കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് അംബാനി മുന്നില്‍ കണ്ടത് 1.5 ലക്ഷം കോടിയുടെ ബാധ്യത, റിലയന്‍സിലേക്ക് അരാംകോയുടെ വരവ് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസില്‍ ഓഹരികള്‍ വാങ്ങാനുള്ള സൗദി അരാംകോയുടെ തീരുമാനം ഇന്ത്യ വ്യാപാര മേഖലയെ അമ്പരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘകാലമായി മുന്നിലുള്ള ഒരു സ്വപ്‌നമാണ് മുകേഷ് അംബാനി ഇതിലൂടെ സ്വന്തമാക്കിയത്. 20 ശതമാനം ഓഹരികളാണ് അരാംകോ റിലയന്‍സില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ മുകേഷ് അംബാനി 1.5 ലക്ഷം കോടിയുടെ ബാധ്യത കുറയ്ക്കാനെടുത്ത തീരുമാനമാണ് ഇത്.

1

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂലധന ചെലവായി 76 ബില്യണാണ് റിലയന്‍സിന് ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത 18 മാസത്തിനുള്ളില്‍ ബാധ്യതകളില്ലാത്ത വലിയൊരു സംരംഭമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ മാറ്റാനാണ് അംബാനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് 20 ശതമാനം ഓഹരികള്‍ വിറ്റത്. 75 ബില്യണിന്റെ ഇടപാടാണ് നടന്നത്. റിലയന്‍സ് തങ്ങളുടെ ചില്ലറ വ്യാപാരങ്ങളുടെയും ടെലി കമ്മ്യൂണിക്കേഷന്‍ യൂണിറ്റുകളുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലും ഇത്തരമൊരു നീക്കം ഉണ്ടാവും.

റിലയന്‍സിന്റെ കീഴിലുള്ള കമ്പനികളുടെ കടബാധ്യത പൂര്‍ണമായും ഇല്ലാതാക്കാനാണ് അംബാനിയുടെ ശ്രമം. റിലയന്‍സ് ജിയോയില്‍ കൂടുതലായി ചെലവഴിച്ചാണ് മുകേഷ് അംബാനി ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. 50 ബില്യണാണ് ഇതിനായി അദ്ദേഹം ചെലവിട്ടത്. ഇത്തരം നീക്കങ്ങള്‍ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുമെന്ന് മുന്നറിയിപ്പും സാമ്പത്തിക വിദഗ്ദര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം പദ്ധതികളിലൂടെ ഏറ്റവും മികച്ച വരവ് ചെലവ് കണക്കുകളുള്ള കമ്പനിയായി റിലയന്‍സ് മാറുമെന്ന് കഴിഞ്ഞ ദിവസം അംബാനി പ്രഖ്യാപിച്ചിരുന്നു.

അതേസമയം റിലയന്‍സിന്റെ സ്ഥിരം പദ്ധതികളായ എണ്ണ, പെട്രോ കെമിക്കല്‍സ് എന്നിവ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയും മുകേഷ് അംബാനി തരുന്നുണ്ട്. ഫോണ്‍ നെറ്റ്‌വര്‍ക്ക് കുതിപ്പിന് ഇ കൊമേഴ്‌സ് സംവിധാനം കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് ഓണ്‍ലൈന്‍ ശൃംഖലയിലേക്കും വ്യാപിപ്പിക്കും. ചെറുകിട വ്യാപാരികളുമായി ചേര്‍ന്ന് പുതിയൊരു ബിസിനസ് മോഡലാണ് തുടങ്ങിയിരിക്കുന്നത്. ഇതിലൂടെ പുതിയ സാങ്കേതിക വിദ്യകളും റിലയന്‍സിലേക്ക് എത്തും.

സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍

English summary
saudi aramco to help mukesh ambani to cut debts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X