സൗദി അരാംകോയും കൈവിട്ടോ? ഇന്ത്യക്ക് തിരിച്ചടിയായി പുതിയ തീരുമാനം, കടുത്ത ആശങ്ക

ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം നിർത്തിവെച്ച് സൗദി അരാംകോ. പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ഉയർന്നതും ചരക്ക് കൂലി വർധിച്ചതും പരമ്പരാഗത വിതരണ ശൃംഖലകളിലെ തടസങ്ങളുമെല്ലാം രാജ്യത്ത് പ്രതിസന്ധി തീർക്കുന്നതിനിടയിലാണ് സൗദിയിൽ നിന്നുള്ള തിരിച്ചടി.

സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിന്‍ നേര അടുത്തിടെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന് പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിച്ചതായും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തനം നിർത്തിവച്ചതായും സൗദി അറിയിച്ചിരുന്നു. ഗൾഫിലെ അബ്ഖൈഖിന് സമീപത്ത് നിന്നും ചെങ്കടലിലെ യാൻബു വരെ നീളുന്നതാണ് സൗദിയുടെ പൈപ്പ് ലൈൻ. ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് പാത വഴിയുള്ള എണ്ണ ഗതാഗതം തടസപ്പെട്ടതോടെ എണ്ണ വിതരണത്തിനായി സൗദി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ പാതയാണ്. അതുകൊണ്ട് തന്നെ ആക്രമണത്തോടെ എണ്ണ വിതരണത്തിൽ വലിയ തടസമാണ് നേരിട്ടത്.

saudi2-9

റഷ്യ കഴിഞ്ഞാൻ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് സൗദി. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 9 ശതമാനവും സൗദി അരാംകോയിൽ നിന്നായിരുന്നു. കുറഞ്ഞ ചെലവിലാണ് നിലവിൽ ഇന്ത്യ സൗദിയിൽ നിന്നും ക്രൂഡ് ഇറക്കുമതി നടത്തുന്നത്. അതുകൊണ്ട് തന്നെ സൗദിയിൽ നിന്ന് വരവ് നിലച്ചാൽ മറ്റ് രാജ്യങ്ങളിൽ നിന്നും ഉയർന്ന ചെലവിൽ എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരാകും.

പശ്ചിമേഷ്യൻ സംഘർഷം സ്വർണ വിലയെ മുകളിലേക്ക് നയിക്കുകയാണ്.ന ബുധനാഴ്ച ബ്രെൻ്റ് ക്രൂഡ് വില ഡോളറിന് 108 ഡോളറിലാണ് വ്യാപാരം നടന്നത്. ഇപ്പോഴും വില 105 ഡോളറിന് മുകളിലാണ്.അതേസമയം സൗദി ക്രൂഡ് വിപണിയിൽ നിന്നും പൂർണമായി അപ്രത്യക്ഷമായിട്ടില്ല. അരാംകോ സ്പോട്ട് മാർക്കറ്റിൽ ട്രേഡർമാർക്ക് ക്രൂഡ് ഓയിൽ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. എന്നിരുന്നാലും പതിവായി വാങ്ങുമ്പോൾ ലഭിക്കുന്ന വിലക്കുറവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇത്തരത്തിൽ വാങ്ങുമ്പോൾ ലഭിക്കില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരമൊരു സാഹചര്യത്തിൽ ഇറക്കുമതി ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉത്പന്നങ്ങളുടെ വിലയിലേക്ക് മാറ്റാൻ കമ്പനികൾക്ക് സാധിച്ചില്ലെങ്കിൽ അവരുടെ ലാഭത്തെ ഇത് ബാധിക്കും. പ്രതിസന്ധി രൂക്ഷമായാൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നും എണ്ണ വാങ്ങി ഈ നഷ്ടം നികത്താനും കമ്പനികൾ നിർബന്ധിതരാകും. എത്രകാലം സൗദി വിതരണം നിർത്തിവെയ്ക്കും ഗൾഫ് രാജ്യങ്ങളിലെ എണ്ണ വിതരണം എപ്പോൾ പുനഃസ്ഥാപിക്കും എന്നത് കൂടി അടിസ്ഥാനപ്പെടുത്തിയാകും ഇതിൻ്റെ ആഘാതം. അതേസമയം വിതരണം വലിയ തോതിൽ തടസപ്പെടുന്നത് ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ചെലവ് ഉയരാനും കാരണമാകും.

അതിനിടെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ഉപരോധ ബില്‍ പാസാക്കിയിരിക്കുകയാണ് യുഎസ്. റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് തീരുമാനം കനത്ത പ്രതിസന്ധി തീർക്കും. അതേസമയയം യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തി. രാജ്യത്തിൻ്റെ താത്പര്യം തുടർന്നും സംരക്ഷിക്കുമെന്നും 140 കോടി വരുന്ന ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. യുഎസ് നടപടിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma