കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഊര്‍ജ മേഖലയെ ലക്ഷ്യമിട്ട് സൗദി... 7000 കോടി നിക്ഷേപം വരുന്നു, വഴിയൊരുക്കിയത് അരാംകോ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിര്‍ണായക നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുത്ത് സൗദി അറേബ്യ. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തഴഞ്ഞ് ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളിയാക്കാന്‍ സൗദി ഒരുങ്ങുന്നുവെന്നാണ് സൂചന. നേരത്തെ അരാംകോ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇറാനുമായുള്ള ബന്ധം ഇന്ത്യ കുറയ്ക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ വരവെന്നതും ശ്രദ്ധേയമാണ്.

അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതും സൗദിയുടെ നിക്ഷേപത്തിന് പ്രധാന കാരണമായിരിക്കുകയാണ്. അതേസമയം പാകിസ്താന്‍ ചൈന സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് ശേഷം സൗദിയുടെ ഏറ്റവും നിക്ഷേപമാണ് ഇന്ത്യയില്‍ ഒരുങ്ങുന്നത്. 100 കോടി യുഎസ് ഡോളര്‍ അഥവാ 7000 കോടി രൂപയുടെ നിക്ഷേപമാണ് സൗദി ഇന്ത്യയില്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ ഊര്‍ജ മേഖലയാണ് സൗദിയുടെ പ്രധാന ലക്ഷ്യം.

സൗദിയുടെ പ്രഖ്യാപനം

സൗദിയുടെ പ്രഖ്യാപനം

നൂറ് മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം സൗദി ഇന്ത്യയില്‍ നടത്തുമെന്ന് അംബാസിഡര്‍ ഡോ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് പ്രഖ്യാപിച്ചത്. പെട്രോ കെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, ഖനനം, തുടങ്ങിയ മേഖലയിലാണ് സൗദി നിക്ഷേപം നടത്തുക. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതയെ മുന്നില്‍ കണ്ടാണ് സൗദി നിക്ഷേപത്തിനൊരുങ്ങുന്നത്. ആകര്‍ഷകമായ നിക്ഷേപ സാധ്യതകളാണ് ഇന്ത്യയിലുള്ളതെന്ന് അല്‍ സാതി പറഞ്ഞു.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

ഇന്ത്യയുടെ ഊര്‍ജ മേഖലയാണ് സൗദി ലക്ഷ്യമിടുന്നത്. പ്രധാനമായും എണ്ണ, ഗ്യാസ്, തുടങ്ങിയവയിലൂടെ പുതിയ വളര്‍ച്ച ഇന്ത്യയ്ക്ക് ഇതിലൂടെ നേടാനാവും. കാര്‍ഷിക, ധാതു ഉല്‍പ്പന്ന മേഖലയിലും നിക്ഷേപം വരുന്നുണ്ട്. അതേസമയം ദീര്‍ഘകാല വ്യാപാര പങ്കാളിയായി ഇന്ത്യയെ വളര്‍ത്തി കൊണ്ടുവരാനാണ് സൗദിയുടെ ലക്ഷ്യം. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തില്‍ ഇന്ത്യയുടെ സംയമന നിലപാടും, അരാംകോ വിഷയത്തില്‍ അപലപിച്ചതും സൗദി കൂടുതല്‍ കേന്ദ്ര സര്‍ക്കാരുമായി അടുക്കുന്നതും പ്രധാന കാരണമായി മാറിയിരിക്കുകയാണ്.

ഈസ് ഓഫ് ബിസിനസ്

ഈസ് ഓഫ് ബിസിനസ്

ഇന്ത്യയില്‍ നിക്ഷേപത്തിനും വ്യാപാരത്തിനും സൗഹൃദാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ലോകബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സൗദി വരവോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിക്കാനും സാധ്യതയുണ്ട്. യുഎന്‍ അടക്കമുള്ള നിര്‍ണായക വേദിയില്‍ ഇന്ത്യയെ കുറിച്ചുള്ള പൊതുധാരണ മികച്ചതാക്കാനും സൗദിയുടെ സഹായം സര്‍ക്കാരിന് ലഭിക്കും. തന്ത്രപ്രധാനമായ പങ്കാളിയെന്ന വിശേഷണവും സൗദി ഇന്ത്യക്ക് നല്‍കുന്നുണ്ട്.

