കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വിജയിപ്പിക്കാന്‍ ബെറ്റിംഗ് മാഫിയ.... സംസ്ഥാന തിരഞ്ഞെടുപ്പില്‍ പണമിറക്കുന്നു!!

Google Oneindia Malayalam News

ഭോപ്പാല്‍: അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇതുവരെ കാണാത്ത തന്ത്രങ്ങളാണ് ഒരുങ്ങികൊണ്ടിരിക്കുന്നത്. പ്രധാനമായും മൂന്ന് സംസ്ഥാനങ്ങളിലാണ് വ്യത്യസ്ത തന്ത്രങ്ങള്‍ ഒരുങ്ങുന്നത്. ഐപിഎല്‍ ക്രിക്കറ്റില്‍ നടക്കുന്നത് പോലുള്ള വാതുവെപ്പുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തന്നെയാണ് വാതുവെപ്പുകാര്‍ക്ക് പ്രിയങ്കരം. അതേസമയം ഈ നീക്കം തിരഞ്ഞെടുപ്പ് ഫലത്തില്‍ തന്നെ മാറ്റം വരുത്തുമെന്നാണ് സൂചന.

അതേസമയം 10000 രൂപയില്‍ വരെ വാതുവെപ്പ് എത്തിനില്‍ക്കുകയാണ്. ബിജെപിയാണ് ഇവരുടെ പ്രിയ പാര്‍ട്ടി. അതുകൊണ്ട് ഇവര്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പിക്കുന്ന പദ്ധതികള്‍ ബെറ്റിംഗ് മാഫിയ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസിനും പിന്തുണ വര്‍ധിച്ച് വരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പണമിറക്കുന്നതായിട്ട് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വങ്ങള്‍ പറയുന്നത് ഇതിനെ പറ്റി അറിവില്ലെന്നാണ്.

വാതുവെപ്പുകാര്‍ക്ക് ഉത്സവകാലം

വാതുവെപ്പുകാര്‍ക്ക് ഉത്സവകാലം

വാതുവെപ്പുകാര്‍ ഉത്സവ കാലമായിട്ടാണ് തിരഞ്ഞെടുപ്പ് സമയത്തെ വിലയിരുത്തുന്നത്. അതേസമയം വാതുവെപ്പ് വിപണി ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. മധ്യപ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നിരവധി പേര്‍ ഇതിനായി പണം മുടക്കുന്നുണ്ട്. ബിജെപിക്കായി പതിനായിരം രൂപയുടെ വാതുവെപ്പാണ് ഇവര്‍ നടത്തുന്നത്. ബിജെപി മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ വാതുവെപ്പ് നടത്തിയവര്‍ക്ക് 11000 രൂപ ലഭിക്കും.

കോണ്‍ഗ്രസിനായും സജീവം

കോണ്‍ഗ്രസിനായും സജീവം

വാതുവെപ്പ് മാഫിയ കോണ്‍ഗ്രസിനായും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസിനായി 4400 രൂപയാണ് വാതുവെക്കുന്നവര്‍ മുടക്കേണ്ടത്. അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ വിജയം നേടാത്തത് കൊണ്ടാണ് തുക കുറഞ്ഞ് പോയത്. പക്ഷേ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വമ്പന്‍ ലാഭമാണ് വാതുവെക്കുന്നവര്‍ക്ക് ഉണ്ടാവുക. 4400 രൂപ വെച്ചാല്‍ പതിനായിരം രൂപയാണ് ഇവരെ കാത്തിരിക്കുന്നത്. അതേസമയം ഇത്ര വലിയൊരു തുക തിരികെ കൊടുക്കുന്നത് കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല എന്നത് കൊണ്ടാണ്.

എന്തുകൊണ്ട് ബിജെപി

എന്തുകൊണ്ട് ബിജെപി

ബിജെപി സംസ്ഥാനത്ത് ശക്തമായ സ്വാധീനമാണെന്ന് വാതുവെപ്പുകാര്‍ കണക്കുകൂട്ടുന്നു. ജനപ്രീതിയും വര്‍ക്ക് തന്നെയാണ് ഇവര്‍ പറയുന്നു. അതുകൊണ്ട് കൂടുതല്‍ പണം ബിജെപിക്ക് നല്‍കിയാല്‍ അത് വലിയ നഷ്ടമുണ്ടാക്കും. നിരവധി പേര്‍ ബിജെപിക്കായി വാതുവെപ്പ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എ്ന്നാല്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള വാതുവെപ്പിന് കുറഞ്ഞ തുകയും തിരിച്ചുകിട്ടുന്നത് കൂടുതല്‍ തുകയുമായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ എത്തിയെന്നാണ് വാതുവെപ്പുകാര്‍ പറയുന്നത്.

