കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിതേടി അധികമാരും ഇങ്ങോട്ട് വിമാനം കയറേണ്ടെന്ന് സൗദി; കൂടുതല്‍ മേഖലകളില്‍ സ്വകാര്യവല്‍ക്കരണം

  • By Desk
Google Oneindia Malayalam News

റിയാദ്: കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനൊരുങ്ങി സൗദി അറേമ്പ്യ. മുമ്പ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയ മേഖലകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലും ഡെലിവറി വിഭാഗത്തിലുമാണ് സൗദി നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങുന്നത്.

<strong>അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം</strong>അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ ഡെലിവറി വിഭാഗത്തില്‍ സ്വദേശിവല്‍ക്കരമം നടരപ്പിലാക്കാന്‍ പൊതുഗതാഗത അതോറിറ്റിയാണ് നീക്കം തുടങ്ങിയിരിക്കുന്നത്. മലയാളികളടക്കമുള്ള നിരവധി വിദേശികളാണ് ഈ മേഖലയില്‍ സൗദിയില്‍ ജോലി ചെയ്യുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികളുള്‍പ്പടേയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടും. വിശദാംശങ്ങള്‍ ഇങ്ങനെ..

പുതിയ മേഖലകളിലേക്ക്

പുതിയ മേഖലകളിലേക്ക്

പുതിയ മേഖലകളിലേക്ക് സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള ജോലികള്‍ തുടങ്ങിയതായി സൗദി പൊതു ഗതാഗത അതോറിറ്റി പ്രസിഡന്‍റ് ഡോ റൂമൈഹ് അല്‍ റുമൈഹ് അറിയിച്ചു. എത്രയും പെട്ടെന്ന് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും ഇദ്ദേഹം വ്യക്താക്കി.

പൊതു ഗതാഗത അതോറിറ്റിയുടെ ശ്രമം.

പൊതു ഗതാഗത അതോറിറ്റിയുടെ ശ്രമം.

കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി, മുനിസിപ്പൽ ഗ്രാമകാര്യം, പൊതു സുരക്ഷാ വകുപ്പ്, തൊഴിൽ സമൂഹ്യ വികസനം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ ശ്രമം.

മദീന മേഖല

മദീന മേഖല

അതേസമയം, മദീന മേഖലകളിലെ ഷോപ്പിങ് മാളുകളിൽ നടപ്പിലാക്കിയ സ്വദേശിവൽക്കരണം ഏപ്രിൽ ആറു മുതൽ ആരംഭിക്കും. ചാരിറ്റബിൾ സൊസൈറ്റികളിലും മറ്റു വൻകിട വാണിജ്യകേന്ദ്രങ്ങളിലും ഇതോടൊപ്പം സ്വദേശിവൽക്കരണം നടപ്പാക്കും.

ജൂണിൽ ആരംഭിക്കുന്ന

ജൂണിൽ ആരംഭിക്കുന്ന

ജൂണിൽ ആരംഭിക്കുന്ന മദീനയിലെ രണ്ടാം ഘട്ട സ്വദേശിവൽക്കരണത്തിൽ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രി അഹ്മദ് അൽ റാജ്ഹി അറിയിച്ചു.

സൗദി പൗരന്‍മാര്‍

സൗദി പൗരന്‍മാര്‍

ആവശ്യത്തിന് സൗദി പൗരന്‍മാരെ ജോലിക്ക് ലഭിക്കാത്തതിനാല്‍ ഓരോ തൊഴില്‍‌ മേഖലകള്‍ക്കും ബാധകമാവുന്ന സൗദിവല്‍ക്കരണ അനുപാതത്തില്‍ മാറ്റം വരുത്തിയേക്കാമെന്ന് അഹമ്മദ് അല്‍രാജിഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മാറ്റം വരുത്താനാകില്ല

മാറ്റം വരുത്താനാകില്ല

എങ്കിലും എല്ലാം മേഖലകളിലും സൗദിവല്‍ക്കരണ അനുപാതത്തില്‍ മാറ്റം വരുത്താനാകില്ലെന്നും മന്ത്രി അറിയിച്ചു. അതിനിടെ, സ്വദേശികള്‍ക്ക് ആകര്‍ഷകമായ പ്രത്യേക തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പദ്ധതി തുടങ്ങിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗം

പദ്ധതിയുടെ ഭാഗം

ഈ മേഖലകളില്‍ നിശ്ചിത ശതമാനം സൗദിവല്‍ക്കരണം നിര്‍ണ്ണയിച്ച് സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനു സ്വകാര്യ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.

ധാരണാപത്രം

ധാരണാപത്രം

50000 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനും ഭക്ഷ്യവസ്തു മേഖലയില്‍ 70000 സൗദികളുടെ നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കാനും ഭരണകൂടം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു.

ബിരുദം നേടി പുറത്തിറങ്ങുന്നവരെ

ബിരുദം നേടി പുറത്തിറങ്ങുന്നവരെ

നിശ്ചിത തൊഴിലിന് യോഗ്യരായ സൗദി പൗരന്‍മാരേയും പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്നവരേയുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. സൗദിവല്‍ക്കരണ പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ പദ്ധതി ഉപകാരപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ഊന്നല്‍ നല്‍കും

ഊന്നല്‍ നല്‍കും

ഉദ്യോഗാര്‍ഥികളായ സൗദികള്‍ക്കായി ആകര്‍ഷകമായ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുന്നതിന് പദ്ധതി ഊന്നല്‍ നല്‍കും. പദ്ധതി നടപ്പാക്കുന്നതിനു സഹാകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍, സാമാഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും പ്രോത്സാഹനം നല്‍കും.

തൊഴിൽ ഭീഷണി

തൊഴിൽ ഭീഷണി

മാനവശേഷി വികസന നിധി, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സാമൂഹിക വികസന ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി വിജയിക്കുമെന്ന് സൗദിതൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഭൂരിഭാഗം മേഖലകളിലും സ്വദേശിവൽക്കരണം നടക്കുന്നതിനാല്‍ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന കേരളീയര്‍ അടക്കമുള്ള വിദേശികൾ തൊഴിൽ ഭീഷണി നേരിടുകയാണ്

English summary
saudi arabia implement nitaqat system in online trade industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X