വഴിയൊരുക്കിയത് റിലയന്‍സ്

വഴിയൊരുക്കിയത് റിലയന്‍സ്

റിലയന്‍സും സൗദി എണ്ണ സംഭരണ കേന്ദ്രവുമായ അരാംകോയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്ര വലിയൊരു നിക്ഷേപത്തിന് വഴിയൊരുക്കിയിരിക്കുന്നത്. പശ്ചിമ തീര റിഫൈനറിയും മഹാരാഷ്ട്രയിലെ പെട്രോ കെമില്‍ക്കല്‍ പദ്ധതിയും അരാംകോയുമായി ചേര്‍ന്നാണ് റിലയന്‍സ് രൂപീകരിക്കുന്നത്. ഇതിലൂടെ ഇന്ധന പര്യാപ്തത എന്ന ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആഗ്രഹവും നേടാന്‍ സാധിക്കും. ഇന്ത്യ നിലവില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള 70 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.

കിരീടാവകാശിയുടെ സ്വപ്‌നം

കിരീടാവകാശിയുടെ സ്വപ്‌നം

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ആശയമാണ് ഇന്ത്യയിലെ നിക്ഷേപത്തിന് പ്രധാന കാരണം. 2030ഓടെ സൗദിയുടെ സാമ്പത്തിക മേഖലയെ വൈവിധ്യവത്കരിക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമമാണ് ഇതിന് പിന്നില്‍. സൗദിയെ പെട്രോളിയം ഉല്‍പ്പന്നത്തില്‍ ആശ്രയിച്ച് നില്‍ക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറ്റുകയാണ് ലക്ഷ്യം. പാകിസ്താന്‍ ചൈന സാമ്പത്തിക ഇടനാഴി ഇതിന്റെ ആദ്യ ഘട്ടമായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്ക് വലിയ രാഷ്ട്രീയ മാനങ്ങള്‍ കൂടിയുണ്ട്.

ഇന്ത്യക്ക് നേട്ടം

ഇന്ത്യക്ക് നേട്ടം

ഇന്ത്യയുടെ വിപണി കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ പദ്ധതി. സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ഇന്ത്യക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് സൗദിയുടെ വരവ് ഗുണം ചെയ്യും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലില്‍ 17 ശതമാനം സൗദിയില്‍ നിന്നാണ് വരുന്നത്. എല്‍പിജി ഉല്‍പന്നങ്ങളില്‍ 32 ശതമാനം സൗദിയില്‍ നിന്നു തന്നെ. നിലവില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിന്റെ തുക 34 മില്യമാണ്. ഇത് വര്‍ധിക്കുമെന്ന് അല്‍ സാതി ഇന്ത്യക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അണിയറിയില്‍ ഇനിയും....

അണിയറിയില്‍ ഇനിയും....

ഇന്ത്യയുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള 40 അവസരങ്ങള്‍ ഉണ്ടെന്ന് അല്‍ സാതി സൂചിപ്പിച്ചു. ഇന്ധനേതര മേഖലയിലെ വ്യാപാരത്തിലുള്ള താല്‍പര്യവും സൗദി ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക മേഖലയിലും സൗദി നിക്ഷേപം നടത്തും. അതേസമയം ഇന്ത്യക്ക് ഇന്ധനത്തില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ സൗദി ബാധ്യസ്ഥരാണെന്നും അല്‍ സാതി പറഞ്ഞു. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി അധികൃതരുമായി നടത്തിയ ചര്‍ച്ചകളാണ് റിലയന്‍സ്, അടക്കമുള്ള നിക്ഷേപങ്ങളിലേക്ക് സൗദിയെ നയിച്ചത്.

കനത്ത മഴയില്‍ ബീഹാര്‍ ദുരിതത്തില്‍, കുടുങ്ങിയവരില്‍ മലയാളികളും, 4 ദിവസത്തില്‍ മരിച്ചത് 80 പേര്‍!

English summary
saudi arabia will invest 100 billion in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X