ഏതൊക്കെ സംസ്ഥാനങ്ങളില്‍

ഏതൊക്കെ സംസ്ഥാനങ്ങളില്‍

മൂന്ന് സംസ്ഥാനങ്ങളിലാണ് വാതുവെപ്പ് സജീവമായിരിക്കുന്നത്. മധ്യപ്രദേശിനെ കൂടാതെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും വാതുവെപ്പ് ശക്തമാണ്. ഇതില്‍ ഛത്തീസ്ഗഡില്‍ ബിജെപി ജയിക്കുമെന്നും രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും വാതുവെപ്പിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പറയുന്നു. അതേസമയം സീറ്റുകളുടെ കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായാല്‍ വാതുവെപ്പ് നിരക്ക് ഇനിയും ഉയരുമെന്നാണ് പ്രവചനം. അതേസമയം നിലവിലെ ട്രെന്‍ഡ് മാറാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു.

വെബ്‌സൈറ്റുകള്‍ വരെ....

വെബ്‌സൈറ്റുകള്‍ വരെ....

വാതുവെപ്പിനായി നൂതന വിദ്യകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. കോടികള്‍ ഇപ്പോള്‍ തന്നെ ഇതിനായി ഒഴുകുന്നുണ്ട്. ഫോണിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് പ്രധാനമായും വാതുവെപ്പ് നടക്കുന്നത്. ഇതിന് പുറമേ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരെയും നിലവിലുണ്ട്. പോലീസിനോ മറ്റ് നിയമസംവിധാനങ്ങള്‍ക്കോ ബെറ്റിങ് നടക്കുന്ന സ്ഥലം ഒരിക്കല്‍ പോലും കണ്ടെത്താന്‍ ഇതുവഴി സാധിക്കില്ല.

ഒറ്റക്കേസ് പോലുമില്ല

ഒറ്റക്കേസ് പോലുമില്ല

ഇത്തവണ ഒരു സംസ്ഥാനങ്ങളില്‍ നിന്ന് പോലും വാതുവെപ്പ് കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചിട്ടില്ല. നേരത്തെ ഭോപ്പാലില്‍ നിത്യേന മൂന്ന് കേസുകളെങ്കിലും ഇത്തരത്തില്‍ ഉണ്ടാവാറുണ്ടായിരുന്നു. അതേസമയം ഇവരെ പിടിക്കുക എന്നത് അസാധ്യമാണെന്ന് പോലീസ് പറയുന്നു. ഇവര്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി കൊണ്ടിരിക്കുകയാണ്. സംസ്ഥാനം വരെ മാറുന്നവര്‍ ഉണ്ടെന്നാണ് സൂചന. അതേസമയം ബിജെപിയോ കോണ്‍ഗ്രസോ ഇത്തരം ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടില്ല.

സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിഎസ്പി

സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിഎസ്പി

മധ്യപ്രദേശില്‍ ചെറുകക്ഷികള്‍ക്കായി വലിയ വാതുവെപ്പ് നടക്കുന്നില്ല. അതേസമയം കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളില്‍ സഖ്യമില്ലാത്തതാണ് സാധ്യത കുറയുന്നതിനായി വാതുവെപ്പുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി തെറ്റിയ ബിഎസ്പി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 29 അംഗ പട്ടികയാണ് പുറത്തുവിട്ടത്. 230 അംഗ സഭയിലെ 51 സീറ്റുകളില്‍ ഇതുവരെ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കും..... പി പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപാനന്ദഗിരിനിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കും..... പി പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപാനന്ദഗിരി

ഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ല, ജനങ്ങളുടെ തീർപ്പ്... അമിത് ഷായ്ക്ക് പിണറായിയുടെ മാസ്സ് മറുപടിഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ല, ജനങ്ങളുടെ തീർപ്പ്... അമിത് ഷായ്ക്ക് പിണറായിയുടെ മാസ്സ് മറുപടി

English summary
satta market bets big on bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X