ഡല്‍ഹിയില്‍ ഞെട്ടിക്കുന്ന സംഭവം; യുഎഇ പ്രസിഡന്റിന്റെ അടുത്തേക്ക് വേഗത്തില്‍ സൗദി പൗരന്‍... പിന്നീട്
ജി20 ഉച്ചകോടിക്കിടെ നടന്ന വ്യത്യസ്തമായ സംഭവങ്ങള്‍ പുറത്ത്. അതീവ സുരക്ഷയിലും ചില പാളിച്ചകള്‍ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇ പ്രസിഡന്റ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലെ കാര്‍ എത്തിയ സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മറ്റൊരു വിവരമാണ് പുറത്തുവരുന്നത്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സായിദ് അല്‍ നഹ്യാന്‍ താസമിക്കുന്ന ഹോട്ടലില്‍ ഒരു സൗദി അറേബ്യന്‍ പൗരന്‍ പ്രവേശിക്കുകയും പ്രോട്ടോകോള്‍ ലംഘിച്ച് പ്രസിഡന്റിനെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളും നടന്നത് ശനിയാഴ്ചയാണ്. സൗദി പൗരനെ സുരക്ഷാ വിഭാഗം തടയുകയായിരുന്നു.

ഡല്‍ഹിയിലെ താജ് മന്‍സിങ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ നേരിട്ട് കാണാന്‍ സൗദി പൗരന്‍ എത്തുകയായിരുന്നു. ഇദ്ദേഹം വന്നത് ജി20 ഉച്ചകോടിയുടെ ഭാഗമായി സുരക്ഷാ വിഭാഗം അനുവദിച്ച സ്റ്റിക്കര്‍ ഒട്ടിച്ച കാറിലാണ്. സൗദി പൗരനെ കുറിച്ചും അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചുമുള്ള വിവരങ്ങളും പുറത്തുവന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദി പൗരന്‍ ഡല്‍ഹിയിലെത്തിയത്. വിമാനത്താവളത്തിന് അടുത്തുള്ള എയറോസിറ്റിയിലെ ഹോട്ടലില്‍ ഇയാള്‍ താമസിച്ചിരുന്നു. സൗദി അറേബ്യയുടെ പോലീസ് സേനയില്‍ അംഗമാണ് ഈ വ്യക്തി എന്നാണ് വിവരം. യുഎഇ പ്രസിഡന്റിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ജി20 ഉച്ചകോടിക്ക് യുഎഇ പ്രസിഡന്റ് എത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അസുഖ ബാധിതനായ തന്റെ സഹോദരനെ സഹായിക്കണം എന്ന് അഭ്യര്‍ഥിക്കാനാണ് സൗദി പൗരന്‍ യുഎഇ പ്രസിഡന്റിനെ കാണാന്‍ തീരുമാനിച്ചത്. ഏറെ കാലമായി ചികില്‍സയിലാണത്രെ സഹോദരന്‍. യുഎഇ പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയ സൗദി പൗരന്‍ ഏറെ നേരം കാത്തിരുന്നു. പ്രസിഡന്റ് വരുന്ന വേളയില്‍ അതിവേഗം അടുത്തേക്ക് പോകുകയായിരുന്നു.
വിദേശ രാഷ്ട്രത്തലവന്‍മാരെ കാണുന്നതിന് ചില പ്രോട്ടോകോള്‍ പാലിക്കേണ്ടതുണ്ട്. ഇന്ത്യയിലെ സുരക്ഷയ്ക്ക് പുറമെ സ്വന്തമായും അവര്‍ക്ക് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. അതിവേഗം വരുന്ന സൗദി പൗരനെ യുഎഇ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം യുഎഇ പ്രസിഡന്റിനെ കാണാന്‍ അനുവദിച്ചു.
ശേഷം ഡല്‍ഹി പോലീസ് സൗദി പൗരനെ കസ്റ്റഡിയിലെടുത്തു. വിവിധ അന്വേഷണ ഏജന്‍സികള്‍ ഏറെ നേരം ചോദ്യം ചെയ്തു. സംശയകരമായി ഒന്നുമില്ലാത്തതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. യുഎസ് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ കാര്‍ മറ്റൊരു യാത്രക്കാരന് വേണ്ടി ഇതേ ഹോട്ടലിലെത്തിയതും സുരക്ഷാ വീഴ്ചയായിരുന്നു. ഡ്രൈവര്‍ക്ക് പ്രോട്ടോകോള്‍ സംബന്ധിച്ച് അറിവില്ലാത്തതാണ് അബദ്ധത്തിന് കാരണം. ഈ കാര്‍ പിന്നീട് വാഹനവ്യൂഹത്തില്‍ നിന്ന് മാറ്റുകയായിരുന്നു.












Click it and Unblock the Notifications