കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ 850 ഇന്ത്യക്കാർക്ക് മോചനം; ഹജ്ജ് കോട്ട 2 ലക്ഷമാക്കി, യാത്രക്കാരുടെ എണ്ണം 3.84 ലക്ഷമാക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി രാജകുമാരന്റെ തീരുമാനത്തിൽ കയ്യടിച്ച് പ്രവാസികൾ | Oneindia Malayalam

ദില്ലി: സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം. അതേസമയം ഇന്ത്യയിൽനിന്നുള്ള ഹജ്ജ്​ ക്വോട്ട 1.75 ലക്ഷത്തിൽനിന്ന്​ രണ്ടു ലക്ഷമായി ഉയർത്താനുള്ള തീരുമാനവും സൗദി പ്രഖ്യാപിച്ചു.

<strong>തമിഴ്നാട്ടിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം; സീറ്റുകൾ ധാരണയായി, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നെന്ന് സ്റ്റാലിൻ</strong>തമിഴ്നാട്ടിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം; സീറ്റുകൾ ധാരണയായി, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നെന്ന് സ്റ്റാലിൻ

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് സൗദി തടവുകാരെ മോചിപിപ്പിക്കാൻ തീരുമാനിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെ വക്​താവ്​ രവീഷ്​ കുമാറാണ്​ ട്വിറ്ററിലുടെ ഇക്കാര്യം പരസ്യമാക്കിയത്​. ഇന്ത്യക്കും സൗദിക്കുമിടയിൽ പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 3.84 ലക്ഷമാക്കും. നേരിട്ടുള്ള വിമാന സർവിസുകളുടെ എണ്ണവും സൗദി വർധിപ്പിക്കും.

Muhammad Bin Salman and Narendra Modi


ഇന്ത്യ-സൗദി കൂടിക്കാഴ്ചയില്‍ പുല്‍വാമ ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് വ്യക്തമായി ചര്‍ച്ച ചെയ്‌തെന്നും യു.എന്‍. തീവ്രവാദ പട്ടികയെ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

English summary
Saudi Crown Prince Mohammed bin Salman has ordered the release of 850 Indian prisoners lodged in jails in his country on the request of Prime Minister Narendra Modi, the government said this evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X