കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു പ്രസാദിനാകാം, ചിന്നമ്മയ്ക്ക് ആയാലെന്താ ? പാര്‍ട്ടി അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുമോ?

പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അംഗങ്ങള്‍ അടങ്ങുന്ന ജനറല്‍ കൗണ്‍സിലാണ് ശശികലയെ തിരഞ്ഞെടുത്തതെന്നും അല്ലാതെ സ്വമേധയാ ശശികല ആ സ്ഥാനത്ത് എത്തിയതല്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയ്ക്ക് എഐഎഡിഎംകെ അധ്യക്ഷയായി തുടരുന്നതിന് വെല്ലുവിളികളില്ലെന്ന് പാര്‍ട്ടി അംഗം. സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് ശശികലയ്ക്ക് വെല്ലുവിളിയാകുമോ എന്ന് ആശങ്കകളുണ്ടായിരുന്നു.

എന്നാല്‍ പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അംഗങ്ങള്‍ അടങ്ങുന്ന ജനറല്‍ കൗണ്‍സിലാണ് ശശികലയെ തിരഞ്ഞെടുത്തതെന്നും അല്ലാതെ സ്വമേധയാ ശശികല ആ സ്ഥാനത്ത് എത്തിയതല്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ വ്യക്തമാക്കുന്നു.

 വെല്ലുവിളികള്‍ ഇല്ല

വെല്ലുവിളികള്‍ ഇല്ല

പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് ശശികലയെ പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തത്. പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ചേര്‍ന്നാണ് ശശികലയെ തിരഞ്ഞെടുത്തതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.അതിനാല്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് വെല്ലുവിളികളല്ലെന്നും അവര്‍ വ്യക്തമാക്കി.

 ശശികലയ്‌ക്കെന്താ

ശശികലയ്‌ക്കെന്താ

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ചിരുന്നു. പിന്നീട് ജാ്മ്യം ലഭിച്ചെങ്കിലും ആര്‍ജെഡി അധ്യക്ഷനായി ലാലു പ്രസാദ് തുടര്‍ന്നുവെന്ന് പാര്‍ട്ടി അംഗങ്ങള്‍ പറയുന്നു. അതിനാല്‍ ശശികലയ്ക്കും അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് പ്രശ്‌നമില്ലെന്ന് അംഗങ്ങള്‍ പറയുന്നു.

കോടതിക്കും ഇലക്ഷന്‍ കമ്മിഷനും ഇടപെടാനാകില്ല

കോടതിക്കും ഇലക്ഷന്‍ കമ്മിഷനും ഇടപെടാനാകില്ല

ശശികലയുടെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതിക്കോ ഇടപെടാനാകില്ലെന്നും അവര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടിയോട് ഔദ്യോഗിക തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടാന്‍ മാത്രമേ കഴിയൂ.

 തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യം

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യം

ശശികലയെ അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് എതിരാളിയായ പനീര്‍ശെല്‍വം തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യങ്ങള്‍ക്ക് ശശികല ഉത്തരം നല്‍കിയിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

 കോടതിയുടെ പരിഗണനയില്‍

കോടതിയുടെ പരിഗണനയില്‍

ജയലളിതയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കാര്യം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നും അവര്‍ പറഞ്ഞു. പനീര്‍ശെല്‍വത്തിന്റേത് മുതലക്കണ്ണീരാണെന്നും അംഗങ്ങള്‍ പറയുന്നു.

English summary
A senior AIADMK leader and Rajya Sabha MP on Thursday said V K Sasikala became party General Secretary after being elected and had not “taken up the post suo motu.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X