കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ

ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണം വര്‍ദ്ധിപ്പിക്കും: പദ്ധതിയുമായി സൗദി അറേബ്യ

  • By S Swetha
Google Oneindia Malayalam News

ദില്ലി: തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയുമായി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സൗദി അറേബ്യ. ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് രണ്ടാഴ്ചയക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. തീവ്രവാദ ശൃംഖലകളിലേക്കുള്ള പണം ഒഴുകുന്നത് തടയുകയും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സൗദി പദ്ധതിയിടുന്നത്. ഭീകരതയ്ക്കെതിരെ ഇന്ത്യയും സൗദി അറേബ്യയും പരസ്പരം സഹകരിക്കുന്നുണ്ടെന്ന് സൗദി അംബാസഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി പറഞ്ഞു. മേഖലയെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രചാരണത്തില്‍ സൗദി അറേബ്യ ഇന്ത്യയുമായി സഹകരിക്കുമെന്നും വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാന്‍ എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും പ്രതിജ്ഞയെടുത്തു.

<br> ദില്ലിയിൽ എൻആർസി വന്നാൽ ആദ്യം പുറത്താകുക മനോജ് തിവാരിയെന്ന് കെജ്രിവാൾ; നാണമില്ലേയെന്ന് മറുപടി
ദില്ലിയിൽ എൻആർസി വന്നാൽ ആദ്യം പുറത്താകുക മനോജ് തിവാരിയെന്ന് കെജ്രിവാൾ; നാണമില്ലേയെന്ന് മറുപടി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ഇരുരാജ്യങ്ങളും സുരക്ഷാ രംഗത്ത് കൈമാറല്‍ ഉടമ്പടി ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഒപ്പുവച്ചു. ഭീകരത, തീവ്രവാദ ധനസഹായം, തീവ്രവാദം എന്നിവയ്ക്കെതിരായ ആഗോള പ്രചാരണത്തിന് സൗദി അറേബ്യ നേതൃത്വം നല്‍കുന്നു. ഐസിസിനെ പ്രതിരോധിക്കാനുള്ള 68 രാജ്യങ്ങളുടെ ശക്തമായ ആഗോള കൂട്ടുകെട്ടിന്റെ സ്ഥാപക അംഗവും ഇസ്ലാമിക് മിലിട്ടറി കൗണ്ടര്‍ ടെററിസം കൂട്ടായ്മയുടെ സ്ഥാപക രാജ്യങ്ങളിലൊന്നായ സൗദി പ്രതിനിധി പറഞ്ഞു. സൗദി അറേബ്യ ഇന്ത്യയെ ഒരു ഉറ്റ ചങ്ങാതിയായും തന്ത്രപരമായ പങ്കാളിയായുമാണ് കാണുന്നതെന്നും പ്രതിരോധ-സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

saudiarabia-

രാജ്യത്തെ ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ എണ്ണ സംഭരണശാലക്കെതിരെ നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളാണ് സെപ്റ്റംബര്‍ 14 ന് നടന്നത്. ഇതോടെ പ്രതിദിന എണ്ണ ഉല്‍പാദനത്തിന്റെ പകുതിയും തകര്‍ന്നു. ഇത് ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുകയും സൗദി അറേബ്യയും ഇറാനും തമ്മില്‍ പുതിയ പിരിമുറുക്കത്തിന് കാരണമാവുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്റെ ഹൂത്തി തീവ്രവാദ സംഘം ഏറ്റെടുത്തു. ആക്രമണത്തിന് സൗദി അറേബ്യയും സഖ്യകക്ഷിയായ യുഎസും ഇറാനെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും ടെഹ്റാന്‍ ആരോപണം ശക്തമായി നിഷേധിച്ചു.

തീവ്രവാദ ധനസഹായത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എലൈറ്റ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സില്‍ അംഗത്വം നേടിയ ആദ്യത്തെ അറബ് രാജ്യമാണ് സൗദി. തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള ഒരു ശ്രമവും ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല. സൗദി അതിര്‍ത്തിക്കുള്ളിലും അതിന് പുറത്തുമുള്ള തീവ്രവാദത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നവരെ തടയാന്‍ 2003 മുതല്‍ തന്നെ നമ്മുടെ സര്‍ക്കാര്‍ സാമ്പത്തിക നിയന്ത്രണങ്ങളും ബാങ്കിംഗ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോ. അല്‍ സതി പറഞ്ഞു.


ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും സമഗ്രമായ സുരക്ഷാ ചര്‍ച്ചകള്‍ നടത്താനും തീവ്രവാദ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ തീവ്രവാദത്തിനെതിരെ സംയുക്ത പ്രവര്‍ത്തക സംഘം രൂപീകരിക്കാനും തീരുമാനിച്ചതായും 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചരിത്രപരമായ സൗദി അറേബ്യ സന്ദര്‍ശനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

English summary
Saudi Arabia to launch scheme with India for co operation on anti terror activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X