സാത്താന്റെ സ്വഭാവം മാറ്റാം പക്ഷേ പാകിസ്ഥാന്‍? ബിജെപി എംപി പറയുന്നതിങ്ങനെ
ഗോരഖ്പൂര്‍: എത്രത്തോളം ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരായ ഭീകരവാദം പാകിസ്ഥാന് മാറ്റാനാവില്ലെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. സാത്താന്റെ സ്വഭാവം വേണമെങ്കില്‍ മാറ്റാം പക്ഷേ പാകിസ്ഥാന്റെ സ്വഭാവം മാറ്റാനാവില്ലെന്നും എം പി പറഞ്ഞു. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരരും ചാരസംഘടനയും ഐസിസുകാരുമാണ് പാകിസ്ഥാനിലെ യഥാര്‍ഥ സര്‍ക്കാര്‍. അല്ലാതെ പാകിസ്ഥാന്‍ പൊതു പ്രവര്‍ത്തകരല്ല. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ എന്നും ശ്രമിച്ചിട്ടുള്ളത്.

ഇതിന് ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുടെ പാക് സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാകിസ്ഥാന് ആത്മാര്‍ഥതയില്ല. ലോകം മുഴുവന്‍ പാകിസ്ഥാനെ വെറുപ്പോടെ മാത്രമേ നോക്കികാണുവെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications