കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ താരം തൃണമൂല്‍ വിടുന്നു, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്, സിപിഎമ്മിനെ വിളിച്ച് മമത!!

Google Oneindia Malayalam News

ദില്ലി: മമതാ ബാനര്‍ജിയുടെ കോട്ടകള്‍ ഓരോന്നായി പൊളിച്ച് ബിജെപി. ബംഗാളില്‍ വീണ്ടും രണ്ട് എംപിമാര്‍ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിടാന്‍ പോവുകയാണ്. തനിക്ക് പ്രവര്‍ത്തിക്കാനേ സാധിക്കുന്നില്ലെന്ന് പാര്‍ട്ടി വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ശതാബ്ദി റോയ് ഉന്നയിച്ചിരിക്കുന്നത്. അമിത് ഷായാണ് ഇതിന് പിന്നില്‍ ചരട് വലിച്ചതെന്ന് വ്യക്തമാണ്. മമത സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും തന്നോടൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ പരാജയ ഭീതിയിലാണ് അവരെന്ന് വ്യക്തമായിരിക്കുകയാണ്.

തൃണമൂലിന്റെ സൂപ്പര്‍ താരം

തൃണമൂലിന്റെ സൂപ്പര്‍ താരം

തൃണമൂലിന്റെ സൂപ്പര്‍ താരം ശതാബ്ദി റോയ് കളം മാറാന്‍ ഒരുങ്ങുന്നത് മമതയെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗാളി സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശതാബ്ദി. അവര്‍ രാജിവെച്ചിരിക്കുകയാണ്. താരാപീഠ് വികസന ബോര്‍ഡില്‍ നിന്നും അവര്‍ രാജിവെച്ചു. താന്‍ തൃണമൂലിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തയല്ലെന്നും അവര്‍ പറഞ്ഞു. മമതാ ബാനര്‍ജിയുമായി റോയ് ഇടഞ്ഞിരിക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ വരവോടെ മമതയുടെ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്.

അമിത് ഷായെ കാണും

അമിത് ഷായെ കാണും

അമിത് ഷായെ കാണാന്‍ ഒരുങ്ങുകയാണ് ശതാബ്ദി റോയ്. ദില്ലിക്ക് നാലെ തന്നെ പോകുമെന്ന് അവര്‍ പ്രഖ്യാപിച്ചു. അമിത് ഷായെ ഇവര്‍ അവിടെ വെച്ച് കാണും. തൃണമൂലിന്റെ പ്രശസ്തയായ എംപിയാണ് ഇതോടെ പടിയിറങ്ങുന്നത്. ഞാനൊരു എംപിയാണ്. എനിക്ക് ആരെ വേണമെങ്കിലും കാണാമെന്ന് ശതാബ്ദി വ്യക്തമാക്കി. എംപിയെന്ന നിലയില്‍ തനിക്ക് സ്വന്തം മണ്ഡലത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് അവര്‍ പറഞ്ഞു.

നാട്ടുകാര്‍ ചോദിക്കുന്നു

നാട്ടുകാര്‍ ചോദിക്കുന്നു

2009 ഞാന്‍ ആദ്യമായി എംപിയായപ്പോള്‍ എല്ലാവരും പറഞ്ഞു ഞാനൊരു സിനിമാ താരമാണെന്നും, രാഷ്ട്രീയക്കാരി അല്ലെന്നും, അതുകൊണ്ട് പ്രവര്‍ത്തിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ അത് തെറ്റായി. ഇന്ന് അതേ ജനങ്ങള്‍ എന്നെ കാണാനില്ലല്ലോ എന്ന് പറയുകയാണ്. കാരണം അത് എന്റെ കുറ്റമല്ല. മണ്ഡലത്തില്‍ ഒരു പരിപാടിക്കും തന്നെ വിളിക്കുന്നില്ല. പാര്‍ട്ടി പരിപാടികളില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണ്. എന്നെ വിളിക്കാതെ എന്തിനാണ് പരിപാടി നടത്തുന്നതെന്നും വോട്ടര്‍മാര്‍ ചോദിക്കുന്നുണ്ട്.

