കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാംകോ ആക്രമണം: ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെടില്ലെന്ന് ധർമേന്ദ്ര പ്രധാൻ

Google Oneindia Malayalam News

ദില്ലി: സൌദി അരാംകോ ഇന്ധന ഉൽപ്പാദനം വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യയിലേക്കുള്ള ഇന്ധനവിതരണം തടസ്സപ്പെടില്ലെന്ന ഉറപ്പു നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. സൌദി ഇന്ധന ഉൽപ്പാദനം പരിമിതപ്പെടുത്തിയെങ്കിലും ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയ്ക്കുള്ള ഇന്ധന വിതരണത്തിൽ കുറവ് വരില്ലെന്നാണ് വ്യക്തമാക്കിയതായതായാണ് മന്ത്രി അറിയിച്ചത്.

പെട്രോൾ- ഡീസൽ വിലയിൽ വർധനവെന്ന് റിപ്പോർട്ട്: സൌദി അരാംകോയിലെ ഡ്രോൺ ആക്രമണത്തോടെയെന്ന്!!!പെട്രോൾ- ഡീസൽ വിലയിൽ വർധനവെന്ന് റിപ്പോർട്ട്: സൌദി അരാംകോയിലെ ഡ്രോൺ ആക്രമണത്തോടെയെന്ന്!!!

സൌദി അരാംകോയ്ക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് അരാംകോയുടെ പ്രതികരണം. അരാംകോയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം ഉറപ്പുവരുത്താൻ അരാംകോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുമാണ് മന്ത്രി അറിയിച്ചത

images-1568

ഓയിൽ മാർക്കറ്റിംഗ് കമ്പനികളൾക്ക് സൌദി അരാംകോ വിതരണം ചെയ്ത ക്രൂഡ് ഓയിലിന്റെ തോത് പരിശോധിച്ചു. എന്നാൽ ഇന്ത്യയ്ക്കുള്ള ഇന്ധനവിതരണം തടസ്സപ്പെടില്ലെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നാണ് കമ്പനി പ്രതികരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ അരാംകോയുടെ അബ്ഖ്വയ്ഖിലും ഖുറൈസിലുമുള്ള സംസ്കരണ ശാലക്കെതിരെയാണ് ആക്രമണമുണ്ടാടയത്. ഹൂത്തി വിമതരുടെ ഡ്രോൺ ആക്രമണത്തോടെ അരാംകോയിൽ സ്ഫോടനവും തീപിടുത്തവുമാണ് ഉണ്ടായത്. ഇതോടെ ഇവിടെ നിന്നുള്ള എണ്ണ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

അരാംകോയുടെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയായ അബ്ഖ്യ്ബിൽ തീ പിടിച്ചത് സൌദിയുടെ മൊത്തം എണ്ണ ഉൽപ്പാദനത്തെ തന്നെ ബാധിച്ചിരുന്നു. എണ്ണ ഉൽപ്പാദനം പകുതിയായി കുറയുകയും ചെയ്തിരുന്നു. ഹൂത്തി ആക്രമണത്തിന് പിന്നാലെ ഇരു കേന്ദ്രങ്ങളിലേയും സംവിദാനങ്ങൾ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് സൌദി നടത്തിവരുന്നത്.

English summary
Saudi Arabia has assured India oil supply won't be disrupted: Dharmendra Pradhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X