കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണങ്ങളില്ലാതെ ജയിലിൽ വിലസി ശശികല; അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി, വിഐപി പരിഗണന

Google Oneindia Malayalam News

Recommended Video

cmsvideo
ജയിലിൽ വിലസി ശശികല, 5 മുറികൾ, പ്രത്യേക പാചകക്കാരി | Oneindia Malayalam

ബെംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി ശശികല വീണ്ടും വിവാദക്കുരുക്കിൽ. അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലിൽ ലഭിക്കുന്ന വിഐപി പരിഗണനകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശശികലയ്ക്ക് മാത്രമായി അഞ്ച് മുറികൾ, പ്രത്യേകം പാചകക്കാരി തുടങ്ങി ആഡംബര ഹോട്ടലിലെന്ന പോലെയാണ് ശശികലയുടെ ജയിൽ വാസം.

വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി നൽകിയ അപേക്ഷയ്ക്കുള്ള മറിപടിയായാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്. കടുത്ത നിയമലംഘനമാണ് നടക്കുന്നതെന്നും കൈക്കൂലി നൽകിയാണ് ശശികല അനധികൃത സൗകര്യങ്ങൾ നേടിയെടുത്തതെന്നും നരസിംഹ മൂർത്തി ആരോപിക്കുന്നു. അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയാണ് വികെ ശശികല.

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തിൽ സഹോദരന്‍ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ല; അയ്യപ്പഭക്ത സംഗമത്തിൽ സഹോദരന്‍

പ്രത്യേകം മുറികൾ

പ്രത്യേകം മുറികൾ

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ പാർപ്പിച്ചിരിക്കുന്നത്. ശശികലയ്ക്ക് മാത്രമായി അഞ്ച് മുറികളാണ് ജയിലിൽ സജ്ജീകരിച്ചിരിക്കുന്നത്. 2017 ഫെബ്രുവരി 14 വരെ മറ്റു വനിതാ തടവുകാർ കഴിഞ്ഞിരുന്ന മുറികളാണിവ. ഇവരെ മാറ്റിയാണ് ശശികലയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്.

പരിചാരകരും പാചകക്കാരിയും

പരിചാരകരും പാചകക്കാരിയും

ബെംഗളൂരു കോടതിയിൽ കീഴടങ്ങുന്നതിന് മുൻപ് ജയിലിൽ ടെലിവിഷൻ, വീട്ടിലുണ്ടാക്കിയ ഭക്ഷണം , മിനറൽ വാട്ടർ, 24 മണിക്കൂർ ചൂടുവെള്ളം തുടങ്ങിയ സൗകര്യങ്ങൾ വേണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നു. ജയിൽ പ്രത്യേകം ഭക്ഷണം പാചകം ചെയ്യാൻ അനുവാദമില്ല. എന്നാൽ ശശികലയ്ക്കായി പ്രത്യേകം ഭക്ഷണം ഉണ്ടാക്കാനായി ഒരു തടവുകാരിയെ അധികൃതർ നിയോഗിച്ചിരിക്കുകയാണെന്ന് നരസിംഹമൂർത്തി ആരോപിക്കുന്നു.

കൂട്ടമായി എത്തുന്ന സന്ദർശകർ

കൂട്ടമായി എത്തുന്ന സന്ദർശകർ

പച്ചയായ നിയമലംഘനമാണ് ജയിലിൽ നടക്കുന്നത്. കൂട്ടം കൂട്ടമായി ശശികലയെ കാണാൻ സന്ദർശകർ എത്തുന്നത്. സന്ദർശകർക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക മുറിയിൽ ഇരിക്കാതെ ഇവർ സശികലയുടെ സെല്ലിലേക്ക് നേരിട്ടെത്തുകയാണ് പതിവ്. 3-4 മണിക്കൂർ സന്ദർശകർ ശശികലയ്ക്കൊപ്പം ചെലവഴിക്കാറുണ്ടെന്നും നരസിംഹമൂർത്തി ആരോപിക്കുന്നു.

 ചുരിദാറും പ്രത്യേക വാതിലും

ചുരിദാറും പ്രത്യേക വാതിലും

ശശികലയ്ക്ക് ജയിലിൽ പ്രത്യേക പരിഗണന നൽകുന്നതായി ആരോപിച്ച് സഹതടവുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തടവുകാരുടെ പ്രത്യേക വെള്ള വസ്ത്രത്തിന് പകരം ചുരിദാറായിരുന്നു ശശികലയുടെ വേഷം. ശശികലയെ പ്രത്യേകം വാതിലുകളിലൂടെയാണ് ജയിലിൽ കയറ്റിയിരുന്നതെന്നും വീട്ടിൽ നിന്നും ഭക്ഷണം ദിവസവും എത്തിച്ച് നൽകുകയാണെന്നും ആരോപണം ഉയർന്നിരുന്നു.

 മുൻപും ആരോപണങ്ങൾ

മുൻപും ആരോപണങ്ങൾ

ശശികലയുടെ ജയിലിലെ ആഡംബര ജീവിതത്തെക്കുറിച്ച് സമാനമായ റിപ്പോർട്ടുമായി ജയിൽ ഡിഐജി ആയിരുന്ന ഡി രൂപ രംഗത്തെത്തിയിരുന്നു. വിഐപി പരിഗണനയ്ക്കായി തന്റെ മേലുദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്ക് 2 കോടിയോളം രൂപ ശശികല കൈക്കൂലി നൽകിയിരുന്നെന്നും രൂപ ആരോപിച്ചിരുന്നു.

ആരോപണങ്ങൾക്ക് തെളിവ്

ആരോപണങ്ങൾക്ക് തെളിവ്

കർണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ദരാമയ്യ രൂപയുടെ റിപ്പോർട്ടിൻമേൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ ആയിരുന്ന സത്യനാരായണ റാവുവിനും ഇതിൽ പങ്കുണ്ടെന്ന് രൂപ ആരോപിച്ചിരുന്നു. പിന്നാലെ രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് മാറ്റുകയും റാവുവിനെ അവധിയിൽ പ്രവേശിപ്പിക്കും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ശശികലയും സഹായികളും പ്രത്യേക സൗകര്യങ്ങൾ നേടിയെടുത്തതായി കണ്ടെത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനം

അനധികൃത സ്വത്ത് സമ്പാദനം

1991-96 കാലഘട്ടത്തിൽ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്. ജയലളിത, തോഴി ശശികല, വി എൻ സുധാകരൻ, ഇളവരശി എന്നിവരായിരുന്നു പ്രതികൾ. 2015ൽ കർണാടക ഹൈക്കോടതി ഇവരെ കുറ്റവികുക്തരാക്കിയിരുന്നു. തുടർന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

വീണ്ടും ജയിലിലേക്ക്

വീണ്ടും ജയിലിലേക്ക്

തുടർന്ന് 2017 ഫെബ്രുവരി 14ന് ജയലളിതയുടെ മരണശേഷം ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുകയായിരുന്നു വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികലെ മാറ്റുകയായിരുന്നു.

English summary
karnataka vip facilities in bangalore jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X