ഞാനൊരു സ്റ്റാറാണ്

ഞാനൊരു സ്റ്റാറാണ്

മമത മുമ്പ് എന്നെ റോഡ് ഷോയിലേക്ക് വിളിച്ചത് കൊണ്ടാണ് ഞാന്‍ പോയത്. എന്നാല്‍ വിളിക്കാത്ത പാര്‍ട്ടി പരിപാടിക്ക് ഞാന്‍ പോകില്ല. തൃണമൂലാണ് ശതാബ്ദി റോയിയെ വളര്‍ത്തി വലുതാക്കിയതെന്ന് കരുതരുത്. എന്റെ സ്വന്തം പ്രയത്‌നം കൊണ്ടാണ് ഞാന്‍ സ്റ്റാറായത്. തൃണമൂല്‍ എനിക്ക് ആവശ്യമായ ബഹുമാനമാണ് നല്‍കേണ്ടത്. ശമ്പളവും വാങ്ങി വീട്ടിലിരുന്ന് വെബ് സീരീസ് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെന്ന് പത്ത് പേര്‍ പറയുമ്പോള്‍ അതില്‍ വാസ്തവമുണ്ടെന്നും ശതാബ്ദി റോയ് പറഞ്ഞു.

ഇനിയും രാജി

ഇനിയും രാജി

ബിര്‍ഭുമില്‍ നിന്നുള്ള എംപിയാണ് ശതാബ്ദി റോയ്. എന്നാല്‍ ഇത് കൊണ്ട് രാജി അവസാനിക്കില്ല. മന്ത്രിയായ രജിബ് ബാനര്‍ജിയാണ് അടുത്തതായി തൃണമൂല്‍ വിടാന്‍ പോകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി മമതയുമായി അകല്‍ച്ചയിലാണ് ബാനര്‍ജി. ഹൗറയില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. ഇവിടെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് രജിബ് സ്വീകരിക്കുന്നത്. അതേസമയം സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരിയും ബിജെപിയിലേക്ക് പോവുകയാണ്. അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്തതാണ് ചൊടിപ്പിച്ചിരിക്കുന്നത്.

50 എംഎല്‍എമാര്‍ വിടും

50 എംഎല്‍എമാര്‍ വിടും

തൃണമൂലില്‍ നിന്ന് 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് ദിലീപ് ഘോഷ് പ്രഖ്യാപിച്ചു. നേരത്തെ ടിഎംസി വിട്ട ജ്യോതിപ്രിയ മല്ലിക്കാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് ഘോഷ് പറഞ്ഞു. ബൂത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ തൃണമൂലിനെ കൈവിടും. സുവേന്ദുവിന്റെ സഹോദരന്‍ ദിബ്യേന്ദു അധികാരിയും തൃണമൂല്‍ വിടാന്‍ ഒരുങ്ങുകയാണ്. ഇവരുടെ കുടുംബം മിഡ്‌നാപൂരില്‍ ടിഎംസിയുടെ കഥ കഴിക്കുമെന്ന് ഉറപ്പാണ്. ഇവരുടെ കുടുംബം ഒരു പാര്‍ട്ടിയെ മാത്രമേ പിന്തുണയ്്ക്കൂ. അതുകൊണ്ട് തൃണമൂല്‍ ഇല്ലെങ്കില്‍ ബിജെപി എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.

മമതയ്ക്ക് ചങ്കിടിപ്പ്

മമതയ്ക്ക് ചങ്കിടിപ്പ്

മമത ബാനര്‍ജി ഭയന്ന് വിറയ്ക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും തൃണമൂലിനെ പിന്തുണയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടിരിക്കുകയാണ്. വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളയണമെന്നും അവര്‍ പറയുന്നു. എന്നാല്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ഇത് തള്ളി. ടിഎംസി വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ലയിക്കുകയും, അതിന് ശേഷം ബിജെപിയുമായി പോരാടാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മുതിര്‍ന്ന എംപി സൗഗത റോയിയും സഖ്യത്തെ ക്ഷണിച്ചിട്ടുണ്ട്. തൃണമൂലാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

English summary
satabdi roy resigns from key post from tmc will join bjp soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X