എഐഎഡിഎംകെയെ പിളര്‍ത്താന്‍ ശശികല; രഹസ്യനീക്കം പുറത്ത്, പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്തും...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ വീണ്ടും ശശികലയുടെ നീക്കം. എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടാക്കി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായി. അനധികൃത സ്വത്ത് കേസില്‍ 4 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍മോചിതയായ ശശികല വീണ്ടും രാഷ്ട്രീയ കരുനീക്കം തുടങ്ങിയിരിക്കുന്നു. ഇത് എഐഎഡിഎംകെയിലെ നിലവിലെ നേതാക്കള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ശശികലയുമായി സംസാരിക്കുന്നവരെ പുറത്താക്കുമെന്നാണ് പാര്‍ട്ടിയുടെ മുന്നറിയിപ്പ്. അതിനിടെയാണ് ഓഡിയോ ക്ലിപ്പ് പുറത്തായിരിക്കുന്നത്.....

പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്തും
ഒ പനീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി എന്നിവരാണ് എഐഎഡിഎംകെയെ ഇപ്പോള്‍ നയിക്കുന്നത്. ഇതില്‍ പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനാണ് ശശികലയുടെ നീക്കം. പനീര്‍ശെല്‍വത്തിന് അനുകൂലമായി സംസാരിക്കുന്ന ശശികലയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.

ഒരു സമുദായത്തിന് പ്രാധാന്യം
തേനി ജില്ലയിലെ പനീര്‍ശെവത്തിന്റെ അനുയായുമായി സംസാരിക്കുന്നതാണ് പുറത്തുവന്ന ഒരു ഓഡിയോ ക്ലിപ്പ്. ഒപിഎസ് കലഹമുണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുമായിരുന്നുവെന്ന് ശശികല പറയുന്നു. പാര്‍ട്ടിയില്‍ ഒരു പ്രത്യേക സമുദായത്തിന് അമിതമായ പ്രധാന്യം നല്‍കുന്നുവെന്ന പരാതി തനിക്ക് കിട്ടിയിട്ടുണ്ടെന്നും ശശികല പറയുന്നു.

എടപ്പാടിക്ക് വിമര്‍ശനം
എടപ്പാടി പളനിസ്വാമിയുടെ ഗൗണ്ടര്‍ സമുദായം പാര്‍ട്ടിയെ നിയന്ത്രണത്തിലാക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യമാണ് ശശികല തന്റെ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നത്. എഐഎഡിഎംകെ എല്ലാവരുടെയും പാര്‍ട്ടിയാണെന്നും ഒരു പ്രത്യേക സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കുള്ളതല്ലെന്നും ശശികല പറയുന്നത് ക്ലിപ്പിലുണ്ട്.

രണ്ടു നിലപാടുകള്‍
പനീര്‍ശെവത്തിന്റെ കാര്യത്തില്‍ മയപ്പെടുത്തിയാണ് ശശികല പ്രതികരിക്കുന്നത്. എന്നാല്‍ പളനിസ്വാമിയുടെ സമുദായംഗങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു. പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താന്‍ ശശികല ശ്രമിക്കുമെന്ന സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എടപ്പാടി പളനിസ്വാമിയാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്നാണ് ശശികല സൂചിപ്പിക്കുന്നത്.

അവര്‍ എന്നെ വഞ്ചിച്ചു
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഇടപെട്ടില്ല. പനീര്‍ശെല്‍വവും പളനിസ്വാമിയും പറഞ്ഞത് അവര്‍ക്ക് ജയിക്കാന്‍ സാധിക്കുമെന്നാണ്. അതുകൊണ്ടാണ് താന്‍ വിട്ടുനിന്നത്. എന്നോട്ട് സംസാരിക്കുന്നത് പോലും വിലക്കിയിരിക്കുകയാണ്. ആദ്യം അവര്‍ എന്നെ വഞ്ചിച്ചു, ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും- ശശികല പറയുന്നു.

ഞാന്‍ രക്ഷിക്കുക തന്നെ ചെയ്യും
പാര്‍ട്ടിയില്‍ തന്നെ പിന്തുണയ്്ക്കുന്നവര്‍ ആശങ്കപ്പെടേണ്ട. പാര്‍ട്ടിയെ ഞാന്‍ രക്ഷിക്കുക തന്നെ ചെയ്യും. പാര്‍ട്ടിയിലെ അധികാരം തിരിച്ചുപിടിക്കും. എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിപ്പിക്കും. പ്രവര്‍ത്തകരുടെ പിന്തുണയോടെ പാര്‍ട്ടി പ്രതിസന്ധികള്‍ മറികടന്ന ചരിത്രമില്ലേ. കുടുംബ താല്‍പ്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല പറയുന്നു.

പിളര്‍പ്പിന്റെ വക്കില്‍
ശശികലയുമായി അടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പളനിസ്വാമിയും പനീര്‍ശെല്‍വവും അറിയിച്ചിട്ടുള്ളത്. ശശികലുമായി സംസാരിച്ച 17 പാര്‍ട്ടി നേതാക്കളെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ എഐഎഡിഎംകെ പിളരാനുള്ള സാധ്യത ഏറി. ശശികലയെ പിന്തുണയ്ക്കുന്ന ഒട്ടേറെ പേര്‍ പാര്‍ട്ടിയിലുണ്ട്.
കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ
മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications