കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് ജയിലില്‍ പ്രത്യേകം ബാരിക്കേഡും ഇടനാഴിയും! തോഴിയല്ല ശരിയ്ക്കും രാജ്ഞി തന്നെ!

120 മുതല്‍ 150 മീറ്റര്‍ വരെ നീളമുള്ള ബാരിക്കേഡ‍് ജയിലിനുള്ളില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഡി രൂപ ചൂണ്ടിക്കാണിക്കുന്നത്

Google Oneindia Malayalam News

ദില്ലി: പരപ്പന അഗ്രഹാര ജയിലിലെ ശശികലയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പുതിയ വിവാദങ്ങള്‍. ശശികലയ്ക്ക് ജയിലില്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയതിന് പുറമേ ശശികലയ്ക്ക് പ്രത്യേകം ബാരിക്കേഡുകള്‍ കൊണ്ട് വേര്‍തിരിച്ച ഇടനാഴി നിര്‍മിച്ചിട്ടുണ്ടെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ശശികലയെ പരപ്പന അഗ്രഹാര ജയിലിലെ മുന്‍ ഡിഐജി ഡി രൂപ ഐഎഎസാണ് ചൊവ്വാഴ്ച പുതിയ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. ശശികലയ്ക്ക് പ്രത്യേകം സൗകര്യം നല്‍കുന്നതിനായി 120 മുതല്‍ 150 മീറ്റര്‍ വരെ നീളമുള്ള ബാരിക്കേഡ‍് ജയിലിനുള്ളില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഡി രൂപ ചൂണ്ടിക്കാണിക്കുന്നത്.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ശശികലയെ ഫെബ്രുവരി 15 നാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ജയിലില്‍ ശശികലയ്ക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കഴിഞ്ഞ ദിവസം സാധാരണ വസ്ത്രത്തില്‍ ശശികല ജയിലിന് പുറത്തേയ്ക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രൂപയുടെ അവകാശവാദം.

ബാരിക്കേഡ‍ുകളുടെ അകമ്പടി

ബാരിക്കേഡ‍ുകളുടെ അകമ്പടി

ബാരിക്കേഡുകള്‍ കൊണ്ട് സുരക്ഷയൊരുക്കിയ ഇടനാഴി ശശികലയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നാണ് മുന്‍ ജയില്‍ ഡിഐജിയായിരുന്ന ഡി രൂപ ഐപിഎസിന്‍റെ വെളിപ്പെടുത്തല്‍. ശശികലയ്ക്ക് പ്രത്യേകം സൗകര്യം നല്‍കുന്നതിനായി 120 മുതല്‍ 150 മീറ്റര്‍ വരെ നീളമുള്ള ബാരിക്കേഡ‍് ജയിലിനുള്ളില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഡി രൂപ ചൂണ്ടിക്കാണിക്കുന്നു.

സിവില്‍ വസ്ത്രങ്ങളും ആഢംബരവും

സിവില്‍ വസ്ത്രങ്ങളും ആഢംബരവും

അഞ്ച് സെല്ലുകള്‍ ശശികലയ്ക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്നും ഇവിടെ ശശികലയുടെ വസ്ത്രങ്ങള്‍, കിടക്ക, പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍, വാട്ടര്‍ ഡിസ്പെന്‍സര്‍, ഇലക്ട്രിക് ഇന്‍ഡക്ഷന്‍ കുക്കര്‍, സ്റ്റൗ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും രൂപ ഐജിപി, ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

കോടതിയലക്ഷ്യം!!

കോടതിയലക്ഷ്യം!!

കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ നിയമവിരുദ്ധമായി ജയിലിലില്‍ ഏതെങ്കിലും കുറ്റവാളിയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതും പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നതും കോടതിയലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് ഡി രൂപ ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 14ാമത്തെ ആര്‍ട്ടിക്കിളിന്‍റെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

സന്ദര്‍ശകരെ കാണാന്‍ പ്രത്യേകം മുറി

സന്ദര്‍ശകരെ കാണാന്‍ പ്രത്യേകം മുറി

ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്ക് സന്ദര്‍ശകരെ കാണുന്നതിനായി പ്രത്യേകം മുറിയും, മുറിയില്‍ മേശയും നാല് കസേരയും. മുറിയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്ത് കാണാതിരിക്കുന്നതിനായി മുറിയില്‍ കര്‍ട്ടനും ഒരുക്കിയിട്ടുണ്ട്. ശശികല സന്ദര്‍ശകരെ കാണുന്നതായി ജയിലില്‍ സ്ഥാപിച്ചിട്ടുള്ള ആറും ഏഴും നമ്പര്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ടെന്നും നോട്ടീസില്‍ രൂപ ചൂണ്ടിക്കാണിക്കുന്നു.
ജയിലില്‍ ശശികലയ്ക്ക് ആഢംബര കിടക്ക, കട്ടില്‍, എല്‍ഇഡി ടിവി, എന്നിവയും ഒരുക്കിയിട്ടുണ്ട്.

കുറ്റകൃത്യമാണ് എന്നിട്ടും

കുറ്റകൃത്യമാണ് എന്നിട്ടും

പ്രിവെന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് പ്രകാരം ജയിലിലെ സെല്ലുകളില്‍ എല്‍ഇഡി ടിവി, പ്രത്യേകം ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങള്‍, സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ കുറ്റകൃത്യമാണെന്നും രൂപ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. 1988ലെ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിലെ 13 (1) (സി), 13 (2) എന്നീ വകുപ്പുകള്‍ പ്രകാരം ഇത് ശിക്ഷാര്‍ഹമാണെന്നും അവര്‍ നിരീക്ഷിക്കുന്നു.

ഡിജിപി പ്രതിസ്ഥാനത്ത്

ഡിജിപി പ്രതിസ്ഥാനത്ത്

പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയ്ക്കും ബന്ധു ഇലവരശിയ്ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ശശികല രണ്ട് കോടി രൂപ കൈക്കൂലിയായി നല്‍കിയെന്ന ആരോപണം ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ചത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഡി രൂപയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സര്‍ക്കാര്‍, ജയില്‍ ഡിഐജി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം ലഭിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

 വീഡിയോ വിവാദം

വീഡിയോ വിവാദം

അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി വികെ ശശികല ജയിലിന് പുറത്തേക്ക് പോയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ജയലളിതയ്ക്ക് ജയിലില്‍ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങള്‍ സംബന്ധിച്ച വിവരമാണ് പുറത്തു വരുന്നത്. ഈ രംഗങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കാണ് ലഭിച്ചിട്ടുള്ളത്. സിസിടിവിയില്‍ സാധാരണ വസ്ത്രം ധരിച്ച് കൈയില്‍ ബാഗുമായി നടക്കുന്ന ശശികലയെ ആണ് കാണുന്നത്.

ജയില്‍ സന്ദര്‍ശനം നിര്‍ണ്ണായകം

ജയില്‍ സന്ദര്‍ശനം നിര്‍ണ്ണായകം

ജൂലൈ പത്തിന് പരപ്പന അഗ്രഹാര ജയില്‍ സന്ദര്‍ശിച്ച ശേഷമാണ് ജയില്‍ ഡിഐജി ഡി രൂപ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ശക്തമായ നടപടി സ്വീകരിക്കണമെന്നും രൂപ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദമായതോടെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഡിജിപി അടക്കമുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുന്നതിനായി രണ്ട് കോടി രൂപ ശശികല കൈക്കൂലിയായി നല്‍കി. ഈ സംഭവത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് രൂപ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഡിജിപി സത്യനാരായണ റാവു രൂപയോട് തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 റിപ്പോര്‍ട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

റിപ്പോര്‍ട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

ജയിലിൽ നടക്കുന്ന ക്രമക്കേടുകൾ ഡിഐജിയോട് വെളിപ്പെടുത്തിയ 32 തടവുകാരെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മറ്റു ജയിലുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഡിഐജിയുടെ റിപ്പോർട്ട് പ്രകാരം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തടവുകാരെ മാറ്റിയതെന്നാണ് ആരോപണം. എന്നാല്‍ തടവുകാരുടെ ജയിൽ മാറ്റത്തെ കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനിടെ ഡിഐജി രൂപയുടെയുടെ റിപ്പോർട്ട് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

English summary
A day after submitting CCTV footage to ACB which shows AIADMK general secretary Sasikala entering jail in civilian clothes, former Deputy Inspector General of Police (DIG) (Prisons) D Roopa on Tuesday claimed that the jailed leader has been using a barricaded corridor of about 120 ft to 150 ft length as her private space. Sasikala has been lodged in Parappana Agrahara central prison since February 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X