കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയെ കൊത്തി സൗദി അറേബ്യ; വീശിയെറിഞ്ഞത് 11000 കോടി, അതിസമ്പന്നര്‍ പറന്നെത്തുന്നതിന് പിന്നില്‍...

  • By Desk
Google Oneindia Malayalam News

റിയാദ്/ദില്ലി: വ്യവസായ ലോകത്ത് ലോക്ക്ഡൗണും കൊറോണയും ബാധിക്കാത്ത ഏക ശക്തി മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് ആണ്. ലോകം മൊത്തം പ്രതിസന്ധിയിലാകുകയും അതിസമ്പന്നര്‍ ആശങ്കപ്പെടുകയും ചെയ്യുമ്പോള്‍ ജിയോയില്‍ നിക്ഷേപിക്കാന്‍ വരി നില്‍ക്കുകയാണ് പ്രമുഖ രാജ്യങ്ങളും കമ്പനികളും.

ഏറ്റവും ഒടുവില്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ കോടികളുടെ നിക്ഷേപം നടത്തുന്നത് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ്. സൗദി ഉടമസ്ഥതയിലുള്ള ഈ ഫണ്ടിന് ലോകത്തെ മിക്ക കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്. സൗദിയുടെ നിക്ഷേപത്തിലൂടെ ജിയോയുടെ മുഖഛായ മാറുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

11 വന്‍ നിക്ഷേപം

11 വന്‍ നിക്ഷേപം

കഴിഞ്ഞ ഒമ്പത് ആഴ്ച്ചക്കിടെ 11 വന്‍ നിക്ഷേപമാണ് ജിയോ പ്ലാറ്റ്‌ഫോംസിലുണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിലത്തേതാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റേത്. 11367 കോടി രൂപ ചെലവഴിച്ച് ജിയോയുടെ 2.32 ശതമാനം ഓഹരിയാണ് സൗദി സ്വന്തമാക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയുടെ ഫണ്ടിനെ കുറിച്ച്...

സൗദിയുടെ ഫണ്ടിനെ കുറിച്ച്...

ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സര്‍ക്കാര്‍ ഫണ്ടുകളിലൊന്നാണ് സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. 40000 കോടി ഡോളറിന്റെ ആസ്തിയാണ് ഫണ്ടിനുള്ളത്. സൗദിയിലെ എണ്ണ മേഖലയിലുള്ളവരുമായി ഏറെകാലമായി അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്ക്. ഈ ബന്ധമാണ് കോടികളുടെ നിക്ഷേപത്തിലേക്ക് വഴി തെളിയിച്ച ഒരു ഘടകം.

Recommended Video

cmsvideo
Restrictions ease in UAE, including for elderly and children | Oneindia Malayalam
ഫേസ്ബുക്ക് 43547 കോടിയുടെ നിക്ഷേപം

ഫേസ്ബുക്ക് 43547 കോടിയുടെ നിക്ഷേപം

അടുത്തിടെ എട്ട് കമ്പനികളാണ് ജിയോയില്‍ നിക്ഷേപം നടത്തിയത്. ഇതില്‍ പ്രധാനപ്പെട്ടത് ഫേസ്ബുക്കിന്റെ നിക്ഷേപമായിരുന്നു. ഒമ്പതാമത്തെ ഓഹരി ഇടപാടാണ് സൗദിയുമായി നടക്കുന്നത്. ഏപ്രില്‍ 22നാണ് ഫേസ്ബുക്ക് 43547 കോടി രൂപ ജിയോയില്‍ നിക്ഷേപിച്ചത്.

ആസ്തിക്ക് പിന്നില്‍

ആസ്തിക്ക് പിന്നില്‍

1971ലാണ് സൗദി അറേബ്യന്‍ ഭരണകൂടം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിച്ചത്. സൗദി ഭരണകൂടത്തിന് വേണ്ടി നിക്ഷേപം നടത്തുക ഈ ഫണ്ടാണ്. സൗദിയുടെ ലോകമെമ്പാടുമുള്ള ആസ്തിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഈ ഫണ്ടാണ്. ലോകത്തെ മിക്ക കമ്പനികളിലും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഓഹരിപങ്കാളിത്തമുണ്ട്.

സൗദി ഫണ്ടിന്റെ ലക്ഷ്യം

സൗദി ഫണ്ടിന്റെ ലക്ഷ്യം

എണ്ണമേഖലയില്‍ നിന്നുള്ള വരുമാനം കൊണ്ടു മാത്രം സൗദിയുടെ ഭാവി സുരക്ഷിതമാക്കാന്‍ സാധ്യമല്ലെന്നാണ് സൗദി ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നത്. ലോകത്തെ മിക്ക വന്‍കിട കമ്പനികളിലും കോടികളുടെ ഓഹരിയാണ് പിഐഎഫ് വാങ്ങിയിട്ടുള്ളത്.

എന്തുകൊണ്ട് ജിയോ

എന്തുകൊണ്ട് ജിയോ

ടെലികോം, ഡിജിറ്റല്‍ മേഖലയില്‍ ലോകത്തെ മിക്ക കമ്പനികളും ശ്രദ്ധിക്കുന്ന വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ അതിവേഗം വളരുന്ന ഡിജിറ്റല്‍-ടെലികോം കമ്പനിയാണ് ജിയോ. അതുകൊണ്ടുതന്നെ ജിയോയിലെ നിക്ഷേപം ഒരിക്കലും നഷ്ടമുണ്ടാക്കില്ലെന്ന് വന്‍കിട കമ്പനികളും രാജ്യങ്ങളും കണക്കുകൂട്ടുന്നു.

ആ സമ്പന്ന ശക്തികള്‍ ഇവരാണ്

ആ സമ്പന്ന ശക്തികള്‍ ഇവരാണ്

115693 കോടി രൂപയുടെ നിക്ഷേപമാണ് ആഴ്ചകള്‍ക്കിടെ ജിയോയില്‍ നടന്നത്. ഫേസ്ബുക്കിന് പുറമെ, സില്‍വര്‍ ലേക്ക് പാര്‍ട്‌ണേഴ്‌സ്, വിസ്ത ഇക്വിറ്റി പാട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, എല്‍ കറ്റേര്‍ട്ടണ്‍ എന്നിവരെല്ലാം ഏതാനും ആഴ്ചക്കുള്ളിലാണ് ജിയോയില്‍ നിക്ഷേപിച്ചത്.

എണ്ണ മേഖലയില്‍

എണ്ണ മേഖലയില്‍

ലോകത്ത് അടുത്തിടെ ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നത് ജിയോയിലാണ്. സൗദി അറേബ്യയ്ക്ക് പുറമെ ഗള്‍ഫിലെ മറ്റു രാജ്യങ്ങളുമായും കോടികളുടെ ഇടപാടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് നടത്തുന്നത്. എണ്ണ മേഖലയില്‍ വര്‍ഷങ്ങളായുള്ള സഹകരണം കമ്പനിക്ക് ഗള്‍ഫ് രാജ്യങ്ങളുമായുണ്ട്.

English summary
Saudi Arabia Public Investment Fund will invest Rs 11,367 crore in Jio Platforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X