രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും, ഇക്കുറി സാധ്യത ബിജെപിക്കെന്ന് സാട്ട ബസാർ പ്രവചനം
ജയ്പൂര്‍: രാജസ്ഥാന്‍ അടക്കമുളള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിക്കവയിലും ബിജെപിക്കാണ് മുന്‍തൂക്കം. രാജസ്ഥാനിലെ സാട്ട ബസാറും ( ബെറ്റിംഗ് മാര്‍ക്കറ്റ്) ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരും എന്നാണ് പ്രവചിച്ചിരിക്കുന്നത്. കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിച്ചെടുക്കാനാണ് സാധ്യത.
സട്ടാ ബസാറിലെ ബുക്കീസ് ബിജെപിക്ക് 115 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസ് 70 സീറ്റുകളിലേക്ക് ഒതുങ്ങാനും സാധ്യതയുണ്ട്. രാജസ്ഥാന്‍ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ അവരുടെ മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് സാട്ടാ ബസാര്‍ പ്രവചിക്കുന്നു.













Click it and Unblock the Notifications