്ടും ശക്തമായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല ജനങ്ങള്‍ക്കിടയിലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.

English summary
Maharashtra Governor C Vidya Sagar Rao, who also holds the charge of Tamil Nadu, is likely to fly to Chennai today or tomorrow, amid political developments in the southern state where O Panneerselvam has been replaced by V K Sasikala as leader of the ruling AIADMK legislature party. "Governor may leave for Chennai today or tomorrow," Raj Bhavan sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X