ഹിന്ദുവായതിനാല്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചില്ല, കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് മുന്‍ നേതാവ് !!
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തരാഖണ്ഡില്‍ 45 സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു
ഡെറാഡൂണ്‍: കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് മുന്‍ എംപിയും നിലവിലെ ബിജെപി അംഗവുമായ സത്പാല്‍ മഹാരാജന് രംഗത്ത്. ഹിന്ദുവായതു കൊണ്ടു മാത്രമാണ് കോണ്‍ഗ്രസില്‍ തനിക്കു ഉയര്‍ന്ന പദവികള്‍ ലഭിക്കാതിരുന്നതെന്ന് മഹാരാജന് ആരോപിച്ചു. ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ശേഷം 2014ലാണ് മഹാരാജ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു മാറിയത്. ഹിന്ദുവോ മുസ്ലീമോ എന്നു നോക്കിയാണ് കോണ്‍ഗ്രസ് പദവികള്‍ തരുന്നതെന്നും പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചവരെ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിജയ് ബഹുഗുണ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ റാവത്തിന് പദവി നല്‍കിയത് എല്ലാവരും കണ്ടു. റാവത്തിനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുമാക്കി. എന്നാല്‍ മറ്റു നേതാക്കളെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു- മഹാരാജന് വ്യക്തമാക്കി.

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും ഉയര്‍ന്ന പദവികള്‍ നല്‍കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. ഹിന്ദുവായതിനാല്‍ നിങ്ങളെ എങ്ങനെ മുഖ്യമന്ത്രിയാക്കുമെന്നും അവര്‍ ചോദിച്ചു. ഇതിനാലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു മാറുന്നതെന്ന് മഹാരാജന് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളില്‍ ജയിക്കുമെന്ന് മഹാരാജന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications