Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയെ കൈവിടാന്‍ ആയിട്ടില്ല; റഷ്യയും വേണം, ഇന്ത്യയില്‍ കൂടുതല്‍ ക്രൂഡ് ഉല്‍പ്പാദനം ഇവിടെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി. ജിഡിപിയുടെ വലിയൊരു ഭാഗം ഇതിനായി ഇന്ത്യ ചെലവാക്കുന്നുണ്ട്. ആഭ്യന്തരമായി ഉല്‍പ്പാദനം കൂട്ടിയാല്‍ മാത്രമേ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കൂ. ഇക്കാര്യം അടുത്ത കാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ സജീവ ശ്രദ്ധയിലുണ്ട്.

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഉപഭോഗം 235 ദശലക്ഷം മെട്രിക് ടണ്‍ ആണ്. വളരെ കുറച്ചു മാത്രമേ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. 85 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക, കുവൈത്ത് എന്നീ രാജ്യങ്ങളെയാണ് പ്രധാനമായും എണ്ണയ്ക്കുവേണ്ടി ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എവിടെയാണ് ക്രൂഡ് ഉല്‍പ്പാദനം നടക്കുന്നത് എന്ന് അറിയാമോ?

india crude oil production-

ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ ക്രൂഡ് ഓയില്‍ ശേഖരം ഭൂമിക്കടിയിലുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലായിടത്തും ഖനനം സാധ്യമായിട്ടില്ല. കേരളത്തില്‍ ഉള്‍പ്പെടെ പര്യവേക്ഷണം നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഇതില്‍ മുന്നിലുള്ളത് രാജസ്ഥാന്‍ ആണ്. രാജസ്ഥാനില്‍ 15380 ടിഎംടി ക്രൂഡ് ഓയില്‍ ആണ് ഉല്‍പ്പാദിപ്പിക്കുന്നത്.

രണ്ടാം സ്ഥാനത്ത് ഗുജറാത്ത് ആണ്. 14425 ടിഎംടിയാണ് ഗുജറാത്തിലെ ഉല്‍പ്പാദനം. മൂന്നാം സ്ഥാനത്ത് അസം ആണ്. ഇവിടെ 12518 ടിഎംടി ഉല്‍പ്പാദനം നടക്കുന്നു. തമിഴ്‌നാട്ടില്‍ 985 ടിഎംടി, ആന്ധ്ര പ്രദേശില്‍ 688 ടിഎംടി, അരുണാചല്‍ പ്രദേശില്‍ 147 ടിഎംടി, പശ്ചിമ ബംഗാളില്‍ .06 ടിഎംടി ഉല്‍പ്പാദനം നടക്കുന്നു. അതേസമയം, തീരദേശ മേഖലയില്‍ നിന്ന് മൊത്തമായി 44078 ടിഎംടിയും ക്രൂഡ് ഉല്‍പ്പാദിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്.

അസം സര്‍ക്കാര്‍ നേരിട്ട് പങ്കാളിത്തം

പല സംസ്ഥാനങ്ങളിലും ഉല്‍പ്പാദനം കൂട്ടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പര്യവേക്ഷണത്തിന് വേണ്ടി നിശ്ചിത തുക എല്ലാ വര്‍ഷവും മാറ്റിവയ്ക്കുന്നുണ്ട്. ആന്‍ഡമാനില്‍ വന്‍തോതില്‍ ക്രൂഡ് ശേഖരം ഉണ്ട് എന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഗയാനയില്‍ മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന അത്രയും എണ്ണ ശേഖരം ആന്‍ഡമാനിലുണ്ട് എന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി സംശയം പ്രകടിപ്പിക്കുന്നത്.

ക്രൂഡ് ഓയില്‍ കണ്ടെത്തിയ ശേഷം വലിയ സാമ്പത്തിക മുന്നേറ്റം നടത്തിയ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ഗയാന. സമാനമായ മുന്നേറ്റത്തിന് ഇന്ത്യയ്ക്കും സാധ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കോടികളുടെ നിക്ഷേപവും പ്രവര്‍ത്തനങ്ങളും ഖനനത്തിന് വേണ്ടി വരും. ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുന്നതിലൂടെ ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യുന്ന അളവ് കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും.

എണ്ണ ഉല്‍പ്പാദനത്തില്‍ ആദ്യമായി നേരിട്ട് പങ്കാളിയായ സംസ്ഥാനം അസം ആണ്. ദിബ്രുഗഡ് ജില്ലയിലെ എണ്ണക്കിണറില്‍ നിന്നുള്ള ഖനനത്തില്‍ വലിയ ഓഹരി ഓയില്‍ ഇന്ത്യ ലിമിറ്റഡിനാണ്. അതോടൊപ്പം അസം സംസ്ഥാന സര്‍ക്കാരും ഭാഗമാകുന്നുണ്ട്. ഊര്‍ജ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളും നേട്ടങ്ങളും കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വിശദീകരിച്ചിരുന്നു. രാജ്യത്തെ ഉല്‍പ്പാദനം വന്‍തോതില്‍ കൂടിയാല്‍ മാത്രമേ സൗദി അറേബ്യ, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+