സൗദിയും റഷ്യയും മാത്രമല്ല! എണ്ണ ഇറക്കുമതിയിൽ തന്ത്രം മാറ്റി ഇന്ത്യ; ഇനി 27 അല്ല,41 രാജ്യങ്ങളിൽ നിന്ന്
പശ്ചിമേഷ്യൻ പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്ക് കൂടുതൽ രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ. നേരത്തേ റഷ്യ,യുഎഇ, സൌദി അറേബ്യ ഉൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ 41 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നത്. എണ്ണ ഇറക്കുമതി കൂടുതൽ വൈവിധ്യവത്കരിക്കുമെന്നും റിഫൈനിങ് ശേഷി ഇനിയും വർധിപ്പിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
പ്രതുസന്ധിയ്ക്കിടയിൽ കൂടുതൽ ശ്രോതസുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജ്യം, മന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷവും എണ്ണ ഇറക്കുമതിയിലെ തടസവും രാജ്യത്തെ വ്യവസായങ്ങളേയും വീടുകളേയും നേരിട്ട് ബാധിച്ചിട്ടുണ്ട്. എണ്ണ ഇറക്കുമതി തടസ്സപ്പെടുന്നതിനൊപ്പം വീദൂര കടൽപ്പാതകളെ ഇതിനായി ആശ്രയിക്കേണ്ടി വരുന്നത് ഇന്ത്യക്ക് വലിയ ഭാരം തീർക്കും, ഇത് വീട്ടുബജറ്റിനെ അടക്കം താളം തെറ്റിക്കും', മന്ത്രി പറഞ്ഞു.

5 മില്യണ്‍ ബാരൽ എണ്ണയായിരുന്നു രാജ്യം പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതി ചെയ്തിരുന്നത് ഒരു മില്യണ്‍ ബാരൽ ക്രൂഡ് ഓയിലും. മിതമായ നിരക്കിൽ ലഭ്യത അനുസരിച്ചായിരിക്കും ഇന്ത്യ ക്രൂഡ് ഓയിൽ സംഭരിക്കുക. ക്രൂഡ് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാന രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്രസർക്കാർ ആണെങ്കിലും ലഭ്യതയും വിലയും അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നത് എണ്ണക്കമ്പനികളാണ്.
പശ്ചിമേഷ്യൻ സംഘർഷത്തോടെയാണ് എണ്ണ ഇറക്കുമതി വൈവിധ്യവത്കരിക്കേണ്ടതിൻ്റെ ആവശ്യകത കൂടുതൽ വ്യക്തമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം തടസപ്പെട്ടതോടെ തന്നെ രാജ്യത്ത് വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഹോർമുസിൽ സംഘർഷം ഉടലെടുത്തതോടെ സൌദി അറേബ്യ പോലുള്ള രാജ്യങ്ങൾ ചെങ്കടൽ വഴിയാണ് എണ്ണ കയറ്റുമതി തുടങ്ങിയത്. എന്നാൽ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ചെങ്കടൽ വഴിയുള്ള എണ്ണ കയറ്റുമതിയും തടസപ്പെട്ടിരിക്കുകയാണ്. സാഹചര്യം വിശദമായി പരിശോധിക്കുകയാണെന്നും വിതരണം തടസപ്പെടാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന് ആവശ്യമായ 90 ശതമാനം ക്രൂഡ് ഓയിലും ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ ഇറക്കുമതിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ആഭ്യന്തര തലത്തിൽ ഊർജ്ജ ഉത്പാദനം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ആഴക്കടലിലെ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിന് ലക്ഷ്യമിടുന്ന 'സമുദ്ര മന്ഥൻ' പദ്ധതിയിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഭ്യന്തര ഊർജ ഉത്പാദനം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർന്നു
സപ്റ്റംബറിൽ രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 7 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇതോടെ ഇറക്കുമതി ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം വർധിച്ച് 15.4 ബില്യണ്‍ ഡോളറായി. 21.7 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് സപ്റ്റംബറിൽ ഇറക്കുമതി ചെയ്തത്. എന്നാൽ എൽഎൻജി ഇറക്കുമതി കുറഞ്ഞു. 8.5 ശതാനത്തോളം കുറവ് രേഖപ്പെടുത്തിയെങ്കിലും ചെലവിൽ മാറ്റമില്ല. 1.2 ബില്യണ്‍ ഡോളറാണ് ചെലവ്.
കഴിഞ്ഞ മാസത്തെ ആകെ എണ്ണ-വാതക ഇറക്കുമതിച്ചെലവിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ചെലവ് 39.6 ശതമാനം വർധിച്ച് 13.4 ബില്യൺ ഡോളർ ആയി ഉയർന്നു. അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞു. 24.2 ശതമാനം കുറഞ്ഞത് 4.7 എംഎംടി ആയി. എന്നാൽ കയറ്റുമതിയിൽ നിന്നു വരുമാനത്തിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തി. 4.8 ബില്യണ്‍ ഡോളറാണ് വരുമാനം നേടിയത്.


Click it and Unblock the Notifications
