Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര് മാറ്റി മോദി ജനങ്ങളെ പറ്റിച്ചു? മോദി പ്രഖ്യാപിച്ചത് പുതിയ പദ്ധതിയല്ല, ആരോപണവുമായി കോൺഗ്രസ്

Recommended Video

cmsvideo
    മോദി ജനങ്ങളെ പറ്റിച്ചു? | Oneindia Malayalam

    റായ്പൂർ: പദ്ധതിയുടെ പേര് മാറ്റി മോദി ജനങ്ങളെ പറ്റിച്ചോ? സൗഭാഗ്യ യോജന എന്നത് പുതിയ പദ്ധതിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കുറ്റപ്പെടുത്തി. വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കെ​​​ല്ലാം സൗ​​​ജ​​​ന്യ വൈ​​​ദ്യു​​​തിയെന്ന പ​​​ദ്ധ​​​തി, ​​ രാജീവ്ഗാന്ധി മുതല്‍ ദീന്‍ദയാല്‍ ഉപാധ്യായ വരെയുള്ള നേതാക്കളുടെ കാലത്ത് നടപ്പാക്കി വന്നിരുന്ന പ​​​ദ്ധ​​​തി​​​ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. റായ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇക്കൊല്ലം മെയ് മാസത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണമെന്ന ലക്ഷ്യം നേടുമെന്ന് കഴിഞ്ഞ കൊല്ലം ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നതാണ്. 2019 മാര്‍ച്ച് മാസത്തോടെ എല്ലാവര്‍ക്കും വൈദ്യുതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വിവാദം കൊഴുക്കുന്നത്. ജൂലായ് മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പ്രകാരം നിലവില്‍ തന്നെ പാവങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിന് വരുന്ന ചെലവ് കേന്ദ്രം വഹിക്കുന്നുമുണ്ട്.

    ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന

    ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന

    2015 ജൂലായ് മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പ്രകാരം നിലവില്‍ തന്നെ പാവങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നൽകുന്നുണ്ട്. ഇതിന്റെ പേര് മാറ്റിയാമ് മോദിയുടെ പുതിയ പ്രഖ്യാപനമെന്നാണ് ആക്ഷേപം.

    രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജന

    രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജന

    2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജന പേരുമാറ്റി അവതരിപ്പിച്ചതാണെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. 2005-ലെ പദ്ധതിയും പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതാണ്.

    ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവർക്ക് 500 രൂപ

    ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവർക്ക് 500 രൂപ

    പുതിയ സൗഭാഗ്യ പദ്ധതിയില്‍ പുതുതായുള്ളത് ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍ വൈദ്യുതി കണക്ഷന് 500 രൂപ നല്‍കിയാല്‍ മതിയെന്നതാണ്. പദ്ധതി പ്രകാരം പത്തു തവണയായി ഈ തുക അടച്ചാല്‍ മതി.

    ഒരു കിലോവാട്ട് വൈദ്യുതി കണക്ഷന് 810 രൂപ

    ഒരു കിലോവാട്ട് വൈദ്യുതി കണക്ഷന് 810 രൂപ

    അതേസമയം ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ബിപിഎല്ലുകാര്‍ക്ക് ഒരു കിലോവാട്ട് വൈദ്യുതി കണക്ഷന് 810 രൂപ നല്‍കണം.

    പല സംസ്ഥാനങ്ങലിലും സൗജന്യ വൈദ്യുതി

    പല സംസ്ഥാനങ്ങലിലും സൗജന്യ വൈദ്യുതി

    പല സംസ്ഥാനങ്ങളിലും ഇപ്പോഴും സൗജന്യ കണക്ഷനൊപ്പം, നിശ്ചിത പരിധി വരെ വൈദ്യുതിയും മാസം നല്‍കുന്നുണ്ട്.

    വ്യക്തത ഇല്ല

    വ്യക്തത ഇല്ല

    എന്നാൽ പുതിയ പദ്ധതി പ്രകാരം സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നവര്‍ക്ക് കുറഞ്ഞ വൈദ്യുതി എത്ര ലഭിക്കുമെന്നതിലും വ്യക്തത ഉണ്ടായിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+