Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെനിക്ക് മൂത്ത സഹോദരനെപ്പോലെ, അദ്ദേഹത്തിന് താന്‍ അനുജനുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

ദില്ലി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാത്രി ദില്ലിയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങിയ വലിയ സംഘം സൗദി കിരീടാവകാശിക്കൊപ്പമുണ്ട്. നിരവധി പ്രധാന കരാറുകളിൽ ഇരുവരും ഒപ്പുവെക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സൗദി രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിന്റെ ലൈവ് അപ്ഡേറ്റുകളിലേക്ക്.

Feb 20, 2019, 4:28 pm IST

അടിസ്ഥാനസൗകര്യ വികസനം, പ്രക്ഷേപണരംഗങ്ങളിലെ സഹകരണം, ഉഭയകക്ഷി നിക്ഷേപം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
Feb 20, 2019, 4:28 pm IST

ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
Feb 20, 2019, 4:27 pm IST

തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ സമ്മര്‍ദം ശക്തമാക്കും
Feb 20, 2019, 4:27 pm IST

സൗദിയുടെ ഇന്റലിജന്‍സ് വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും ഇക്കാര്യത്തില്‍ എല്ലാ അയല്‍രാജ്യങ്ങളുമായും സഹകരിക്കും.
Feb 20, 2019, 2:49 pm IST

തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്​ പിന്തുണ അറിയിച്ച്​ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
Feb 20, 2019, 2:07 pm IST

മോദിയുടേയും മുഹമ്മദ് ബിന്‍ സല്‍മാന്‍റെയും സാന്നിധ്യത്തില്‍ ഇന്ത്യയുടേയും സൗദിയുടേയും നയതന്ത്രപ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നു
Feb 20, 2019, 2:03 pm IST

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഹമ്മദ് ബിന്‍ സല്‍മാനും ദില്ലിയില്‍ സംയുക്ത പ്രസ്താവന നടത്തുന്നു
Feb 20, 2019, 1:11 pm IST

ബുധാനാഴ്ച ഉച്ചയ്ക്കു ശേഷം മുഹമ്മദ് ബിന്‍ സല്‍മാനും മോദിയും കൂടിക്കാഴ്ച നടത്തും. കൂടിക്കഴ്ചയില്‍ ഉഭയകക്ഷി, വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായേക്കും
Feb 20, 2019, 12:45 pm IST

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ മുതിര്‍ന്ന സഹോദരനെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍
Feb 20, 2019, 10:53 am IST

രാഷ്ട്രപതി ഭവനില്‍ ഔപചാരികമായ സ്വീകരണം നല്‍കുന്നു
Feb 20, 2019, 10:50 am IST

മുഹമ്മദ് ബിന്‍ സല്‍മാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം
Feb 20, 2019, 10:48 am IST

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നു.

123
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+