കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിന് പിന്നില്‍ ഇറാനെങ്കില്‍ ഇന്ത്യ ഒരിക്കലും പൊറുക്കില്ല; ഇന്ത്യയുടെ കിതപ്പിനെ വീണ്ടും കിതപ്പിക്കും

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. വാഹനവിപണി ഉള്‍പ്പെടെ എല്ലാ മേഖലകളിലും മാന്ദ്യം പ്രകടമായിക്കഴിഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ ശേഷിയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.

ഗള്‍ഫ് വീണ്ടും യുദ്ധ ഭീതിയില്‍; അരാംകോ ആക്രമണത്തില്‍ കൊമ്പുകോര്‍ക്കാന്‍ ഇറാനും അമേരിക്കയുംഗള്‍ഫ് വീണ്ടും യുദ്ധ ഭീതിയില്‍; അരാംകോ ആക്രമണത്തില്‍ കൊമ്പുകോര്‍ക്കാന്‍ ഇറാനും അമേരിക്കയും

അഞ്ച് ട്രില്യന്‍ സമ്പദ് വ്യവസ്ഥ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്നത് ഇനി അത്ര എളുപ്പമല്ല. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടോ പോകുമ്പോള്‍ ആണ് അന്താരാഷ്ട്ര തലത്തിലുള്ള ചില സംഭവങ്ങളും ഇന്ത്യയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നത്.

സൗദി അരാംകോയ്ക്ക് നേര്‍ക്ക് നടന്ന ആക്രമണം തന്നെയാണ് സംഭവം. അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലയ്ക്ക് നേര്‍ക്കാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. കൂനിന്‍മേല്‍ കുരു എന്നവണ്ണം ആണ് ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കാന്‍ പോകുന്നത്.

അരാംകോ ആക്രമണം

അരാംകോ ആക്രമണം

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് സൗദി അരാംകോ. സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ ആണിത്. യെമനിലെ സൈനിക ഇടപെടലിന് ഹൂതി വിമതര്‍ സൗദിയ്ക്ക് നല്‍കിയ ഏറ്റവും ശക്തമായ തിരിച്ചടിയായിരുന്നു അരാംകോയ്ക്ക് നേര്‍ക്ക് നടത്തിയ ഡ്രോണ്‍ ആക്രമണം.

ഉത്പാദനം കുത്തനെ ഇടിഞ്ഞു

ഉത്പാദനം കുത്തനെ ഇടിഞ്ഞു

അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകള്‍ ആണ് ആക്രമണത്തില്‍ വലിയ നഷ്ടം നേരിട്ടത്. ഇതോടെ സൗദിയിലെ എണ്ണ ഉത്പാദനം പ്രതിദിനം 57 ലക്ഷം ബാരല്‍ കുറച്ചിരിക്കുകയാണ്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ച് ശതമാനം വരും ഇത്. സൗദിയിലെ ഉത്പാദനത്തിന്റെ അമ്പത് ശതമാനവും.

എണ്ണവില കത്തിക്കയറി

എണ്ണവില കത്തിക്കയറി

സൗദിയില്‍ നിന്നുള്ള എണ്ണ ഉത്പാദനം കുറഞ്ഞതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 20 ശതമാനം ആണ് ഉണ്ടായ വര്‍ദ്ധന. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവര്‍ദ്ധനയാണിത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയ്ക്ക് തിരിച്ചടി

സൗദിയില്‍ നിന്ന് ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ എണ്ണവിലയില്‍ ഉണ്ടായ വര്‍ദ്ധന ഏറ്റവും രൂക്ഷമായി ബാധിക്കാന്‍ പോകുന്ന രാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യ തന്നെ ആയിരിക്കും. നിലവിലെ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്ക് പുറമേയാണിത് എന്ന് കൂടി ഓര്‍ക്കണം.

ഇന്ത്യയുടെ സ്ഥിതി

ഇന്ത്യയുടെ സ്ഥിതി

80 ശതമാനവും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യ ആണ് ഇന്ത്യയുടെ എണ്ണ ദാതാക്കളില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഓരോ വര്‍ഷവും ഇന്ത്യയുടെ ഇന്ധന ആവശ്യകത കൂടിക്കൊണ്ടിരിക്കുകയാണ്. അതേ സമയം തന്നെ ആഭ്യന്തര എണ്ണ ഉത്പാദനം കുറഞ്ഞുവരികയും ആണ്. ഈ സാഹചര്യത്തില്‍ അരാംകോ ആക്രമണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാന്‍ പ്രാപ്തമായ ഒന്നാണ്.

പിന്നില്‍ ഇറാന്‍ എങ്കില്‍

പിന്നില്‍ ഇറാന്‍ എങ്കില്‍

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്കയുടെ വാദം. ഇത് സംബന്ധിച്ച് ചില തെളിവുകളും അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്. ഇന്ത്യയുടെ ഇന്ധന ദാതാക്കളില്‍ പ്രമുഖ സ്ഥാനം ആണ് ഇറാനുള്ളത്.

English summary
Saudi Aramco Attack will worsen India's economic crisis as oil prices hiked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X