കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരന്‍ ഇന്ത്യയിലെത്തും; 800 പേരടങ്ങുന്ന സംഘവും!! ഇസ്രായേല്‍ പ്രധാനമന്ത്രി യാത്ര മാറ്റി

Google Oneindia Malayalam News

ദില്ലി: ഒട്ടേറെ വിദേശ നേതാക്കള്‍ ഇന്ത്യയിലേക്ക് വരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതില്‍ ശ്രദ്ധേയന്‍. അദ്ദേഹം ഈ മാസം 19ന് ദില്ലിയിലെത്തും. വന്‍ സംഘവും രാജകുമാരനൊപ്പമുണ്ടാകും. പാകിസ്താനുമായുള്ള സൗദി ബന്ധം മുമ്പത്തേക്കാള്‍ ശക്തമായിരിക്കെ, സൗദി രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്.

സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുകയും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തിരിക്കെ രാജകുമാരന്റെ സന്ദര്‍ശനത്തിനിടെ പ്രവാസി വിഷയം ചര്‍ച്ചയാകുമെന്ന് കരുതാം. അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ യാത്ര മാറ്റലും സൗദി രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല....

ഇന്ത്യയില്‍ 24 മണിക്കൂര്‍

ഇന്ത്യയില്‍ 24 മണിക്കൂര്‍

വിദേശപര്യടനം ആരംഭിക്കുകയാണ് സൗദി രാജകുമാരന്‍. നാല് രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. മലേഷ്യയില്‍ നിന്നാണ് രാജകുമാരന്‍ ഇന്ത്യയിലെത്തുക. ഫെബ്രുവരി 19ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂര്‍ ഇന്ത്യയില്‍ തങ്ങുന്ന അദ്ദേഹം പിന്നീട് പാകിസ്താനിലേക്ക് പോകും.

ഏറെ പ്രാധാന്യമര്‍ഹിക്കുന്നു

ഏറെ പ്രാധാന്യമര്‍ഹിക്കുന്നു

പാകിസ്തുമായി സൗദി അറേബ്യ ബന്ധം ശക്തമാക്കിയിട്ടുണ്ട്. കോടികളുടെ നിക്ഷേപമാണ് സൗദി പാകിസ്താനില്‍ നടത്തുന്നത്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയിലും സൗദി നിക്ഷേപം നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യാസന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി വരില്ല

ഇസ്രായേല്‍ പ്രധാനമന്ത്രി വരില്ല

അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. ഫെബ്രുവരി 11ന് നെതന്യാഹു ഇന്ത്യയിലെത്തുമെന്നായിരുന്നു വിവരം. ഈ യാത്ര റദ്ദാക്കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നേരത്തെ പദ്ധതിയിട്ടിരുന്നത്.

 മോദിക്ക് നേട്ടമാകും

മോദിക്ക് നേട്ടമാകും

ഇന്ത്യാ സന്ദര്‍ശനത്തിനിടെ സൗദി രാജകുമാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇരുവരും ചില കരാറുകളില്‍ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. ബൃഹദ് പ്രഖ്യാപനങ്ങളുണ്ടായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിക്ക് അത് നേട്ടമാകും.

 മോദി-നെതന്യാഹു യാത്രകള്‍

മോദി-നെതന്യാഹു യാത്രകള്‍

എന്തുകൊണ്ടാണ് നെതന്യാഹു ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് എന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടതല്‍ ദൃഢമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

 ഇസ്രായേല്‍ പ്രതിനിധി ഇന്ത്യയില്‍

ഇസ്രായേല്‍ പ്രതിനിധി ഇന്ത്യയില്‍

ഈ മാസം ആദ്യത്തില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മീര്‍ ബിന്‍ ഷബ്ബാത്ത് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തന്ത്രപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രിയും സൗദി രാജകുമാരനും അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കേണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നെതന്യാഹു പിന്‍മാറിയതെന്നാണ് വിവരം.

ഒട്ടേറെ വിദേശനേതാക്കള്‍

ഒട്ടേറെ വിദേശനേതാക്കള്‍

ഈ മാസം ഒട്ടേറെ വിദേശനേതാക്കള്‍ ഇന്ത്യയിലെത്തുന്നുണ്ട്. അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറീഷ്യോ മാക്‌രി ഈ മാസം 18ന് ദില്ലിയിലെത്തും. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുങ്കയും ദില്ലിയിലെത്തുന്നുണ്ട്. ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ ബെംഗളൂരുവില്‍ വരുന്നുണ്ട്. കൂടാതെ മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഈ മാസമെത്തും.

800ഓളം പേര്‍

800ഓളം പേര്‍

എന്നാല്‍ സൗദി രാജകുമാരന്റെ സന്ദര്‍ശനമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഫെബ്രുവരി 19ന് വൈകീട്ട് എത്തുന്ന അദ്ദേഹം 20ന് വൈകീട്ട് പുറപ്പെടും. 800ഓളം പേര്‍ അദ്ദേഹത്തെ അനുഗമിക്കും. പ്രത്യേക വിമാനത്തിലാണ് സംഘം ദില്ലിയിലെത്തുക. വ്യവസായികളും മന്ത്രിമാരുമടങ്ങുന്ന വന്‍ പടയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനൊപ്പമുണ്ടാകുക.

ഇന്ത്യയും സൗദിയും

ഇന്ത്യയും സൗദിയും

ഇന്ത്യയുടെ നാലാം വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. അമേരിക്ക, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ കൂടുതല്‍ ഇടപാട് നടത്തുന്ന രാജ്യമാണ് സൗദി. ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിക്ക് പുറമെ ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വരുന്നുണ്ട്.

സംയുക്ത നിക്ഷേപ ഫണ്ട്

സംയുക്ത നിക്ഷേപ ഫണ്ട്

ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം 2748 കോടി ഡോളറാണ്. ഇന്ത്യയ്ക്ക് വേണ്ടി സംയുക്ത നിക്ഷേപ ഫണ്ട് തയ്യാറാക്കാന്‍ സൗദിക്ക് പദ്ധതിയുണ്ട്. ഈ വിഷയം മുഹമ്മദ് രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളും രാജകുമാരന്‍ സന്ദര്‍ശിക്കുന്നുണ്ട്.

ജി20ക്കിടെ നേതാക്കള്‍ കണ്ടിരുന്നു

ജി20ക്കിടെ നേതാക്കള്‍ കണ്ടിരുന്നു

2018 നവംബര്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി അര്‍ജന്റീനയില്‍ നടന്നിരുന്നു. അവിടെ വച്ച് മോദിയും മുഹമ്മദ് രാജകുമാരനും അല്‍പ്പ നേരം സംസാരിച്ചു. ഇന്ത്യയിലേക്ക് അദ്ദേഹത്തെ മോദി ക്ഷണിക്കുകയും ചെയ്തു. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ സൗദിയും പാകിസ്താനും തമ്മില്‍ 1400 കോടി ഡോളറിന്റെ കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോദി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കും; ബിജെപി തന്ത്രം മാറ്റുന്നു, മൂന്ന് സീറ്റുകളില്‍ സാധ്യത!!മോദി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കും; ബിജെപി തന്ത്രം മാറ്റുന്നു, മൂന്ന് സീറ്റുകളില്‍ സാധ്യത!!

English summary
Saudi Arabia crown prince set to visit India, but Israel PM Netanyahu cancels trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X