കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒളിവില്‍' കഴിയുന്ന ഹോട്ടലില്‍ ടിവിയില്ല, ഫോണില്ല; എംഎല്‍എമാര്‍ക്ക് അതൃപ്തി, ശശികലയെ വിട്ടേക്കും?

മൊബൈല്‍ ഫോണോ ടിവിയോ എംഎല്‍എമാരെ താമസിപ്പിച്ച ഹോട്ടല്‍ മുറികളില്‍ ഇല്ല. ഇതിനെതിരേ ചില എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: അധികാര വടംവലി നടക്കുന്ന തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ച ഹോട്ടലുകളുടെ പൂര്‍ണവിവരങ്ങള്‍ പുറത്ത്. പുറംലോകവുമായി യാതൊരു ബന്ധവും സ്ഥാപിക്കാന്‍ കഴിയാത്ത വിധമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണോ ടിവിയോ എംഎല്‍എമാരെ താമസിപ്പിച്ച ഹോട്ടല്‍ മുറികളില്‍ ഇല്ല. ഇതിനെതിരേ ചില എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. പന്നീര്‍ശെല്‍വവുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് അവസരം ഇല്ലാതാക്കുകയാണ് ശശികല ക്യാംപിന്റെ ലക്ഷ്യം.

രണ്ട് ഹോട്ടലുകളില്‍ താമസം

മഹാബലിപുരത്തിനടുത്ത കൂവത്തൂരിലെ ബീച്ച് റിസോര്‍ട്ടിലാണ് 90 ലധികം എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ ബുധനാഴ്ച മുതല്‍ ഇവിടെയുണ്ട്. 30 എംഎല്‍എമാര്‍ കല്‍പ്പാക്കത്തെ പൂന്തണ്ടലത്തെ മറ്റൊരു റിസോര്‍ട്ടിലാണ്.

കൊണ്ടുവന്നത് കെങ്കേമം, പക്ഷേ ഇപ്പോള്‍

എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് കൊണ്ടുവന്നത് ആഢംബര ബസിലായിരുന്നു. ശശികല വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിന് ശേഷമായിരുന്നു ബസില്‍ ഹോട്ടലുകളിലേക്ക് എത്തിച്ചത്. എന്നാല്‍ ഹോട്ടലുകളില്‍ പുറത്തുനിന്ന് വിവരം ലഭിക്കാനുള്ള ഒരുമാര്‍ഗവുമില്ല.

എംഎല്‍എമാര്‍ അമര്‍ഷം പ്രകടിപ്പിച്ചു

മസാജിങും മറ്റു സുഖസൗകര്യങ്ങളുമൊക്കെയുണ്ടെങ്കിലും പുറംലോകവുമായി ബന്ധപ്പെടാനോ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാനോ പറ്റാത്തതാണ് ചില എംഎല്‍എമാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇവര്‍ ഇതിലുള്ള അമര്‍ഷം ഉച്ചത്തില്‍ പറയുകയും ചെയ്തുവെന്നാണ് റിപോര്‍ട്ട്.

എംഎല്‍എമാരെ നിരീക്ഷിക്കാന്‍ ഗുണ്ടകള്‍

ശശികല ഈ എംഎല്‍എമാരെ നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുത്ത പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു. പന്നീര്‍ശെല്‍വം ക്യാംപിലെ പ്രവര്‍ത്തകരുമായോ മാധ്യമപ്രവര്‍ത്തകരുമായോ ഹോട്ടലിലെ എംഎല്‍എമാര്‍ ബന്ധപ്പെടുന്നുണ്ടോ എന്ന് നോക്കുകയാണിവര്‍.

എംഎല്‍എമാര്‍ ഉച്ചഭക്ഷണം കഴിച്ചില്ല

ഹോട്ടല്‍ മുറികളില്‍ ടെലിവിഷന്‍ പോലുമില്ലാത്തതാണ് എംഎല്‍എമാര്‍ പ്രകോപിതരാവാന്‍ കാരണം. 12 എംഎല്‍എമാര്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ടിവിയും ഫോണുമില്ലാത്തതിനാല്‍ എംഎല്‍എമാര്‍ ഉച്ചഭക്ഷണവും കഴിച്ചില്ലെന്ന് ഹോട്ടല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടില്‍ പറയുന്നു.

രണ്ട് കി.മീ അകലെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് പ്രവേശിക്കന്നത് തടയാന്‍ ഹോട്ടലിന് മുമ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിര്‍ത്തിയിരിക്കുകയാണ് ശശികല. ഹോട്ടലില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമപ്രവര്‍ത്തകരെ തടയുകയാണിവര്‍. മന്ത്രിമാരായ ജയകുമാര്‍, സി ഷണ്‍മുഖം, സെല്‍വരാജ്, സെന്‍കൊട്ടയ്യന്‍ എന്നിവര്‍ റിസോര്‍ട്ടിലേക്ക് പോവുന്നത് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് കണ്ടു.

മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടിക്കാരും തമ്മില്‍ വാക്കേറ്റം

റിസോര്‍ട്ടിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. നിങ്ങളെ തടയാന്‍ നിര്‍ദേശമുണ്ടെന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി. റിസോര്‍ട്ടിലേക്ക് കടന്നാല്‍ അനന്തരഫലം കടുത്തതായിരിക്കുമെന്നും പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. റിസോര്‍ട്ടിലേക്കുള്ള ടാര്‍ ചെയ്യാത്ത റോഡുണ്ട്. ഇത് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

English summary
More than 90 AIADMK MLAs have been camping at a beach resort in Koovathur near Mahabalipuram since Wednesday night. They were brought in luxury buses in a bid to prevent them from joining ranks with chief minister O Panneerselvam who has rebelled against AIADMK general secretary VK Sasikala. Another 30 AIADMK MLAs have been kept in another resort at Poonthandalam near Kalpakkam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X