കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടന പരമ്പര; യാസിന്‍ ഭട്കലിന്റെ കുറ്റസമ്മതം

  • By Gokul
Google Oneindia Malayalam News

മുംബൈ: നിരവധിപേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സ്‌ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരന്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. സ്‌ഫോടന പരമ്പര വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒട്ടും കുറ്റബോധമില്ലെന്നുമാണ് ഇയാള്‍ മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് മുമ്പാകെയാണ് തുറന്നു പറഞ്ഞത്.

മുംബൈയിലെ സവേരി ബസാര്‍, ഓപ്പറ ഹൗസ്, കബൂത്തര്‍ ഖാന എന്നിവിടങ്ങളില്‍ 2011 ജൂലായ് 13നായിരുന്നു സ്‌ഫോടന പരമ്പരയുണ്ടായത്. സംഭവത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭട്കലിന്റെ സഹായി അസദുള്ള അക്തറിന് സ്‌ഫോടനത്തില്‍ പങ്കാളിത്തമുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അസദുള്ളയും കുറ്റം ചെയ്തതില്‍ പശ്ചാത്താപമില്ലെന്ന് പറഞ്ഞു.

yasin-bhadkal

ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ നടന്ന കലാപത്തിന് പകരം വീട്ടുന്നതിന് വേണ്ടിയാണ് സ്‌ഫോടന പരമ്പര നടത്തിയതെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് കോടതിയില്‍ സമര്‍പ്പിച്ച 300 പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു. മുംബൈ സ്‌ഫോടന പരമ്പര കൂടാതെ 2005 മുതല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളിലും ഇരുവര്‍ക്കും പങ്കുണ്ട്.

കൊടും ഭീകരനായി പ്രഖ്യാപിച്ച യാസിന്‍ ഭട്കല്‍ 2013 ഓഗസ്റ്റിലാണ് പിടിയിലാകുന്നത്. ഇന്തോ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് രഹസ്യാന്വേഷണ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ സ്‌ഫോടനം നടത്തിയശേഷം പാക്കിസ്ഥാനിലും ഇന്ത്യന്‍ അതിര്‍ത്തികളിലും ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

English summary
Satisfied with Mumbai blasts says Yasin Bhatkal to Maharashtra ATS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X