• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമതയുടെ കൗണ്ടര്‍ അറ്റാക്ക്, ശതാബ്ദി ടിഎംസി വിടില്ല, ബിജെപിക്ക് ഷോക്ക്, ഇനി 2 വെല്ലുവിളി!!

കൊല്‍ക്കത്ത: അമിത് ഷായുടെ കുടില തന്ത്രങ്ങള്‍ പൊളിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി മമതാ ബാനര്‍ജി. പാര്‍ട്ടിയുടെ എംഎല്‍എമാരും എംപിമാരും കൊഴിഞ്ഞുപോകുന്നത് തടയാനാണ് ഈ നീക്കം. ഇന്ന് ബിജെപിയില്‍ ചേരാനിരുന്ന ശതാബ്ദി റോയ് ആ തീരുമാനം മാറ്റിയിരിക്കുകയാണ്. അമിത് ഷായെ കാണാനില്ലെന്ന് അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ റോയ് വരുന്നതോടെ വലിയ കുതിപ്പ് പ്രതീക്ഷിച്ച ബിജെപിയുടെ എല്ലാ പ്രതീക്ഷയും ഇതോടെ തകര്‍ന്നിരിക്കുകയാണ്. മമതയുടെ അനന്തരവന്‍ തന്നെ ഇവരുടെ വീട്ടിലെത്തിയെന്നാണ് വിവരം.

ശതാബ്ദി റോയ് പാര്‍ട്ടി വിടില്ല

ശതാബ്ദി റോയ് പാര്‍ട്ടി വിടില്ല

ശതാബ്ദി റോയ് പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമത പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങിയത്. ബിര്‍ബുമിലെ സകല നേതാക്കളും പ്രശ്‌ന പരിഹാരത്തിന് നേരിട്ടിറങ്ങി. മുതിര്‍ന്ന മന്ത്രിമാരെ തന്നെ മമത ഇവരുടെ വീട്ടിലേക്ക് അയച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ശതാബ്ദി റോയ് പാര്‍ട്ടി വിടില്ലെന്ന് പ്രഖ്യാപിച്ചു. തൃണമൂലിനൊപ്പം അവസാന ശ്വാസം വരെ തുടരുമെന്നും അവര്‍ പ്രഖ്യാപിച്ചു.

മമതയുടെ അനന്തരവന്‍

മമതയുടെ അനന്തരവന്‍

മമത സ്വന്തം അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ തന്നെയാണ് അനുനയത്തിന് പറഞ്ഞയച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് അഭിഷേക് ഉറപ്പ് കൊടുത്തിട്ടുണ്ട്. താന്‍ ദില്ലിയിലേക്ക് ഇല്ലെന്ന് ശതാബ്ദി പ്രഖ്യാപിച്ചു. ഇതോടെ ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട അമിത് ഷായ്ക്ക വന്‍ തിരിച്ചടിയായി ഇത് മാറി. അതേസമയം മറ്റൊരു എംഎല്‍എ രാജീബ് ബാനര്‍ജി പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട്. തനിക്ക് പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കാനേ സാധിക്കുന്നില്ലെന്ന് രാജീബ് ബാനര്‍ജി പറയുന്നു. രാജീബിനെയും കൂടെ നിര്‍ത്താന്‍ മമത ശ്രമിച്ചേക്കും.

കോണ്‍ഗ്രസ് സഖ്യം

കോണ്‍ഗ്രസ് സഖ്യം

കോണ്‍ഗ്രസ് സിപിഎം സഖ്യത്തെ മമത ശരിക്കും ഭയപ്പെടുന്നുണ്ട്. 2016നെ സംബന്ധിച്ച് കൂടുതല്‍ ശക്തമാണ് ഇത്തവണ സഖ്യം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റിലേക്ക് കുതിച്ചതിന് പ്രധാന കാരണം ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കായിരുന്നു. കഴിഞ്ഞ ദിവസം മമത ഇവര്‍ രണ്ടുപേരും അടങ്ങുന്ന സഖ്യം തൃണമൂലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൃണമൂലിന്റെ വോട്ട് ഭിന്നിക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതാണ് മമത ഭയപ്പെടുന്നത്.

കോണ്‍ഗ്രസുമായി ലയിക്കേണ്ടി വരും

കോണ്‍ഗ്രസുമായി ലയിക്കേണ്ടി വരും

മമതയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൃണമൂലിന് വേണമെങ്കില്‍ കോണ്‍ഗ്രസുമായി ലയിച്ച് ബിജെപിയെ നേരിടാമെന്നും ചൗധരി പറഞ്ഞു. നിരവധി പേര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുകയാണ്. പ്രത്യയശാസ്ത്ര അടിത്തറ തൃണമൂലിന് ഇല്ല. അവര്‍ കോണ്‍ഗ്രസിനൊപ്പം ചേരട്ടെയെന്നും ചൗധരി വ്യക്തമാക്കി. ബംഗാളില്‍ വര്‍ഗീയത വളര്‍ത്തിയ മമതയാണ്. ഇടതുസര്‍ക്കാരിനെ പുറത്താക്കിയ ശേഷം അവര്‍ ബിജെപിയുടെ പാതയിലാണ് മുന്നേറിയതെന്നും അധീര്‍ ചൗധരി പറഞ്ഞു.

ഒവൈസിയും വെല്ലുവിളി

ഒവൈസിയും വെല്ലുവിളി

മുസ്ലീം വോട്ടുകള്‍ ബംഗാളില്‍ വളരെ നിര്‍ണായകമാണ് ബംഗാളില്‍. അസാദുദ്ദീന്‍ ഒവൈസി കൂടി കളത്തിലെത്തുന്നതോടെ ആ വോട്ടും ഭിന്നിച്ച് പോകും. ഇതും മമതയെ ഭയപ്പെടുത്തുന്നു. 30 ശതമാനം മുസ്ലീം വോട്ട് ബംഗാളിലുണ്ട്. കോണ്‍ഗ്രസ്-സിപിഎം സഖ്യം ഒവൈസിയുമായി ചേരുമെന്നാണ് സൂചന. പ്രമുഖ മുസ്ലീം പണ്ഡിതനായ അബ്ബാസ് സിദ്ദിഖിനെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടിരുന്നു. മൂന്നാം സഖ്യം ഉണ്ടാക്കാനാണ് പ്ലാന്‍. മജ്‌ലിസ് പാര്‍ട്ടിയും ജെഎംഎമ്മും ഇവരോടൊപ്പം ചേരും.

125 സീറ്റുകള്‍

125 സീറ്റുകള്‍

125 സീറ്റുകളില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാകും. ഇവര്‍ ഉണ്ടായാലേ അധികാരം പിടിക്കാന്‍ ഏതൊരു പാര്‍ട്ടിക്കും സാധിക്കൂ. സിദ്ദിഖിനെ വര്‍ഗീയ നേതാവായി കാണുന്നില്ലെന്ന് സിപിഎം നേതാവ് സൂര്യകാന്ത മിശ്രയും പറഞ്ഞു. ദളിതുകളും ആദിവാസികളും അടങ്ങുന്ന സഖ്യമായിരിക്കും ഇത്. മമതയുടെ കടുത്ത വിമര്‍ശകനാണ് സിദ്ദിഖ്. ബിജെപിയും മുസ്ലീം വോട്ടുകളെ കൂട്ടുപിടിക്കാന്‍ ഒരുങ്ങുന്നുണ്ട്. സിറാജിനും ജയ് ശ്രീരാമിനും ഒരുപോലെ ബിജെപിയില്‍ ഇടമുണ്ടെന്ന് നേരത്തെ കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞിരുന്നു. മറ്റ് മുസ്ലീം സംഘടനകള്‍ മുസ്ലീം വോട്ട് ഭിന്നിക്കാതിരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസ് നേരത്തെ മമതയുമായി സഖ്യം ആഗ്രഹിച്ചതാണ്. 2016ല്‍ ഇത് പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുകയായിരുന്നു മമത. നേരത്തെ സിപിഎം നേതാക്കള്‍ മമതയുമായി നല്ല ബന്ധത്തിന് ശ്രമിച്ചിരുന്നു. അന്ന് മമതയുടെ വീട്ടിലെ സത്കാരം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്ന് കരുതി സിപിഎം പിന്നീട് അകലം പാലിച്ചിരുന്നു. എന്നാല്‍ ശരത് പവാര്‍ ഇടതുപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ച മമതയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.

English summary
satabdi roy will stay with tmc, mamata banerjee's diplomacy halt bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X