Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നമ്മ പാര്‍ട്ടിയുടെ അമരത്തേക്ക്...ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകും

സ്ഥാനം ഏറ്റെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടു.

ചെന്നൈ: ശശികല എഐഡിഎംകെ ജനറല്‍ സെക്രട്ടറിയാകും. മധുസൂധനന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ പോയസ് ഗാര്‍ഡനിലെത്തി സ്ഥാനം ഏറ്റെടുക്കാന്‍ ശശികലയോട് ആവശ്യപ്പെട്ടു. എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാക്കള്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തി.

ജയലളിതയുടെ മരണത്തോടെ തോഴി ശശികല എഐഎഡിഎംകെയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നിലും ശശികലയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ആര് എന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന ശശികല ജയലളിത മത്സരിച്ച് വിജയിച്ച മണ്ഡലത്തില്‍ നിന്ന ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

sasikala

തമിഴ്‌നാട് തിരുവരൂര്‍ ജില്ലയിലെ മണ്ണാര്‍ക്കുടി സ്വദേശിനിയാണ് ശശികല. ഭര്‍ത്താവ് നടരാജന്‍ എംജിആര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പബ്ലിക് റിലേഷന്‍ ഓഫീസറായിരുന്നു. ഇങ്ങനെയാണ് ജയലളിതയുമായുള്ള ശശികലയുടെ ബന്ധം ആരംഭിക്കുന്നത്. പിന്നീട് ജയലളിതയുടെ ഉറ്റതോഴിയായി മാറിയ ശശികലയെ ചിന്നമ്മയെന്നാണ് തമിഴ് മക്കള്‍ വിളിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+