ശശികല ജയിലിന് സമീപമുള്ള എംഎല്‍എയുടെ വീട്ടിലെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല ജയിലിനടുത്തുള്ള എംഎല്‍എയുടെ വീട് സന്ദര്‍ശിച്ചതായി ഡിജിപി ഡി രൂപ. ജയിലില്‍ നിന്നും ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചിരുന്നതായി രൂപ റിപ്പോര്‍ട്ട് ചെയ്തിരുന്നതായാണ് സൂചന.
കനത്ത സുരക്ഷയെ മറികടന്ന് ജയിലില്‍ ശശികലയ്ക്ക് എല്ലാവിധ സൗകര്യവും ഒരുക്കിയിരുന്നതായി നേരത്തെ രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് രൂപയ്ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. പിന്നീട് ശശികല ജയിലില്‍ സ്വതന്ത്രമായി വിഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ശശികല ജയിലിന് പുറത്തെത്തിയതായും വെളിപ്പെടുത്തലുണ്ടായത്.

ശശികല ജയിലില്‍ നിന്നും ഇടയ്ക്കിടെ എംഎല്‍എയുടെ വീട്ടിലെത്തുന്നതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ജയിലിലെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ തെളിവു ലഭിച്ചേക്കുമെന്നും രൂപ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒരു വീഡിയോയില്‍ ശശികല നൈറ്റി അണിഞ്ഞാണ് കാണുന്നത്. മറ്റൊരു വീഡിയോയില്‍ ചുരിദാര്‍ ധരിച്ചിട്ടുണ്ട്. വേറൊരു വീഡിയോയില്‍ ജയിലിലേക്ക് പുറത്തുനിന്നും പ്രവേശിക്കുന്നതാണ്. ഇതില്‍ ശശികല കൈയ്യില്‍ ബാഗും എടുത്തിട്ടുണ്ട്. ഷോപ്പിങ്ങിനോ മറ്റോ പുറത്തുപോയി വരുന്ന രീതിയിലാണിത്. ശശികലയ്ക്ക് ജയിലില്‍ എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇതില്‍ വ്യക്തമായിട്ടുണ്ടെന്നും രൂപ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications