കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി വമ്പന്‍ കുതിപ്പ് പ്രവചിച്ച് ബെറ്റിംഗ് വിപണി. വമ്പന്‍ പ്രചാരണങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രധാനമായും നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം സാട്ടാ ബസാര്‍ എന്ന് അറിയപ്പെടുന്ന ഈ വിപണിയുടെ പ്രവചനം എല്ലാ തവണയും കൃത്യമായി വരാറുണ്ട്. ബിജെപിയെ സംബന്ധിച്ച് ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യമാണിത്.

ഇവര്‍ ബിജെപിക്ക് അനുകൂലമായി ട്രെന്‍ഡ് ഉണ്ടാക്കിയെടുക്കുമെന്നാണ് സൂചന. അതേസമയം ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ നിര്‍ണായകമായി എന്‍ഡിഎയിലെ കക്ഷികള്‍ മാറുമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. അതേസമയം മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്നാണ് ബെറ്റിംഗ് വിപണി പ്രവചിക്കുന്നത്.

സട്ട ബസാര്‍ എന്ന ബെറ്റിംഗ് വിപണി

സട്ട ബസാര്‍ എന്ന ബെറ്റിംഗ് വിപണി

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള സട്ട ബസാറുകളാണ് ഓരോ മേഖലയിലെയും കണക്കുകള്‍ എടുക്കുന്നത്. ബിജെപിയുടെ ജനപ്രീതിയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും മോദി ഫാക്ടര്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്നാണ് വാദം. ബിജെപിയുടെ പേരില്‍ ജനങ്ങള്‍ പരമാവധി വോട്ട് ചെയ്യുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികമാണെന്നും കണക്കുകള്‍ പറയുന്നു.

ബിജെപിയുടെ കുതിപ്പ്

ബിജെപിയുടെ കുതിപ്പ്

245 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും, വാതുവെപ്പ് വിപണിയും ഒരുപോലെ പറയുന്നത്. പല ഘടകങ്ങള്‍ ഭൂരിപക്ഷത്തിനായി ബിജെപിയെ സഹായിക്കുമെന്നും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും നിലവിലെ ട്രെന്‍ഡ് സൂചിപ്പിക്കുന്നു. അതേസമയം അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചത് പോലെയാണ് ബിജെപിയുടെ കുതിപ്പെന്നും വിപണി സൂചിപ്പിക്കുന്നു.

കമ്പ്യൂട്ടര്‍ ബാബയുടെ പ്രവചനം

കമ്പ്യൂട്ടര്‍ ബാബയുടെ പ്രവചനം

നരേന്ദ്ര മോദിയുടെ ജനന തീയ്യതി അടിസ്ഥാനമാക്കിയാണ് ഇപ്പോല്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനമെന്ന് കമ്പ്യൂട്ടര്‍ ബാബ പറഞ്ഞിരുന്നു. നരേന്ദ്ര മോദി ഇത്തവണ പ്രധാനമന്ത്രിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. രാജ്യത്ത് എവിടെയും മോദി തരംഗം ഇല്ലെന്നും അദ്ദേഹം പറയുന്നു. നേരത്തെ മധ്യപ്രദേശില്‍ തിരഞ്ഞെടപ്പില്‍ ബാബയുടെ പ്രവചനം. കൃത്യമായിരുന്നു.

വിപണി മൂല്യം

വിപണി മൂല്യം

ബിജെപിയുടെ വിപണി മൂല്യം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുതിച്ച് കയറിയെന്നാണ് ബെറ്റിംഗ് സര്‍വേ പറയുന്നു. ഇത്തവണ കടുത്ത പോരാട്ടം നടക്കുമെങ്കിലും മോദി തന്നെ അധികാരത്തിലെത്തുമെന്ന് ഇതുവരെ തിരഞ്ഞെടുപ്പ് നടന്ന 300 സീറ്റുകളിലെ നില പരിശോധിച്ച് ഇവര്‍ പറയുന്നു. മോദി തരംഗം രാജ്യത്തില്ലെന്ന് ഇവര്‍ പറയുന്നു. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 240 സീറ്റാണ് ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ളത്. ഇത് 245 വരെ വര്‍ധിക്കും.

സഖ്യം നിര്‍ണായകമാകും

സഖ്യം നിര്‍ണായകമാകും

2014നെ പോലെ ബിജെപിക്ക് ആധിപത്യമുള്ള സര്‍ക്കാര്‍ ഇത്തവണ ഉണ്ടാവില്ലെന്ന് സട്ട ബസാര്‍ സര്‍വേ പറയുന്നു. എന്‍ഡിഎ നിര്‍ണായകമാകും. ബീഹാര്‍, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിലെ സഖ്യത്തിന് പുറമേ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍, പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ എന്നിവരെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിച്ചേക്കും. ബീഹാറിലും തമിഴ്‌നാടിലുമുള്ള ജെഡിയുവും എഐഎഡിഎംകെയും നിര്‍ണായക ശക്തിയായി എന്‍ഡിഎയില്‍ മാറുമെന്നാണ് വിലയിരുത്തല്‍.

യുപിയില്‍ ഇങ്ങനെ

യുപിയില്‍ ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 30 സീറ്റുകള്‍ നഷ്ടമാകും. ഇത്തവണ ബിജെപി 41 സീറ്റ് ഇത്രയൊക്കെ പ്രശ്‌നമുണ്ടെങ്കിലും നേടുമെന്നാണ് പ്രവചനം. നേരത്തെ പത്ത് സീറ്റില്‍ ബിജെപി ഒതുങ്ങുമെന്നായിരുന്നു സര്‍വേ പ്രവചിച്ചത്. ഹാപൂരിലെ വിപണിയും ഇതേ നിലപാടിലാണ്. അതേസമയം ബിജെപിയുടെ ഹിന്ദു അജണ്ട തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ല. ജെഡിയുവാണ് ഇതിന് പ്രധാന കാരണക്കാരന്‍. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയും വലിയ നേട്ടം എന്‍ഡിഎയ്ക്ക് നല്‍കുമെന്നാണ് കണക്കുകളും സര്‍വേയും പറയുന്നത്.

എതൊക്കെ സംസ്ഥാനങ്ങള്‍

എതൊക്കെ സംസ്ഥാനങ്ങള്‍

രാജസ്ഥാന്‍, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപി വലിയ നേട്ടം സ്വന്തമാക്കുമെന്നാണ് ബെറ്റിംഗ് സര്‍വേ പ്രവചിക്കുന്നത്. 18 സീറ്റ് രാജസ്ഥാനില്‍ നിന്ന് ലഭിക്കും. ജോധ്പൂര്‍, ബാര്‍മര്‍, ദൗസ, നാഗൗര്‍, ഭരത്പൂര്‍, ദോല്‍പൂര്‍, സിക്കര്‍ എന്നിവ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. മഹാരാഷ്ട്രയില്‍ 34 സീറ്റുകള്‍ ബിജെപി ശിവസേന സഖ്യം നേടും. മധ്യപ്രദേശില്‍ 22 സീറ്റുകള്‍, ഗുജറാത്തില്‍ 24 സീറ്റുകള്‍, ബീഹാറില്‍ 14 സീറ്റുകള്‍ ദില്ലില്‍ 7 സീറ്റുക, ബംഗാളില്‍ 9 സീറ്റുകള്‍ എന്നിങ്ങനെയാണ് ബിജെപി നേടുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

വനിതാ വോട്ടുകള്‍ കൂടിയത് 4 മണ്ഡലങ്ങളില്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് പ്രതീക്ഷവനിതാ വോട്ടുകള്‍ കൂടിയത് 4 മണ്ഡലങ്ങളില്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് പ്രതീക്ഷ

English summary
satta bazar predicts 245 seats for bjp congress gets 77 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X