സൗദി അറേബ്യയും യുഎഇയും വീണു; പെട്രോളിയം കയറ്റുമതിയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്, ഇത് എങ്ങനെ?

സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്ന്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധമാണ് ജിസിസി രാജ്യങ്ങള്‍ക്ക് കയറ്റുമതിയില്‍ തിരിച്ചടി നല്‍കിയത്. അവസരം മുതലെടുത്ത് ഇന്ത്യ കുതിക്കുകയായിരുന്നു.

പഞ്ചസാര വില ഉയരണം; താന്‍ കഴിക്കാറില്ലെന്ന് ബിജെപി മന്ത്രി, 40 കഴിഞ്ഞവര്‍ ഒഴിവാക്കണം
പഞ്ചസാര വില ഉയരണം; താന്‍ കഴിക്കാറില്ലെന്ന് ബിജെപി മന്ത്രി, 40 കഴിഞ്ഞവര്‍ ഒഴിവാക്കണം

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇവ സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യയാണ് മുന്നില്‍. ക്രൂഡ് ഓയില്‍ സംസ്‌കരിക്കുമ്പോള്‍ ലഭിക്കുന്നതാണ് പെട്രോളും ഡീസവും വിമാന ഇന്ധനവുമെല്ലാം. കെനിയ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നുള്ള പെട്രോളും ഡീസലുമാണ്.

india petrol export than saudi arabia uae

ദല്ലാസിലെ സാമ്പത്തിക വിദഗ്ധന്‍ അനസ് അല്‍ഹജ്ജി കപ്പല്‍ ട്രാക്കിങ് കമ്പനിയായ കെപ്ലറിന്റെ ഡാറ്റ ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം കയറ്റുമതിയില്‍ 66 ശതമാനം വര്‍ധനവുണ്ട്. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ ആശ്രയിക്കാന്‍ തുടങ്ങി.

നേപ്പാള്‍ മിന്നല്‍ പ്രളയം; മലയാളികളെ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ അറിയിക്കണം, 1070 ടോള്‍ ഫ്രീ നമ്പര്‍
നേപ്പാള്‍ മിന്നല്‍ പ്രളയം; മലയാളികളെ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ അറിയിക്കണം, 1070 ടോള്‍ ഫ്രീ നമ്പര്‍

നേരത്തെ യൂറോപ്പിലേക്ക് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത് ഇന്ത്യ ആയിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് ഇറക്കുന്ന ക്രൂഡ് സംസ്‌കരിച്ചാണ് ഇന്ത്യ പെട്രോളിയം കയറ്റുമതി ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യൂറോപ്പ് നിര്‍ത്തിവച്ചു. ഇതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ പുതിയ വിപണി തേടിയതും ആഫ്രിക്ക കണ്ടെത്തിയതും എന്ന് അല്‍ ഹജ്ജി പറയുന്നു.

ആഫ്രിക്കയിലെ പ്രധാന രാജ്യമാണ് കെനിയ. സര്‍ക്കാര്‍ പിന്തുണയുള്ള എണ്ണ കമ്പനികളുമായിട്ടാണ് കെനിയ കരാര്‍ ഒപ്പുവെക്കാറുള്ളത്. സൗദി അറേബ്യയുടെ അരാംകോ, യുഎഇയുടെ അഡ്‌നോക്ക് എന്നിവയുമായെല്ലാം കെനിയക്ക് കരാറുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് പാത അടച്ചതുമെല്ലാം സൗദിയുടെയും യുഎഇയുടെയും കയറ്റുമതിയെ ബാധിച്ചു.

ഇവിടെയാണ് ഇന്ത്യയ്ക്ക് അവസരം ഒരുങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ യുഎഇയില്‍ നിന്ന് കെനിയ ഇറക്കിയത് പ്രതിദിനം 90000 ബാരല്‍ പെട്രോളിയം ഉള്‍പ്പനങ്ങളാണ്. ഓഗസ്റ്റില്‍ 15000 ആയി കുറഞ്ഞു. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശക്തിയാണ് ഇന്ത്യ. ഏഷ്യയിലെ രണ്ടാമത്തേതും.

അമേരിക്കയുടെ ചാണക്യ തന്ത്രം; ഇറാന്‍ എണ്ണ നിലച്ചാല്‍ ഇന്ത്യ പെടും, വെനസ്വേലന്‍ ക്രൂഡ് മതിയാകില്ല
അമേരിക്കയുടെ ചാണക്യ തന്ത്രം; ഇറാന്‍ എണ്ണ നിലച്ചാല്‍ ഇന്ത്യ പെടും, വെനസ്വേലന്‍ ക്രൂഡ് മതിയാകില്ല

258 ദശലക്ഷം ടണ്‍ ശേഷിയുള്ള 22 എണ്ണ ശുദ്ധീകരണ ശാലകള്‍ ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു ഇന്ത്യ. എന്നാല്‍ 61.5 മില്യണ്‍ ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയുമുണ്ടായി. ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രം ഇന്ത്യയിലാണ്. ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സിന്റെ കീഴിലാണ് ഈ കേന്ദ്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+