കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവായതിനാല്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചില്ല, കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് മുന്‍ നേതാവ് !!

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഉത്തരാഖണ്ഡില്‍ 45 സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് മുന്‍ എംപിയും നിലവിലെ ബിജെപി അംഗവുമായ സത്പാല്‍ മഹാരാജന്‍ രംഗത്ത്. ഹിന്ദുവായതു കൊണ്ടു മാത്രമാണ് കോണ്‍ഗ്രസില്‍ തനിക്കു ഉയര്‍ന്ന പദവികള്‍ ലഭിക്കാതിരുന്നതെന്ന് മഹാരാജന്‍ ആരോപിച്ചു. ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ശേഷം 2014ലാണ് മഹാരാജ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു മാറിയത്. ഹിന്ദുവോ മുസ്‌ലീമോ എന്നു നോക്കിയാണ് കോണ്‍ഗ്രസ് പദവികള്‍ തരുന്നതെന്നും പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചവരെ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

satpal

വിജയ് ബഹുഗുണ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ റാവത്തിന് പദവി നല്‍കിയത് എല്ലാവരും കണ്ടു. റാവത്തിനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുമാക്കി. എന്നാല്‍ മറ്റു നേതാക്കളെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു- മഹാരാജന്‍ വ്യക്തമാക്കി.

congress

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും ഉയര്‍ന്ന പദവികള്‍ നല്‍കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. ഹിന്ദുവായതിനാല്‍ നിങ്ങളെ എങ്ങനെ മുഖ്യമന്ത്രിയാക്കുമെന്നും അവര്‍ ചോദിച്ചു. ഇതിനാലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു മാറുന്നതെന്ന് മഹാരാജന്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളില്‍ ജയിക്കുമെന്ന് മഹാരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

English summary
Satpal Maharaj, spiritual guru and former Congress MP who switched his loyalty to BJP, has alleged that he was denied higher responsibilities in Congress as the party considered him a "Hindu face".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X