Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ റെഡി; 20 ശതമാനം നല്‍കുന്നതില്‍ തീരുമാനം ഉടന്‍, അരാംകോ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്

സൗദി അറേബ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയാണ് അരാംകോ. ലോകത്ത് എണ്ണ കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനിയാണിത്. ഇവര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം ഇറക്കാന്‍ വലിയ പദ്ധതിയുണ്ട്. ഇന്ത്യയില്‍ 10000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് ആന്ധ്ര പ്രദേശില്‍ പുതിയ നിക്ഷേപത്തിന് സൗദി അറേബ്യ ചര്‍ച്ച നടത്തുന്നത്. കരാര്‍ സാധ്യമായാല്‍ ഇന്ത്യയ്ക്ക് ദീര്‍ഘകാലത്തേക്ക് ക്രൂഡ് ഓയില്‍ സൗദിയില്‍ നിന്ന് വന്നുകൊണ്ടിരിക്കും. മാത്രമല്ല, ഇന്ത്യ പോലുള്ള വലിയ വിപണിയില്‍ സൗദി അരാംകോയ്ക്ക് സജീവ സാന്നിധ്യം കിട്ടുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം...

saudi aramco project in india-

ഇന്ത്യയുടെ പൊതുമേഖലാ എണ്ണ കമ്പനികളിലൊന്നാണ് ബിപിസിഎല്‍. ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (ആര്‍സിപിസി) സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ബിപിസിഎല്‍. ഈ പദ്ധതിയില്‍ ആണ് സൗദി അരാംകോ ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നത്. 20 ശതമാനം ഓഹരി സ്വന്തമാക്കാനാണ് അരാംകോയുടെ ശ്രമം.

സൗദി അറേബ്യയും ഇന്ത്യയും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നെല്ലൂരില്‍ നിര്‍മാണത്തിലുള്ള രാമായപട്ടണം തുറമുഖത്തിന് അടുത്താണ് ബിപിസിഎല്‍ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലം. ആന്ധപ്രദേശ് സര്‍ക്കാര്‍ 6000 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്ക് വേണ്ടി കൈമാറിയിരിക്കുന്നത്.

ഇന്ത്യ സൗദിക്ക് പ്രതീക്ഷയുള്ള വിപണി

ഓരോ വര്‍ഷവും 90 ലക്ഷം മെട്രിക് ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ സാധിക്കുന്ന വലിയ പദ്ധതിയാണ് നെല്ലൂര്‍ ജില്ലയില്‍ വരുന്നത്. ഒരു ലക്ഷം കോടി രൂപയാണ് മൂലധന ചെലവ്. പദ്ധതി നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ നടപടികള്‍ക്കായി 6100 കോടി രൂപ ബിപിസിഎല്‍ അനുവദിച്ചിട്ടുണ്ട്.

ഭൂമി കണ്ടെത്തല്‍, ഭൂമി ഏറ്റെടുക്കല്‍, സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പരിസ്ഥിതി പഠനം, രൂപ രേഖ തയ്യാറാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 6100 കോടി അനുവദിച്ചിട്ടുള്ളത്. നേരത്തെ മൂന്ന് സ്ഥലങ്ങളാണ് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. മച്ചിലിപട്ടണം, രാമായപട്ടണം, മുലപേട്ട എന്നിവയായിരുന്നു നിര്‍ദേശിച്ച പ്രദേശങ്ങള്‍. തുറമുഖം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ബിപിസിഎല്‍ രാമായപട്ടണത്തെ സ്ഥലം തിരഞ്ഞെടുത്തത്.

സൗദി അറേബ്യയ്ക്ക് വലിയ പ്രതീക്ഷയുള്ള വിപണിയാണ് ഇന്ത്യ. രാജ്യത്തേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനത്ത് സൗദിയാണ്. ഇന്ത്യയില്‍ 10000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് 2023ല്‍ ഇന്ത്യയിലെത്തിയ വേളയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗം കൂടിയാണ് ബിപിസിഎല്ലിന്റെ പുതിയ പദ്ധതിയിലെ ഓഹരി വാങ്ങുന്നത്. ഇതിന് പുറമെ മറ്റു പല ഊര്‍ജ പദ്ധതികളിലും സൗദി അറേബ്യ നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+