ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മിത പോസ്റ്റിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ കണ്ടെത്തി
ലഡാക്ക്: ഇന്ത്യ ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആകച്വല്‍ കണ്ട്രോളറിന് സമീപം ഡെസ്പാഞ്ചില് ചൈനീസ് നിര്‍മ്മിത പോസ്റ്റ് കണ്ടെത്തി. രാത്രികാല സാറ്റ്ലൈറ്റ് ദൃശ്യങ്ങളിലാണ് അതിര്‍ത്തിക്ക് സമീപം ചൈനീസ് നിര്‍മ്മിത പോസ്റ്റ് കണ്ടെത്തിയത്.
ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ഹെലിപ്പാടായ ലഡാക്കിലെ ഡൗലെറ്റ് ബെഗ് ഓള്‍ഡിന്റെ 24 കിലോമീറ്റര്‍ എതിര്‍ഭാഗത്തായാണ് ചൈനീസ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം നിര്‍മ്മിച്ച പോസ്റ്റാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് ചിത്രങ്ങളില്‍ നിന്നും മനസിലാകുന്നത്. 2020 ആഗസ്റ്റിന് ശേഷം വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നതായാണ് വിവരം.
അതേസമയം ഇന്ത്യയും ചൈനയു തമ്മിലുള്ള ധാരണപ്രകാരം ഘട്ടംഘട്ടമായി ഇരു സൈന്യങ്ങളും സംഘര്‍ഷം നടന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും പിന്മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനാസ് വിദേശകാര്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയരുന്നു. മോസ്കോ ഉടമ്പടി പ്രകാരം സമാധാന നടപടികള്‍ മുന്നോട്ട് പോകാനാണ് ചര്‍ച്ചയില്‍ ഇരു പക്ഷവും സമ്മതിച്ചത്. ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനും ചര്‍ച്ചയില്‍ ധാരണയായിരുന്നു.
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നത്. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ജവാന്മാര് വീരമൃത്യുവരിച്ചിരുന്നു. പിന്നീട് സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഒരു വര്‍ഷം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റമെന്ന ധാരണയില്‍ എത്തിയത്.